യു.കെ.വാര്‍ത്തകള്‍

ബ്രക്‌സിറ്റ് ഡീല്‍ 19ന് മന്ത്രിസഭാ ചര്‍ച്ചചെയ്യും; ആഞ്ഞടിക്കാന്‍ ബോറീസും കൂട്ടരും, പൗണ്ട് ഉയര്‍ന്നു


ലണ്ടന്‍ : അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ബ്രക്‌സിറ്റ് വിഷയത്തില്‍ ആദ്യ ഘട്ട ചര്‍ച്ചകളില്‍ ഡീല്‍ ഉറപ്പിച്ചെങ്കിലും തെരേസാ മേയ്ക്ക് മുന്നില്‍ വെല്ലുവിളികളേറെ. കടുത്ത ബ്രക്‌സിറ്റ് അല്ല എന്നത് മന്ത്രിസഭയിലെ ബ്രക്‌സിറ്റ് വാദികളെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ രീതിയില്‍ ഡീല്‍ നടത്തി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനാവില്ല എന്നതാണ് അവരുടെ നിലപാട്. ഈ മാസം 19 ന് ബ്രക്‌സിറ്റ് ഡീല്‍ മന്ത്രിസഭാ ചര്‍ച്ചചെയ്യും. അന്ന് തെരേസാ മേയെ ബോറിസ് ജോണ്‍സണും മൈക്കല്‍ ഗോവുമൊക്കെ മുള്‍മുനയില്‍ നിര്‍ത്തും എന്നുറപ്പാണ്.

അവസാന ഡീലില്‍ മാറ്റം വരുത്താന്‍ ഇവിടുത്തെ വോട്ടര്‍മാര്‍ക്ക് അവകാശമുണ്ടെന്ന് അഭിപ്രായപ്പെട്ട് എന്‍വയോണ്‍മെന്റ് സെക്രട്ടറിയായ മൈക്കല്‍ഗോവ് പറയുന്നു. ഫൈനല്‍ ഡീലില്‍ തീരുമാനമെടുക്കുന്നതിന് അടുത്ത പൊതുതെരഞ്ഞെടുപ്പിനെ അവര്‍ക്ക് ഉപയോഗിക്കാമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. നിലവില്‍ തങ്ങള്‍ യൂണിയനുമായി വിലപേശിയുണ്ടാക്കുന്ന ഡീലില്‍ ബ്രിട്ടീഷ് ജനതയ്ക്ക് അസംതൃപ്തിയുണ്ടെങ്കില്‍ ഭാവിയിലെ ഗവണ്‍മെന്റിന് ഇത് മാറ്റി മറിക്കാന്‍ അനുവദിക്കുന്ന വിധത്തിലുള്ള കരാറായിരിക്കണമുണ്ടാക്കുന്നതെന്നും ഗോവ് പറയുന്നു.
യൂറോപ്യന്‍ പൗരന്മാര്‍ക്ക് ബ്രിട്ടനില്‍ തുടരാനും ജോലി ചെയ്യാനും പഠിക്കാനും അവസരം ഉള്ളത് ബ്രക്‌സിറ്റ് വാദികളില്‍ നീരസം ഉണ്ടാക്കിയിട്ടുണ്ട്. ബ്രിട്ടനിലുള്ള യൂറോപ്യന്‍ പൗരന്മാര്‍ക്കും യൂറോപ്യന്‍ യൂണിയനിലുള്ള ബ്രിട്ടീഷുകാര്‍ക്കും താമസം തുടരാം. അടുത്ത എട്ടുവര്‍ഷത്തേക്ക് കൂടി യൂണിയന്‍ പൗരന്മാര്‍ ഉള്‍പ്പെട്ട കേസില്‍ യൂറോപ്യന്‍ കോടതി കേസുകള്‍ പരിഗണിക്കും.കൂടാതെ ബ്രക്‌സിറ്റിന് ശേഷവും ബ്രിട്ടന് മേല്‍ യൂറോപ്യന്‍ കോടതിയ്ക്ക് ചില നിയന്ത്രണങ്ങളുണ്ടാകും. ഡീലിനെതിരെ ഭരണകക്ഷി എംപിമാര്‍ക്കും അതൃപ്‍തിയുണ്ട്. ഡിയുപി നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു കഴിഞ്ഞു.
താല്‍ക്കാലിക പ്രതിസന്ധി അവസാനിച്ചു എന്നുമാത്രം.വരുന്ന രണ്ടുവര്‍ഷക്കാലം പക്ഷേ യൂറോപ്യന്‍ യൂണിയന്‍ അംഗത്വപ്പോലെ എല്ലാ ഫീസുകളും അടച്ചുതന്നെ മൂന്നോട്ട് പോകണം.


നോര്‍ത്തേണ്‍ അയര്‍ലണ്ടിലുള്ള യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷയും ബെനഫിറ്റും ലഭിക്കും.ബ്രിട്ടന് പുറത്തു താമസിക്കുന്ന കുടുംബത്തെ ബ്രക്‌സിറ്റിന് ശേഷവും കൊണ്ടുവരാം. നോര്‍ത്തേണ്‍ അയര്‍ലണ്ടിന് ഇനി പ്രത്യേക പരിഗണന നല്‍കേണ്ടതില്ലെന്നും സര്‍ക്കാര്‍ തീരുമാനിച്ചു.

35-39 ബില്യണ്‍ പൗണ്ടിനിടയില്‍ നഷ്ടപരിഹാരമാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന് നല്‍കുക.ഇതിന് ബ്രിട്ടന് സാവകാശം നല്‍കും.യൂറോപ്യന്‍ യൂണിയന്‍ നല്‍കിവരുന്ന സംഭാവനകള്‍ 2020 വരെ നല്‍കാനും കരാറിലുണ്ട് . നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ അതിര്‍ത്തി സംബന്ധിച്ച തര്‍ക്കം ഭരണത്തെ പോലും ബാധിക്കുന്ന സമയത്താണ് ചര്‍ച്ച നടന്നത്. ഇനി ചര്‍ച്ച അടുത്തഘട്ടത്തിലേക്കു നീങ്ങുകയാണ്.

ബ്രക്‌സിറ്റ് ഡീല്‍ ആദ്യ കടമ്പ കടന്നതോടെ പൗണ്ടിന്റെ മൂല്യം കൂടി.
രൂപയ്‌ക്കെതിരെ 86 പിന്നിട്ടു. ഡോളറിനെതിരെ 1.33 എന്ന നിലയിലെത്തി. എന്നാല്‍ യൂറോയുമായുള്ള വിനിമയ നിരക്ക് 1.13 ആണ്.
ബ്രക്‌സിറ്റ് ഫലത്തിന് ശേഷം പൗണ്ടിന്റെ മൂല്യം 79 രൂപ വരെയെത്തിയിരുന്നു. 78 പോലും കിട്ടിയിരുന്നില്ല. ബ്രിട്ടണ്‍ യൂറോപ്പിന് പുറത്തേയ്ക്കു പോകാനുള്ള നടപടിക്ക് തുടക്കം കുറിച്ചപ്പോഴും പൗണ്ടിന് സമയം മോശമായിരുന്നു. ഡോളറിനെതിരെ 1.20 വരെ മൂല്യം താഴ്ന്നിരുന്നു.

 • ഭാവിയിലെ ക്‌നാനായ മിഷനുകളില്‍ ക്‌നാനായ തനിമ ഉറപ്പുവരുത്തണമെന്ന് യു.കെ.കെ.സി.എ
 • വത്തിക്കാന്റെ നിര്‍ദേശം ക്‌നാനായ സമുദായം തള്ളി, ഇനിയെന്ത്?
 • ബ്രിട്ടീഷ് എയര്‍വേസ് പൈലറ്റ് കുടിച്ചു ലക്കുകെട്ടു; ടേക്ക് ഓഫിന് മുമ്പ് അറസ്റ്റ്, യാത്രക്കാര്‍ രക്ഷപ്പെട്ടു
 • യുകെയില്‍ പെട്രോള്‍ ,ഡീസല്‍ വില മൂന്നുവര്‍ഷത്തെ ഉയരത്തില്‍
 • മഞ്ഞുരുക്കാന്‍ ട്രംപുമായി തെരേസ മേ ദാവോസില്‍ കൂടിക്കാഴ്ച നടത്തും
 • വത്തിക്കാന്റെ നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ ഇന്ന് യു.കെ.കെ.സി.എ യുടെ അടിയന്തര യോഗം, ക്‌നാനായ മിഷനുകളും ചാപ്ലയന്‍സിയും ചര്‍ച്ചയാകും
 • അമേരിക്കയിലെ ക്‌നാനായ ഇടവകകളില്‍ മാറിവിവാഹം കഴിച്ച ക്‌നാനായക്കാര്‍ക്ക് അംഗത്വം നല്‍കണമെന്ന് വത്തിക്കാന്‍
 • മേയറുടെ ഓഫീസിന് പ്രവര്‍ത്തിക്കാന്‍ കുടുംബങ്ങള്‍ 10 പൗണ്ട് അധികമായി നല്‍കണം
 • ബ്രക്‌സിറ്റ് ബില്‍ കോമണ്‍സ് പാസാക്കി, ഇനി പ്രഭുസഭയ്ക്കു മുന്നിലേയ്ക്ക്
 • സ്ത്രീകളെ അനാവശ്യമായി മസാജ് ചെയ്ത ഇന്ത്യന്‍ ഡോക്ടര്‍ക്ക് 10 വര്‍ഷം ജയിലഴി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway