സിനിമ

ഏഷ്യയിലെ ഏറ്റവും സെക്‌സി വനിത പ്രിയങ്ക ചോപ്രയെന്ന് യു.കെ മാഗസിന്‍


ഹോളിവുഡിലും തിളങ്ങുന്ന മുന്‍ ലോകസുന്ദരി കൂടിയായ നടി പ്രിയങ്കയുടെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. യു.കെ ആസ്ഥാനമായുള്ള ഈസ്‌റ്റേണ്‍ ഐ മാസിക നടത്തിയ തിരഞ്ഞെടുപ്പില്‍ ഏഷ്യയിലെ ഏറ്റവും സെക്‌സിയായ വനിതയായി തിരഞ്ഞെടുത്തിരിക്കുന്നത് പ്രിയങ്കയെയാണ്.

റെക്കോഡ് വോട്ടുകളുമായാണ്പ്രിയങ്ക ഒന്നാമതെത്തിയത്. ആരാധകര്‍ ഒന്നിലധികം തവണയാണ് പ്രിയങ്കയ്ക്കായി വോട്ട് രേഖപ്പെടുത്തിയത്. അഞ്ചാം തവണയാണ് പ്രിയങ്കയെ തേടി ഈ പുരസ്‌കാരമെത്തുന്നത്.

കഴിഞ്ഞ വര്‍ഷം ഒന്നാമതെത്തിയ ദീപിക പദുകോണ്‍ ഇത്തവണ മൂന്നാം സ്ഥാനത്താണ്. ടെലിവിഷന്‍ താരം നിയ ശര്‍മയാണ് പട്ടികയില്‍ രണ്ടാമത്.
ഈ അംഗീകാരത്തിന്റെ മുഴുവന്‍ ക്രെഡിറ്റും തന്റെ ജനിതകത്തിനും ജനങ്ങളുടെ വീക്ഷണത്തിനുമാണെന്ന് പ്രിയങ്ക ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. തനിക്ക് വോട്ട് ചെയ്ത എല്ലാ ആരാധകര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. 'ഈ അവാര്‍ഡ് എനിക്ക് ലഭിച്ചതിന് എന്റെ അച്ഛനും അമ്മയ്ക്കുമാണ് ഞാന്‍ നന്ദി പറയേണ്ടത്.
അവരുടെ ജനിതക പാരമ്പര്യവും നിങ്ങളുടെ സ്‌നേഹവുമാണ് എനിക്കീ അംഗീകാരം നേടി തന്നത്. ഈസ്റ്റേണ്‍ ഐയ്ക്ക് നന്ദി . എങ്ങനെ ഒരു പെണ്‍കുട്ടിയെ പുകഴ്ത്തണമെന്ന് നിങ്ങള്‍ക്ക് നന്നായി അറിയാം- പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

 • ഞാന്‍ ഇവിടെവരെ എത്തിയത് ശരീര സൗന്ദര്യം കൊണ്ട് മാത്രം- റായ് ലക്ഷ്മി
 • ലാ​ലേ​ട്ട​ന്‍ വീ​ണ്ടും ഗായകനായി, ഒ​പ്പം പാടാന്‍ ശ്രേ​യാ ഘോ​ഷ​ല്‍
 • 'മാതൃഭൂമി' സ്ഥാപനങ്ങള്‍ക്ക് സിനിമാക്കാരുടെ വിലക്ക്; സഹകരിക്കരുതെന്ന് നിര്‍ദ്ദേശം
 • സ്വന്തം സംവിധാനം ഏല്‍ക്കുന്നില്ല; ഷാജി കൈലാസ് നവാഗത സംവിധായകന്റെ സിനിമ നിര്‍മ്മിക്കുന്നു
 • 'കൊന്നത് എന്റെ അനുജനെ'; ആദിവാസിയുവാവിന്റെ കൊലപാതകത്തില്‍ വികാരഭരിതനായി മമ്മൂട്ടി
 • മേയ്ക്കപ്പിനായി മണിക്കൂറുകള്‍ ; കീര്‍ത്തി സുരേഷിനെതിരെ അണിയറപ്രവര്‍ത്തകര്‍
 • തീറ്ററപ്പായിയായി കലാഭവന്‍ മണിയുടെ അനുജന്‍ നായകനായെത്തുന്നു
 • 100 ഏക്കറില്‍ 'മഹാഭാരത സിറ്റി', ഒപ്പം ജാക്കിചാനും - രണ്ടാമൂഴത്തിന്റെ വിശേഷങ്ങള്‍
 • മമ്മൂട്ടിയുടെ നായികയാകാന്‍ റായ് ലക്ഷ്മി ബോളിവുഡില്‍ നിന്ന് തിരിച്ചെത്തുന്നു
 • നടന്‍ ആര്യയുടെ സ്വയംവര റിയാലിറ്റി ഷോയില്‍ മലയാളി പെണ്‍കുട്ടികളും
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway