നാട്ടുവാര്‍ത്തകള്‍

ലവ് ജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ യുവാവിനെ ജീവനോടെ കത്തിച്ചു; കൊലപാതക വീഡിയോ സോഷ്യല്‍ മീഡിയയിലിട്ടു


ജയ്പൂര്‍ : രാജസ്ഥാനിലെ രാജ്‌സമന്ത് ജില്ലയില്‍ ലൗ ജിഹാദ് ആരോപിച്ച് യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ജീവനോടെ കത്തിച്ചു. ലൈവായി ചിത്രീകരിച്ച കൊലപാതക വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വൈറലായിക്കൊണ്ടിരിക്കുകയാണ്.
മുഹമ്മദ് ഭാട്ടാ ഷെയ്ഖ് എന്നയാളെയാണ് ലൗജിഹാദ് ആരോപിച്ച് കൊലപ്പെടുത്തിയിരിക്കുന്നത്. കൊല നടത്തിയ ശംഭുനാഥ് റൈഗറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊലപാതകത്തെ ന്യായീകരിച്ചുകൊണ്ട് സംസാരിക്കുന്ന റൈഗറിന്റെ മറ്റൊരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഹിന്ദു സഹോദരിമാരെ ലൗ ജിഹാദില്‍ നിന്നും സംരക്ഷിക്കാന്‍ വേണ്ടിയാണ് താന്‍ ഇങ്ങനെ ചെയ്യുന്നതെന്നാണ് കൃത്യത്തെ ന്യായീകരിച്ചുകൊണ്ട് ഇയാള്‍ പറയുന്നത്.

സംഭവത്തിന് ശേഷം പ്രദേശത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വലിയ സന്നാഹത്തെ തന്നെ നിയോഗിച്ചതായി പൊലീസ് പറഞ്ഞു. രാജ്‌സമന്ത് ജില്ലയിലെ ദേവ് ഹെറിറ്റേജ് റോഡില്‍വെച്ചായിരുന്നു കൊലപാതകം നടത്തിയത്.
പകുതി നിലയില്‍ കത്തിക്കരിച്ച ഒരാളുടെ മൃതദേഹം റോഡില്‍ക്കിടക്കുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സംഭവസ്ഥലത്തെത്തിയതെന്ന് പൊലീസ് പറയുന്നു.
വാളിന് സമാനമായ ആയുധം ഉപയോഗിച്ചായിരുന്നു ഇയാള്‍ മുഹമ്മദ് ഭാട്ടാ ഷെയ്ഖിനെ വെട്ടിയത്. മുഹമ്മദ് തന്നെ കൊല്ലരുതെന്ന് കേണപേക്ഷിക്കുന്നതും യാതൊരു ദയയും കൂടാതെ ശംഭുനാഥ് റൈഗര്‍ ഇദ്ദേഹത്തെ നിരവധി തവണ വെട്ടുന്നതും വീഡിയോയില്‍ വ്യക്തമാണ്.

  • ഫാ തോമസിനെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് അപേക്ഷ നല്‍കി, റിസോര്‍ട്ടിലും പള്ളിമേടയിലും തെളിവെടുപ്പ്
  • സഹപ്രവര്‍ത്തകയ്ക്ക് നീതി വൈകിക്കരുത് , അത് നീതി നിഷേധത്തിന് തുല്യമെന്ന് ഡബ്ലിയുസിസി
  • മകളുടെ കുഞ്ഞിനെ നോക്കാന്‍ അമേരിയ്ക്കയ്ക്ക് പോകണമെന്ന് ഭാര്യ; തന്നെ നോക്കിയാല്‍ മതിയെന്ന് ഭര്‍ത്താവും ; വഴക്കിനൊടുവില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു
  • പേടിപ്പിക്കല്ലേ! ദുബായില്‍ ബിനീഷ് കോടിയേരിയുടെ ഫെയ്‌സ്ബുക്ക് ലൈവ് ഷോ
  • നടി ആക്രമിക്കപ്പെട്ടിട്ട് ഒരു വര്‍ഷം; ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു ദിലീപ് ഹൈക്കോടതിയിലേയ്ക്ക്
  • ട്രെയിനിലെ പീഡന ശ്രമം: സനുഷ കോടതിയില്‍ രഹസ്യമൊഴി നല്‍കി
  • അഞ്ചുവയസുള്ള മകളെ തനിച്ചാക്കി, ഫെയ്‌സ്ബുക്ക് കാമുകനുമായി ഒളിച്ചോടി; യുവതിയും കാമുകനും പിടിയില്‍
  • അഭയ കേസ്: വൈദികര്‍ രാത്രി കോണ്‍വെന്റിലെ മതില്‍ ചാടിക്കടന്നെന്നു സിബിഐ
  • ബിനോയിയെ ഊരിയെടുത്തത് പ്രവാസിവ്യവസായികള്‍ ; അറബിയും ഹാപ്പി
  • ഭര്‍ത്താവ് ലൈംഗിക വൈകൃതങ്ങള്‍ പ്രകടിപ്പിക്കുന്നു; പോണ്‍ സൈറ്റുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ യുവതി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway