സിനിമ

ഷെറിലും അന്നയും കൂട്ടരും കളിച്ച ജിമിക്കിക്കമ്മല്‍ വേര്‍ഷന്‍ യൂട്യൂബിലെ ഈ വര്‍ഷത്തെ ട്രെന്റ്

ഇന്റര്‍നെറ്റ് ലോകത്ത് ഓരോ വര്‍ഷവും ഏറ്റവും കൂടുതല്‍ ട്രെന്‍ഡിംഗായത് എന്താണെന്നതിനെക്കുറിച്ച് പഠനങ്ങള്‍ പലതും നടക്കാറുണ്ട്. 2017 ല്‍ ഇതാ മലയാളിയ്ക്കഭിമാനിക്കാനുള്ള വക. 2017 ല്‍ യൂട്യൂബില്‍ ഇന്ത്യയില്‍ നിന്നും ഏറ്റവും അധികം ആളുകള്‍ കണ്ട വീഡിയോകളില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കൊമേഴ്സിലെ അധ്യാപികമാരുടെ നേതൃത്വത്തില്‍ നടന്ന ജിമിക്കി കമ്മല്‍ ഡാന്‍സ് വേര്‍ഷന്‍ വീഡിയോയാണ് രണ്ടാംസ്ഥാനത്തെത്തിയിരിക്കുന്നത്.


യൂട്യൂബ് റിവൈന്‍ഡ് ഇന്ത്യയിലാണ് പോയ വര്‍ഷം യൂട്യൂബിലെ ടോപ്പ് ട്രെന്‍ഡിംഗ് വീഡിയോകളുടെ കൂട്ടത്തില്‍ ലാല്‍ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമിക്കി കമ്മല്‍ എന്ന പാട്ടിനൊത്ത് ഏതാനും കോളജ് അധ്യാപികമാരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നൃത്തം ചെയ്യുന്ന വീഡിയോയും ഇടം പിടിച്ചത്. ലാല്‍ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലെ ജിമിക്കി കമ്മല്‍ ഗാനരംഗത്തേക്കാളും ശ്രദ്ധപിടിച്ചുപറ്റിയത് കഴിഞ്ഞ വര്‍ഷം ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന ഈ നൃത്ത പ്രകടനമാണ്.


ഇതിന് നേതൃത്വം നല്‍കിയ കോളജ് അധ്യാപികമാരായ ഷെറിലും അന്നയും താരങ്ങളാവുകയും ചെയ്തിരുന്നു. ഷെറിലിന് സിനിമയില്‍ അഭിനയിക്കാനുള്ള അവസരങ്ങള്‍ പോലും ലഭിച്ചിരുന്നു. ഒരു മലയാള ഗാനം രാജ്യത്തുടനീളം വൈറലാവുന്നത് ഇതാദ്യമായാണ്. അടുത്തിടെ ബോളിവുഡ് താരം അഭിഷേക് ബച്ചന്‍ വരെ ജിമിക്കി കമ്മലിനെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. ബിബി കി വൈന്‍സിന്റെ ഗ്രൂപ്പ് സ്റ്റഡി എന്ന വീഡിയോ ആണ് ഒന്നാമത്.


വീഡിയോ

 • ഞാന്‍ ഇവിടെവരെ എത്തിയത് ശരീര സൗന്ദര്യം കൊണ്ട് മാത്രം- റായ് ലക്ഷ്മി
 • ലാ​ലേ​ട്ട​ന്‍ വീ​ണ്ടും ഗായകനായി, ഒ​പ്പം പാടാന്‍ ശ്രേ​യാ ഘോ​ഷ​ല്‍
 • 'മാതൃഭൂമി' സ്ഥാപനങ്ങള്‍ക്ക് സിനിമാക്കാരുടെ വിലക്ക്; സഹകരിക്കരുതെന്ന് നിര്‍ദ്ദേശം
 • സ്വന്തം സംവിധാനം ഏല്‍ക്കുന്നില്ല; ഷാജി കൈലാസ് നവാഗത സംവിധായകന്റെ സിനിമ നിര്‍മ്മിക്കുന്നു
 • 'കൊന്നത് എന്റെ അനുജനെ'; ആദിവാസിയുവാവിന്റെ കൊലപാതകത്തില്‍ വികാരഭരിതനായി മമ്മൂട്ടി
 • മേയ്ക്കപ്പിനായി മണിക്കൂറുകള്‍ ; കീര്‍ത്തി സുരേഷിനെതിരെ അണിയറപ്രവര്‍ത്തകര്‍
 • തീറ്ററപ്പായിയായി കലാഭവന്‍ മണിയുടെ അനുജന്‍ നായകനായെത്തുന്നു
 • 100 ഏക്കറില്‍ 'മഹാഭാരത സിറ്റി', ഒപ്പം ജാക്കിചാനും - രണ്ടാമൂഴത്തിന്റെ വിശേഷങ്ങള്‍
 • മമ്മൂട്ടിയുടെ നായികയാകാന്‍ റായ് ലക്ഷ്മി ബോളിവുഡില്‍ നിന്ന് തിരിച്ചെത്തുന്നു
 • നടന്‍ ആര്യയുടെ സ്വയംവര റിയാലിറ്റി ഷോയില്‍ മലയാളി പെണ്‍കുട്ടികളും
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway