യു.കെ.വാര്‍ത്തകള്‍

ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ തടസ്സപ്പെട്ടാല്‍ തെരേസ മേ സര്‍ക്കാര്‍ അടുത്ത ആഴ്ച വീഴുമെന്ന് യൂറോപ്യന്‍ യൂണിയന്‍


ലണ്ടന്‍ :ബ്രക്‌സിറ്റ് ഡീലിലേക്കു പോകാനുള്ള തെരേസ മേയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ വീഴാമെന്നു യൂറോപ്യന്‍ യൂണിയന്‍ മുന്നറിയിപ്പ്. ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ തടസ്സപ്പെട്ടാല്‍ തെരേസ മേ സര്‍ക്കാര്‍ അടുത്ത ആഴ്ച വീഴുമെന്ന് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജങ്കറാണ് മുന്നറിയിപ്പു നല്‍കിയത്. ബ്രക്‌സിറ്റ് ചര്‍ച്ചകളില്‍ പുരോഗമനം നേടിയില്ലെങ്കില്‍ തെരേസ മേ സര്‍ക്കാര്‍ അട്ടിമറിക്കപ്പെടുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നത്.

തെരേസ മേയ്ക്ക് പകരം കടുത്ത ബ്രക്‌സിറ്റ് വാദിയായ ബോറിസ് ജോണ്‍സനെ പോലുള്ളവര്‍ പ്രധാനമന്ത്രി പദത്തില്‍ എത്തിയാലുള്ള അവസ്ഥ മുന്നില്‍ കണ്ടാണ് ഇയു കമ്മീഷന്‍ പ്രസിഡന്റിന്റെ അഭിപ്രായം. ഐറിഷ് അതിര്‍ത്തിയുടെ പേരിലുള്ള തര്‍ക്കത്തില്‍ അന്തിമതീരുമാനത്തിലെത്താന്‍ പ്രധാനമന്ത്രിക്ക് അല്‍പ്പം കൂടി സമയം അനുവദിക്കാനാണ് ഇയു പ്രസിഡന്റ് ആലോചിക്കുന്നത്. തെരേസ സര്‍ക്കാര്‍ തകരാതിരിക്കാന്‍ പരമാവധി പിന്തുണ നല്‍കുകയാണ് ജങ്കറെന്ന് ഇയു അധികൃതര്‍ പറയുന്നു.


കരാര്‍ നേടുന്നതില്‍ പരാജയപ്പെട്ടാല്‍ പ്രധാനമന്ത്രിയുടെ കസേര തെറിപ്പിക്കുമെന്ന ഭീഷണി മേ സ്വന്തം എംപിമാരില്‍ നിന്ന് തന്നെയാണ് നേരിടുന്നത്. കാര്യങ്ങള്‍ മെച്ചപ്പെട്ടില്ലെങ്കില്‍ ആഴ്ചകള്‍ക്കകം മേ ഡൗണിംഗ് സ്ട്രീറ്റിന്റെ പടിയിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
മേയെ പുകച്ച് പുറത്തുചാടിച്ചാല്‍ പ്രധാനമന്ത്രി പദം ഏറ്റെടുക്കാന്‍ കാത്തിരിക്കുന്നത് മൂന്ന് പേരാണ്- ഡേവിഡ് ഡേവിസ്, ബോറിസ് ജോണ്‍സണ്‍, മൈക്കിള്‍ ഗോവ്. അടുത്ത ആഴ്ചയ്ക്കുള്ളില്‍ കരാര്‍ നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ ചര്‍ച്ചകള്‍ വീണ്ടും നീളും. മാര്‍ച്ച് മാസത്തില്‍ മാത്രമാണ് അടുത്ത ചര്‍ച്ചകള്‍ക്ക് അവസരമുള്ളത്. എന്നാല്‍ താന്‍


അയര്‍ലണ്ട് അതിര്‍ത്തി വിഷയത്തില്‍ തെരേസ മേയ് 24 മണിക്കൂറിനുള്ളില്‍ പുതിയ ഓഫര്‍ നല്‍കുമെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കര്‍ വ്യക്തമാക്കി. നോര്‍ത്തേണ്‍ അയര്‍ലണ്ടും, റിപബ്ലിക്കും തമ്മിലുള്ള അതിര്‍ത്തിയെക്കുറിച്ചുള്ള വിഷയത്തിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്. വടക്കന്‍ അയര്‍ലണ്ടിന്റെ അവകാശത്തെക്കുറിച്ചുള്ള തര്‍ക്കമാണ് സര്‍ക്കാരിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാക്കുന്നത്.വടക്കന്‍ അയര്‍ലണ്ടിനെ യൂറോപ്യന്‍ യൂണിയന്‍ വിപണിക്ക് കീഴില്‍ നിലനിര്‍ത്തിക്കൊണ്ടുള്ള ഡീലിനായാണ് തെരേസ മേ ശ്രമിച്ചു വന്നത്. ഇതായിരുന്നു ഐറിഷ് പ്രധാനമന്ത്രി മുന്നോട്ടുവച്ച ആവശ്യവും.


എന്നാല്‍ ഇതിലെ വിവരങ്ങള്‍ പുറത്തായതോടെ ബ്രക്സ്റ്റിനായി തീവ്രമായി വാദിക്കുന്ന ഡിയുപിയുടെ നേതാവ് അലന്‍ ഫോസ്റ്റര്‍ എതിര്‍പ്പുമായി രംഗത്തു വന്നിരുന്നു. തങ്ങള്‍ക്കു സ്വീകാര്യമായ ഡീലേ നടക്കൂ എന്ന് ഫോസ്റ്റര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായാണ് സൂചന. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നഷ്ടമായ തെരേസ മേയുടെ നിലനില്‍പ്പ് തന്നെ ഡിയുപിയുടെ സോപാധിക പിന്തുണയോടെയാണ്. അവര്‍ ഉടക്കിയാല്‍ മേയുടെ ഭാവി അനിശ്ചിതത്വത്തിലാക്കും. ഇതോടെ ഐറിഷ് വിഷയം ബ്രക്സ്റ്റില്‍ തലവേദനയായി മാറുകയായിരുന്നു.

വടക്കന്‍ അയര്‍ലണ്ടിനെ യൂറോപ്യന്‍ യൂണിയന്‍ വിപണിക്ക് കീഴില്‍ നിലനിര്‍ത്തിക്കൊണ്ടുള്ള ഡീലിനായി ശ്രമിക്കുന്നെ വാര്‍ത്ത പുറത്തായതോടെയാണ് സമാനമായ ആവശ്യവുമായി ലണ്ടനും സ്‌കോട്ട് ലന്റും വെയില്‍സും രംഗത്തുവന്നത്. യൂറോപ്യന്‍ സ്വതന്ത്ര വിപണിയിലാണ് ഇവരുടെയെല്ലാം കണ്ണ്. ചില പ്രദേശങ്ങള്‍ക്ക് ഇളവ് കൊടുക്കുന്നതിനെ ബ്രക്‌സിറ്റ് അനുകൂലികള്‍ എതിര്‍ക്കുകയാണ്.

ഐറിഷ് അതിര്‍ത്തിയുടെ പേരിലുള്ള തര്‍ക്കത്തില്‍ തീരുമാനം ആയില്ലെങ്കില്‍ വ്യാപാര ചര്‍ച്ചകളെ തടസ്സപ്പെടുത്തുമെന്ന് വരദ്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ബ്രിട്ടന്‍ കരാര്‍ നേടാതെ പുറത്ത് പോരുന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടാല്‍ പോലും തങ്ങളുടെ നിലപാട് മാറ്റില്ലെന്നാണ് അയര്‍ലണ്ട് പറഞ്ഞിരിക്കുന്നത്.

 • മേല്‍വസ്ത്രമില്ലാതെ ലണ്ടന്‍ ഫാഷന്‍ വീക്ക് വേദിയില്‍ യുവതികള്‍
 • യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസുകള്‍ വെട്ടിക്കുറയ്ക്കും; മലയാളികള്‍ക്ക് ആശ്വാസമാകും
 • സ്വന്തം വീട് നടക്കാത്ത സ്വപ്‌നമായി; യുകെയിലെ യുവത്വത്തിന്റെ വിധി
 • എന്‍എച്ച്എസിലും ലിംഗ വിവേചനം; വേതനം പുരുഷഡോക്ടര്‍മാര്‍ക്ക് രണ്ടരമടങ്ങ് കൂടുതല്‍
 • വീടില്ലാത്ത വ്യക്തി പാര്‍ലമെന്റ് പടിക്കല്‍ തണുത്ത് വിറച്ച് മരിച്ചു
 • വീണ്ടും ദുഃഖവാര്‍ത്ത: ലണ്ടനില്‍ തലയോലപ്പറമ്പ് സ്വദേശി മരണമടഞ്ഞു
 • ബെര്‍മിംഗ്ഹാമിനെ ആശങ്കയിലാഴ്ത്തി തിയേറ്ററില്‍ വന്‍ സ്‌ഫോടന ശബ്ദം; ആളുകളെ ഒഴിപ്പിച്ചു
 • ഈ വാരാന്ത്യം പ്രണവിന്റെ 'ആദി' ക്കൊപ്പം; യുകെയിലെ 75 തിയറ്ററുകളില്‍ റിലീസ്
 • കാര്‍ വിപണിക്ക് 'പണികൊടുത്ത്' പുതിയ ടാക്‌സ് ബാന്‍ഡുകള്‍ ; ഏപ്രില്‍ മുതല്‍ രജിസ്റ്റര്‍ ചെയ്ത കാറുകള്‍ക്ക് ബാധകം
 • എനര്‍ജിബില്ലുകളുടെ വര്‍ധന അടിയന്തരമായി നിയന്ത്രിക്കണമെന്ന് എംപിമാര്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway