നാട്ടുവാര്‍ത്തകള്‍

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് 19ന് കോടതിയില്‍ നേരിട്ട് ഹാജരാകണം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഏറ്റവും പ്രതിയായ നടന്‍ ദിലീപിന് സമന്‍സ്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് സമന്‍സ്. 19 നു കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് സമന്‍സില്‍ പറയുന്നത്.
കേസിലെ മറ്റു പ്രതികാളായ വിഷ്ണു, മേസ്തിരി എന്നിവര്‍ക്കും നേരിട്ട് ഹാജരാകാന്‍ സമന്‍സ് അയച്ചിട്ടുണ്ട്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് ഇവര്‍ ഹാജരാകേണ്ടത്. അടുത്ത ദിവസം തന്നെ പൊലീസ് സമന്‍സ് ദിലീപിന് കൈമാറും.
കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട അറസ്റ്റിലായ ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഇപ്പോള്‍ ഷൂട്ടിങ്ങില്‍ പങ്കെടുത്തു വരുകയാണ്. കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ആക്രമണത്തിനിരയായ നടിയെ ദിലീപ് നേരിട്ട് ഭീഷണിപ്പെടുത്തിയിരുന്നെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. കൊച്ചിയിലെ താരനിശയ്ക്കിടെയാണ് സംഭവം നടന്നതെന്നും നടന്‍ സിദ്ദിഖ് സംഭവത്തിന് സാക്ഷിയാണെന്നും കുറ്റപത്രത്തിലുണ്ട്.
കുറ്റപത്രത്തിലെ 12 പ്രതികളില്‍ മറ്റ് പ്രതികള്‍ കോടതിയില്‍ ഹാജരായിരുന്നു. 19ന് കേസിലെ മുഴുവന്‍ പ്രതികളും കോടതിയില്‍ നേരിട്ട് ഹാജരാകണം. ഇതിന് ശേഷം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കൈമാറും.
പൊലീസ് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം കഴിഞ്ഞദിവസമായിരുന്നു അങ്കമാലി മജിസ്‌ട്രേറ്റ് കോടതി സ്വീകരിച്ചിരുന്നത്. സാങ്കേതിക പിഴവുകള്‍ തിരുത്തിയതിന് ശേഷമാണ് അങ്കമാലി കോടതി കുറ്റപത്രം സ്വീകരിച്ചത്.

  • പീഡനപരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി യുവതി പണം തട്ടാന്‍ ശ്രമിച്ചു; നടന്‍ ഉണ്ണിമുകുന്ദന്‍
  • വ്യാജ രേഖ ചമച്ച് നികുതിവെട്ടിപ്പ്; സുരേഷ് ഗോപി എംപി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
  • ജിഷക്കേസില്‍ പ്രതി അമീറുള്‍ ഇസ്‌ലാം കുറ്റക്കാരന്‍ , ശിക്ഷ ബുധനാഴ്ച
  • സ്വന്തം അലവലാതി മക്കളെ പ്രവാസി പ്രാഞ്ചിമാരുടെ കമ്പനി തലപ്പത്ത് പ്രതിഷ്ഠിക്കുന്ന പോലെ സുഖിക്കാനല്ല രാഹുലിന്റ സ്ഥാനലബ്ദിയെന്ന് കോടിയേരിയോട് ബല്‍റാം
  • നെഹ്രു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസ് അന്യംനില്‍ക്കും: കോടിയേരി
  • കോഹ്‌ലിയും അനുഷ്‌കയും ഇറ്റലിയില്‍ വച്ച് വിവാഹിതരായി
  • രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അമരത്ത് ; 16ന് അമ്മയില്‍ നിന്ന് ചുമതലയേല്‍ക്കും
  • ഓഖി: മരണ സംഖ്യ 44 ആയി; കണ്ടെത്താനുള്ളത് 129 പേരെക്കൂടി
  • കേരളത്തിലെത്തുന്ന ഐഎഎസ് ഉദ്യോഗസ്ഥരെല്ലാം പൊട്ടന്‍മാര്‍! വിവരക്കേട് വിളമ്പി വീണ്ടും എംഎം മണി
  • ഫ്രഞ്ച് ടൂറിസ്റ്റുകള്‍ക്ക് നേരെ യു.പിയില്‍ ആക്രമണം; സ്ത്രീകളടക്കം വിദേശികള്‍ ആശുപത്രിയില്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway