നാട്ടുവാര്‍ത്തകള്‍

ഓഖി ദുരന്തം: മരണസംഖ്യ 36 ആയി; കണ്ടെത്താനുള്ളവരുടെ കണക്കില്‍ അവ്യക്തത


തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 36 ആയി. കടലില്‍ കാണാതായവരില്‍ മൂന്നു പേരുടെ മൃതദേഹം കൂടി ഇന്ന് കണ്ടെടുത്തു. ആലപ്പുഴയ്ക്കും കൊച്ചിക്കും ഇടയില്‍ വെച്ചാണ് മൂന്ന് മൃതദേഹവും ലഭിച്ചത്. തീരസേന നടത്തിയ തിരച്ചിലില്‍ രണ്ട് മൃതദേഹവും ആലപ്പുഴ പുറം കടലില്‍ നിന്ന് ഒരു മൃതദേഹവുമാണ് കണ്ടെടുത്തത്.


ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച് എട്ട് ദിവസം പിന്നിട്ടിട്ടും കാണാതായവരുടെ എണ്ണത്തില്‍ കൃത്യത വരുത്താന്‍ സര്‍ക്കാരിന് കഴിയാത്തത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പരമ്പാരഗത വള്ളങ്ങളിലും ചെറുബോട്ടുകളിലുമായി നിരവധി ആളുകള്‍ കടലില്‍ പോയിട്ടുണ്ടെന്നാണ് ലത്തീന്‍ അതിരൂപത അറിയിച്ചിരുന്നത്. കടലില്‍ നിരവധി ബോട്ടുകള്‍ കുടുങ്ങിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം രക്ഷപ്പെട്ട് കരയ്ക്ക് എത്തിയവരും അറിയിച്ചു.


കൊച്ചി കേന്ദ്രീകരിച്ച് നാവിക സേനയുടെയും വ്യോമസേനയുടെയും തീരദേശ സേനയുടെയും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിലെ തീരത്തു എത്തിപ്പെട്ട മലയാളികളുടെ വിവരം ഇനിയും ലഭ്യമാക്കാനായിട്ടില്ല.

 • പീഡനപരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി യുവതി പണം തട്ടാന്‍ ശ്രമിച്ചു; നടന്‍ ഉണ്ണിമുകുന്ദന്‍
 • വ്യാജ രേഖ ചമച്ച് നികുതിവെട്ടിപ്പ്; സുരേഷ് ഗോപി എംപി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
 • ജിഷക്കേസില്‍ പ്രതി അമീറുള്‍ ഇസ്‌ലാം കുറ്റക്കാരന്‍ , ശിക്ഷ ബുധനാഴ്ച
 • സ്വന്തം അലവലാതി മക്കളെ പ്രവാസി പ്രാഞ്ചിമാരുടെ കമ്പനി തലപ്പത്ത് പ്രതിഷ്ഠിക്കുന്ന പോലെ സുഖിക്കാനല്ല രാഹുലിന്റ സ്ഥാനലബ്ദിയെന്ന് കോടിയേരിയോട് ബല്‍റാം
 • നെഹ്രു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസ് അന്യംനില്‍ക്കും: കോടിയേരി
 • കോഹ്‌ലിയും അനുഷ്‌കയും ഇറ്റലിയില്‍ വച്ച് വിവാഹിതരായി
 • രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അമരത്ത് ; 16ന് അമ്മയില്‍ നിന്ന് ചുമതലയേല്‍ക്കും
 • ഓഖി: മരണ സംഖ്യ 44 ആയി; കണ്ടെത്താനുള്ളത് 129 പേരെക്കൂടി
 • കേരളത്തിലെത്തുന്ന ഐഎഎസ് ഉദ്യോഗസ്ഥരെല്ലാം പൊട്ടന്‍മാര്‍! വിവരക്കേട് വിളമ്പി വീണ്ടും എംഎം മണി
 • ഫ്രഞ്ച് ടൂറിസ്റ്റുകള്‍ക്ക് നേരെ യു.പിയില്‍ ആക്രമണം; സ്ത്രീകളടക്കം വിദേശികള്‍ ആശുപത്രിയില്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway