യു.കെ.വാര്‍ത്തകള്‍

ബ്രിട്ടീഷ് ജിഹാദികളെ കൊന്നൊടുക്കുമെന്നു പറഞ്ഞ പ്രതിരോധ സെക്രട്ടറിക്കെതിരെ ലേബര്‍


ലണ്ടന്‍ : ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി യുദ്ധം ചെയ്യാന്‍ സിറിയ, ഇറാഖ് എന്നിവിടങ്ങളിലേക്ക് പോയ ബ്രിട്ടീഷ് ജിഹാദികളെ ഒരിക്കലും മാതൃരാജ്യത്തു പ്രവേശിപ്പിക്കില്ലെന്നും അവരെ വ്യോമാക്രമണത്തിലൂടെ തീര്‍ക്കുമെന്നും പറഞ്ഞ പുതിയ പ്രതിരോധ സെക്രട്ടറി ഗാവിന്‍ വില്ല്യംസണിന്റെ പ്രസ്താവനയ്‌ക്കെതിരെ ലേബര്‍ പാര്‍ട്ടി. പക്വതയില്ലാത്ത, അനധികൃത നടപടിയെ പ്രോത്സാഹിപ്പിക്കുന്ന വാക്കുകളാണ് വില്ല്യംസണ്‍ നടത്തിയതെന്നാണ് പ്രധാന ആരോപണം.

മനുഷ്യാവകാശത്തിന് വിരുദ്ധമായ നിലപാടാണ് പ്രതിരോധ സെക്രട്ടറിയുടേതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍സ് മുന്‍ ഡയറക്ടര്‍ ലോര്‍ഡ് മക്‌ഡൊണാള്‍ഡ് പറഞ്ഞു. ആയുധം വെച്ച് കീഴടങ്ങിയവരെ പോലും കൊല്ലുമെന്ന് പറയുന്നത് ബ്രിട്ടന്റെ അപക്വമായ നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലേബര്‍ പാര്‍ട്ടിയും, നിയമസ്ഥാപനങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി പ്രതിരോധ സെക്രട്ടറി ആവര്‍ത്തിച്ചു. വ്യക്തമാക്കിയത്. ഭീഷണികള്‍ ഇല്ലാതാക്കാന്‍ യുകെ സാധ്യമായതെല്ലാം ചെയ്യണമെന്നാണ് വില്ല്യംസണ്‍ ഉറപ്പിച്ച് പറഞ്ഞത്.

പ്രസ്താവനയില്‍ നിന്നും പിന്നോട്ട് പോകാന്‍ തയ്യാറല്ല. ഇക്കാര്യത്തില്‍ തനിക്ക് പൊതുജനങ്ങളുടെ പിന്തുണയുണ്ടെന്നും അദ്ദേഹം വിശ്വസിക്കുന്നു. ബ്രിട്ടനിലെ ജനങ്ങള്‍ക്ക് ഇവിടുത്തെ തെരുവുകള്‍ സുരക്ഷിതമാകണം. സൈന്യത്തെക്കുറിച്ച് അവര്‍ അഭിമാനിക്കുന്നു, അവര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും. രാജ്യത്തിന് അപകടമാകുന്നവരുടെ ഭീഷണി ഇല്ലാതാക്കുന്നത് ഉറപ്പിക്കേണ്ടതുണ്ട്, പ്രതിരോധ സെക്രട്ടറി പറഞ്ഞു.

സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇത് തുടര്‍ന്നും ചെയ്ത് കൊണ്ടിരിക്കുമെന്നും വില്ല്യംസണ്‍ കൂട്ടിച്ചേര്‍ത്തു. മുന്‍ മിലിറ്ററി മേധാവികളും പ്രതിരോധ സെക്രട്ടറിക്ക് പിന്തുണയുമായി രംഗത്തെത്തി.


സിറിയ, ഇറാഖ് എന്നിവിടങ്ങളിലായി 270 യുകെ ജിഹാദികളാണ് ഉള്ളതെന്നാണ് വിവരം. ഇവര്‍ തിരിച്ചെത്തുന്നത് രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകും. കൊല്ലപ്പെടുന്ന തീവ്രവാദികള്‍ രാജ്യത്തിന് യാതൊരു ബുദ്ധിമുട്ടും സൃഷ്ടിക്കില്ലെന്ന് കരുതുന്നതായി ഡെയ്‌ലി മെയിലിന് നല്‍കിയ അഭിമുഖത്തില്‍ പ്രതിരോധ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.

 • ഭാവിയിലെ ക്‌നാനായ മിഷനുകളില്‍ ക്‌നാനായ തനിമ ഉറപ്പുവരുത്തണമെന്ന് യു.കെ.കെ.സി.എ
 • വത്തിക്കാന്റെ നിര്‍ദേശം ക്‌നാനായ സമുദായം തള്ളി, ഇനിയെന്ത്?
 • ബ്രിട്ടീഷ് എയര്‍വേസ് പൈലറ്റ് കുടിച്ചു ലക്കുകെട്ടു; ടേക്ക് ഓഫിന് മുമ്പ് അറസ്റ്റ്, യാത്രക്കാര്‍ രക്ഷപ്പെട്ടു
 • യുകെയില്‍ പെട്രോള്‍ ,ഡീസല്‍ വില മൂന്നുവര്‍ഷത്തെ ഉയരത്തില്‍
 • മഞ്ഞുരുക്കാന്‍ ട്രംപുമായി തെരേസ മേ ദാവോസില്‍ കൂടിക്കാഴ്ച നടത്തും
 • വത്തിക്കാന്റെ നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ ഇന്ന് യു.കെ.കെ.സി.എ യുടെ അടിയന്തര യോഗം, ക്‌നാനായ മിഷനുകളും ചാപ്ലയന്‍സിയും ചര്‍ച്ചയാകും
 • അമേരിക്കയിലെ ക്‌നാനായ ഇടവകകളില്‍ മാറിവിവാഹം കഴിച്ച ക്‌നാനായക്കാര്‍ക്ക് അംഗത്വം നല്‍കണമെന്ന് വത്തിക്കാന്‍
 • മേയറുടെ ഓഫീസിന് പ്രവര്‍ത്തിക്കാന്‍ കുടുംബങ്ങള്‍ 10 പൗണ്ട് അധികമായി നല്‍കണം
 • ബ്രക്‌സിറ്റ് ബില്‍ കോമണ്‍സ് പാസാക്കി, ഇനി പ്രഭുസഭയ്ക്കു മുന്നിലേയ്ക്ക്
 • സ്ത്രീകളെ അനാവശ്യമായി മസാജ് ചെയ്ത ഇന്ത്യന്‍ ഡോക്ടര്‍ക്ക് 10 വര്‍ഷം ജയിലഴി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway