യു.കെ.വാര്‍ത്തകള്‍

ബ്രിട്ടീഷ് ജിഹാദികളെ തിരികെ പ്രവേശിപ്പിക്കില്ല; വ്യോമാക്രമണത്തിലൂടെ തീര്‍ക്കുമെന്ന് ഡിഫന്‍സ് സെക്രട്ടറി

ലണ്ടന്‍ : ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി യുദ്ധം ചെയ്യാന്‍ സിറിയ, ഇറാഖ് എന്നിവിടങ്ങളിലേക്ക് പോയ ബ്രിട്ടീഷ് ജിഹാദികള്‍ക്കു ഒരിക്കലും മാതൃരാജ്യത്തു പ്രവേശിപ്പിക്കില്ലെന്നും അവരെ വ്യോമാക്രമണത്തിലൂടെ തീര്‍ക്കുമെന്നും പുതിയ ഡിഫന്‍സ് സെക്രട്ടറി ഗാവിന്‍ വില്ല്യംസണ്‍.
സിറിയ, ഇറാഖ് എന്നിവിടങ്ങളിലായി 270 യുകെ ജിഹാദികളാണ് ഉള്ളതെന്നാണ് വിവരം. ഇവര്‍ തിരിച്ചെത്തുന്നത് രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകും. കൊല്ലപ്പെടുന്ന തീവ്രവാദികള്‍ രാജ്യത്തിന് യാതൊരു ബുദ്ധിമുട്ടും സൃഷ്ടിക്കില്ലെന്ന് കരുതുന്നതായി ഡെയ്‌ലി മെയിലിന് നല്‍കിയ അഭിമുഖത്തില്‍ ഡിഫന്‍സ് സെക്രട്ടറി വ്യക്തമാക്കി. നമ്മുടെ രാജ്യത്ത് നിന്നോ, മറ്റേതെങ്കിലും രാജ്യത്ത് നിന്നോ പോയ തീവ്രവാദികളെ തിരികെ പ്രവേശിപ്പിക്കണമെന്ന് താന്‍ കരുതുന്നില്ല. ഇത്തരം ഭീഷണികള്‍ ഇല്ലാതാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യണം. ബ്രിട്ടീഷ് ജിഹാദികളെ യുകെയിലേക്ക് തിരികെ എത്തിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ കൊഴുക്കവെയാണ് വില്ല്യംസണ്‍ നിലപാട് വ്യക്തമാക്കിയത്.


ജിഹാദികളായി തീര്‍ന്ന ചെറുപ്പക്കാരെ തിരികെ എത്തിച്ച് സമൂഹത്തിന്റെ ഭാഗമാക്കാന്‍ അനുവദിക്കണമെന്ന് ബ്രിട്ടീഷ് ടെറര്‍ വാച്ച്‌ഡോഗ് മാക്‌സ് ഹില്‍ ക്യുസി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന് പോയതിന്റെ പേരില്‍ ഇവരെ ഉപേക്ഷിക്കരുതെന്ന അദ്ദേഹത്തിന്റെ വാദങ്ങള്‍ വിവാദമായിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായ നിലപാടാണ് വില്ല്യംസണ്‍ പ്രഖ്യാപിച്ചത്. ഇറാഖിലും, സിറിയയിലും 800-ഓളം ബ്രിട്ടീഷ് പൗരന്‍മാരാണ് ജിഹാദികളായി പോയതെന്നാണ് കണക്ക്. ഇതില്‍ പകുതിയോളം പേര്‍ നാട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ 130 പേര്‍ കൊല്ലപ്പെട്ടു. മറ്റുള്ളവര്‍ ഇപ്പോഴും ജിഹാദികളായി തുടരുന്നു.

 • ഞായറും തിങ്കളും ബ്രിട്ടന്‍ തണുത്തു വിറക്കും; താപനില -14 വരെ
 • മലയാളികളടക്കം 8പേരുടെ ജീവനെടുത്ത എം1 മോട്ടോര്‍വേ അപകടത്തിന്റെ വിചാരണ തുടങ്ങി
 • മെഗാനും ഹാരിക്കും വന്ന കത്തില്‍ വെളുത്ത പൊടി; ആന്ത്രാക്‌സ് ഭീതിയില്‍ പരിശോധന
 • ടിവി ലൈസന്‍സ് ഫീസ് കൂട്ടി; ഏപ്രില്‍ മുതല്‍ 3.50 പൗണ്ട് അധികം
 • പാര്‍ലമെന്റിന് മുന്നില്‍ വംശീയാതിക്രമം; എംപിയെ കാണാനെത്തിയ സിഖ് യുവാവിന്റെ തലപ്പാവ് തട്ടിത്തെറിപ്പിക്കാന്‍ ശ്രമിച്ചു
 • കവന്‍ട്രിയില്‍ അമ്മയുടെ കണ്‍മുന്നില്‍ ആറും രണ്ടും വയസുള്ള കുരുന്നുകള്‍ കാറിടിച്ചു മരിച്ചു
 • ലണ്ടന്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ലേബര്‍ തരംഗം; ടോറികളുടെ കോട്ടകള്‍ തകരും
 • ഡ്രൈവിംഗിനിടെ ഇ-സിഗരറ്റ്: ലൈസന്‍സ് പോകും; 2500 പൗണ്ട് പിഴയും
 • യൂണിവേഴ്‌സിറ്റി അധ്യാപകരുടെ പെന്‍ഷന്‍ സമരത്തിന് തുടക്കം; ക്ലാസ് മുടക്കത്തിന് റീഫണ്ട് വേണമെന്ന് വിദ്യാര്‍ത്ഥികള്‍
 • ലണ്ടന്‍ ഫാഷന്‍ ഷോയുടെ മുന്‍ നിരയില്‍ ഇതാദ്യമായി രാജ്ഞി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway