അസോസിയേഷന്‍

എന്‍എംസി യുടെ പുതിയ മാര്‍ഗ്ഗരേഖ അറിയാന്‍ യുക്മ നഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച നോട്ടിംഗ്ഹാമില്‍ പഠനക്ലാസ്

യുക്മ നഴ്‌സസ് ഫോറത്തിന്റെ (യു എന്‍ എഫ്) ആഭിമുഖ്യത്തില്‍ നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ സഹകരണത്തോടെ ഡിസംബര്‍ 9 ശനിയാഴ്ച നോട്ടിംഗ്ഹാമിലെ ബസ്‌ഫോഡില്‍ നടത്തുവാനുദ്ദേശിക്കുന്ന ഈസ്റ്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ പഠന ക്ലാസിന്റെ നടത്തിപ്പിനായിട്ടുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി കോര്‍ഡിനേറ്ററായ മനു സഖറിയാ അറിയിച്ചു.

ഈ മാസം രണ്ടാം തീയതി സൗത്ത് വെസ്റ്റ് റീജിയനിലെ ഓക്സ്ഫോര്‍ഡ് ഷെയറില്‍ നടത്തിയ പഠന ക്ലാസിന്റെ മാതൃകയില്‍ തന്നെ ആയിരിക്കും ഇവിടെയും ക്ലാസ്സുകള്‍ നടത്തുക. പതിനൊന്നരക്ക് ആരംഭിക്കുന്ന കോണ്‍ഫ്രന്‍സില്‍ , പ്രവര്‍ത്തന മേഖലയിലെ ഉന്നമനത്തിനു ഉപകരിക്കുന്ന വിവിധങ്ങളായ പഠന ക്ളാസുകളും നഴ്‌സിംഗ് ജോലിയില്‍ നേരിടുന്ന നിരവധിയായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ ഉപകരിക്കുന്ന വിദഗ്ധ ഉപദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട് . യുകെയിലെ നഴ്സിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രഗത്ഭരായ വ്യക്തികളാണ് ക്ളാസുകള്‍ കൈകാര്യം ചെയ്യുന്നത്.

പുതിയതായി യുകെയില്‍ നഴ്സുമാരായി ജോലി ചെയ്യുവാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു സഹായം എന്ന നിലയില്‍ എന്‍ എം സി യില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ വേണ്ട പുതിയ രീതികളെ ഉള്‍കൊള്ളിച്ചുകൊണ്ടുള്ള ഒരു ക്‌ളാസും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. നാട്ടില്‍ നിന്നും ഇവിടേയ്ക്ക് കടന്നുവരുവാനാഗ്രഹിക്കുന്ന പരിചയക്കാര്‍ക്കും കുടുംബാഗങ്ങള്‍ക്കും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ നിലവില്‍ ഇവിടെയുള്ളവര്‍ പ്രാപ്തരാക്കുക എന്ന ഉദ്ദ്യേശത്തോടെയാണ് ഈ ക്ലാസ്സും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹെല്‍ത് സ്‌കില്‍സ് ട്രയിനിംഗ് ലിമിറ്റഡിന്റെ സി ഇ ഓ യും ഡിറക്ടറുമായ ഗില്‍ബെര്‍ട് നെല്‍സണ്‍ മാര്‍ട്ടിസ് ആണ് ഈ വിഷയത്തില്‍ ക്‌ളാസ്സ്‌ എടുക്കുന്നത്.

നഴ്സിംഗ് മേഖലയിലെ നിയമ പ്രശ്നങ്ങള്‍ , പ്രൊഫഷണല്‍ നെറ്റ് വര്‍ക്കിംഗ്, ഷെയേര്‍ഡ് നോളഡ്ജ്, , തൊഴില്‍ മേഖലയിലെ പ്രശ്നങ്ങളെപ്പറ്റിയുള്ള പരിജ്ഞാനം, തൊഴില്‍ മേഖലയിലെ നേതൃത്വവും ഉന്നമനവും, ഇന്റര്‍വ്യൂ സ്‌കില്‍സ് മുതലായ വിഷയങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള പഠന ക്ലാസ്സുകള്‍ വൈകിട്ട് അഞ്ചുമണിക്ക് അവസാനിക്കും.

നഴ്‌സിംഗ് മേഖലയില്‍ നാല്‍പ്പതു വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം ഇപ്പോള്‍ നഴ്‌സിംഗ് പ്രാക്ടീസ് അഡൈ്വസറി ബോര്‍ഡ് മെമ്പറും ക്ലിനിക്കല്‍ ഇന്‍സിഡന്റ് ഇന്‍വെസ്‌റിഗേറ്ററും ഇന്‍ഡിപെന്‍ഡന്റ് ട്രെയ്നറുമായ എവ്‌ലീ ബ്രൈറ്റന്‍ ആന്‍ഡ് ഹോവ് ലെ എന്‍ എഛ് എസ്സില്‍ ക്ലിനിക്കല്‍ ക്വാളിറ്റി ഹെഡ് ആയിരുന്നു. കുട്ടികളുടേയും മുതിര്‍ന്നവരുടെയും സേഫ് ഗാര്‍ഡിങ്ങില്‍ പ്രശസ്തയായ മെര്‍ലിന്‍ എവ്‌ലി, ലണ്ടന്‍ കിങ്സ് ഹോസ്പിറ്റലിലെ തീയേറ്റര്‍ മേട്രനും ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും ക്ലിനിക്കല്‍ മേഖലയുടെ പുരോഗതിക്ക് ഉപകരിക്കുന്ന വിവിധങ്ങളായ പദ്ധതികള്‍ക്കു നേതൃത്വം കൊടുത്തിട്ടുള്ളതുമായ മിനിജ ജോസഫ്, ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ഹേര്‍ട്ഫോര്‍ഷെയര്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ മേട്രനും ജോലിചെയ്യുന്ന ദീപ എല്‍ഡര്‍ലി കെയര്‍ , ഫ്രെയല്‍റ്റി സര്‍വീസ്,ഡിമെന്‍ഷ്യ ആന്‍ഡ് പാര്‍ക്കിന്‍സണ്‍സ് സ്പെഷ്യലിറ്റി സര്‍വീസ് എന്നീ മേഖലയില്‍ നിരവധി വര്‍ഷത്തെ പ്രവര്‍ത്തന പരിചയം ഉള്ള ദീപ ഓസ്റ്റിന്‍, യു എന്‍ എഫ് ന്റെ സ്ഥാപക നേതാക്കളിലൊരാളും മുന്‍ ലീഗല്‍ അഡൈ്വസറും ഏഷ്യന്‍ സെന്റര്‍ ഓഫ് എക്‌സലന്‌സ് ന്റെ ചെയര്‍മാനായ തമ്പി ജോസ് എന്നിവരാണ് ക്‌ളാസ്സുകള്‍ നയിക്കുക.


അഞ്ചു മണിക്കൂര്‍ സി പി ഡി പോയിന്റ് നല്‍കുന്ന പഠന ശിബിരം മലയാളീ നഴ്‌സുമാര്‍ക്ക് ഉപകാരപ്പെടുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. റീജിയണിലെ എല്ലാവരും ഈ അവസരം ഉപയോഗപ്പെടുത്തണം എന്ന് ഈസ്റ്റ് വെസ്റ്റ് മിഡ്സ്ലാന്‍ഡ് റീജിയണല്‍ കോര്‍ഡിനേഷന്‍ കമ്മറ്റിക്ക് വേണ്ടി മനു സഖറിയാ അഭ്യര്‍ത്ഥിച്ചു.

കോണ്‍ഫ്രന്‍സ് നടക്കുന്ന സ്ഥലത്തിന്റെ വിലാസം ചുവടെ.

കോണ്‍ഫ്രന്‍സുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്
സിന്ധു ഉണ്ണി, നാഷണല്‍ കോര്‍ഡിനേറ്റര്‍ : 07979 123615
മനു സഖറിയാ , ഈസ്റ്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ : 07861 4241638

 • ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്റെ രണ്ടാമത് വിഷു, ഈസ്റ്റര്‍ ആഘോഷങ്ങlള്‍ ഏപ്രില്‍ 14 ന്
 • ചേതന യുകെയ്ക്ക് നവ നേതൃത്വം; ജനറല്‍ സെക്രട്ടറി ലിയോസ് പോള്‍, പ്രസിഡന്റ് സുജു ജോസഫ്, ട്രഷറര്‍ ജെ എസ് ശ്രീകുമാര്‍
 • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവം 24 ന്
 • നഴ്സിംഗ് കെയര്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി തുടങ്ങുന്നവര്‍ക്കായി ഫ്രീ വര്‍ക്ഷോപ് 17ന് കെന്റില്‍
 • ആദ്യ സ്റ്റേജിലെ ടോപ് സ്‌കോറര്‍ പ്രകടനവുമായ് സാന്‍ - സ്റ്റാര്‍സിംഗര്‍ 3 യുടെ പുതിയ എപ്പിസോഡ്
 • യുക്മ യൂത്തിന്റെ രണ്ടാം ദേശീയ കോണ്‍ഫ്രന്‍സിനു വന്‍ ജനപിന്തുണ
 • ശക്തമായ നേതൃത്വവും വ്യക്തമായ പദ്ധതികളുമായി 'ഇമ' മുന്നോട്ട്
 • നോര്‍ത്ത്വുഡ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പ് മാര്‍ച്ച് 10 -ന്
 • യുക്മ നാഷണല്‍ മിഡ്- ടെം ജനറല്‍ ബോഡി 24 ന്
 • 'യുക്മ സ്റ്റാര്‍സിംഗര്‍ 3' രണ്ടാം റൗണ്ടില്‍ ഭാഗ്യം പരീക്ഷിക്കുവാന്‍ സ്വിറ്റസര്‍ലന്‍ഡില്‍ നിന്നെത്തിയ പേളിയും, യുകെയുടെ സ്വന്തം അമിതയും ജിജോയും
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway