യു.കെ.വാര്‍ത്തകള്‍

ഓഖിയെക്കാള്‍ വേഗത്തില്‍ കരോളിന്‍ ; യുകെയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

ലണ്ടന്‍ : കേരളത്തെ പിടിച്ചുലച്ച ഓഖിയുടെ ഇരട്ടി വേഗതയില്‍ കരോളിന്‍ ചുഴലിക്കൊടുങ്കാറ്റ് യുകെ തീരത്തേക്ക്. 90 മൈല്‍ വേഗതയിലുള്ള കാറ്റാണ് പ്രതീക്ഷിക്കുന്നത്. 70 മുതല്‍ 90 മൈല്‍ വരെ വേഗതയിലാകും കാറ്റ് വീശിയടിക്കുകയെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. ചുഴലിക്കാറ്റ് കൂടി എത്തുന്നതോടെ സ്‌കോട്ട്‌ലണ്ട്, ഇംഗ്ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, വെയില്‍സ് എന്നിവിടങ്ങളില്‍ ശനിയാഴ്ചവരെ മഞ്ഞും താപനില മൈനസിലേയ്ക്ക് വീഴുകയും ചെയ്യും.


നാഷണല്‍ ഒബ്‌സര്‍വേറ്ററി നോര്‍ത്തേണ്‍ സ്‌കോട്ട്‌ലന്‍ഡില്‍ ആംബര്‍ വിന്‍ഡ് വാണിംഗ് നല്‍കിയിരിക്കുകയാണ്. സതേണ്‍ സ്‌കോട്ട്‌ലന്‍ഡിലും നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും യെല്ലോ വാണിംഗും നല്‍കിയിട്ടുണ്ട്. ഇത് വെള്ളിയാഴ്ചയോടെ സതേണ്‍ ഇംഗ്ലണ്ടിലേക്ക് വ്യാപിപ്പിക്കുകയും ശനിയാഴ്ച വരെ തുടരുകയും ചെയ്യും. 2017-2018 വിന്റര്‍ സീസണിലെ മൂന്നാമത്തെ ചുഴലിക്കാറ്റാണ് കരോളിന്‍.


നോര്‍ത്തേണ്‍ സ്‌കോട്ട്‌ലന്‍ഡില്‍ 70 മുതല്‍ 80 മൈല്‍ വരെ വേഗതയിലുള്ള കാറ്റാണ് പ്രതീക്ഷിക്കുന്നത്. കാറ്റിന്റെ വേഗത 90 മൈല്‍ വരെയാകാന്‍ സാധ്യതയുണ്ട്. കാറ്റില്‍ പല വസ്തുക്കളും പറക്കാന്‍ സാധ്യതയുണ്ടെന്നും അവ ജീവാപായത്തിനു പോലും കാരണമായേക്കാമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു. കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ടാകാമെന്നും മേച്ചില്‍ ഓടുകള്‍ പറന്നുപോയേക്കാമെന്നും മുന്നറിയിപ്പ് പറയുന്നു.


റോഡുകള്‍ അടക്കാന്‍ സാധ്യതയുള്ളതിനാല്‍ യാത്രകള്‍ താമസിച്ചേക്കാം. റെയില്‍, ഫെറി സര്‍വീസുകളും വിമാന സര്‍വീസുകളും റദ്ദാക്കാനും ഇടയുണ്ട്. പവര്‍കട്ടിനുള്ള സാധ്യതയുമുണ്ട്. കടലില്‍ വന്‍ തിരമാലകള്‍ക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചയോടെ യുകെയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും മഞ്ഞുവീഴ്ചയുണ്ടാകും. നോര്‍ത്തേണ്‍ സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, നോര്‍ത്ത് വെയില്‍സ് നോര്‍ത്ത് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ 10 മുതല്‍ 20 സെ.മീ.വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്നും മെറ്റ് ഓഫീസ് അറിയിച്ചു.


  • മേല്‍വസ്ത്രമില്ലാതെ ലണ്ടന്‍ ഫാഷന്‍ വീക്ക് വേദിയില്‍ യുവതികള്‍
  • യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസുകള്‍ വെട്ടിക്കുറയ്ക്കും; മലയാളികള്‍ക്ക് ആശ്വാസമാകും
  • സ്വന്തം വീട് നടക്കാത്ത സ്വപ്‌നമായി; യുകെയിലെ യുവത്വത്തിന്റെ വിധി
  • എന്‍എച്ച്എസിലും ലിംഗ വിവേചനം; വേതനം പുരുഷഡോക്ടര്‍മാര്‍ക്ക് രണ്ടരമടങ്ങ് കൂടുതല്‍
  • വീടില്ലാത്ത വ്യക്തി പാര്‍ലമെന്റ് പടിക്കല്‍ തണുത്ത് വിറച്ച് മരിച്ചു
  • വീണ്ടും ദുഃഖവാര്‍ത്ത: ലണ്ടനില്‍ തലയോലപ്പറമ്പ് സ്വദേശി മരണമടഞ്ഞു
  • ബെര്‍മിംഗ്ഹാമിനെ ആശങ്കയിലാഴ്ത്തി തിയേറ്ററില്‍ വന്‍ സ്‌ഫോടന ശബ്ദം; ആളുകളെ ഒഴിപ്പിച്ചു
  • ഈ വാരാന്ത്യം പ്രണവിന്റെ 'ആദി' ക്കൊപ്പം; യുകെയിലെ 75 തിയറ്ററുകളില്‍ റിലീസ്
  • കാര്‍ വിപണിക്ക് 'പണികൊടുത്ത്' പുതിയ ടാക്‌സ് ബാന്‍ഡുകള്‍ ; ഏപ്രില്‍ മുതല്‍ രജിസ്റ്റര്‍ ചെയ്ത കാറുകള്‍ക്ക് ബാധകം
  • എനര്‍ജിബില്ലുകളുടെ വര്‍ധന അടിയന്തരമായി നിയന്ത്രിക്കണമെന്ന് എംപിമാര്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway