യു.കെ.വാര്‍ത്തകള്‍

കൊവന്‍ട്രിയില്‍ കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് മലയാളി നേഴ്‌സ് മരിച്ചു, എട്ടു ദിവസത്തിനിടെ വിടവാങ്ങിയത് മൂന്ന് മലയാളികള്‍

കൊവന്‍ട്രി: മലയാളികളെ ദുഖത്തിലാഴ്ത്തി വീണ്ടും മരണം.കൊവന്‍ട്രിയില്‍ കാന്‍സര്‍ ബാധിച്ച് ചികില്‍സയിലാലിരുന്ന ജെറ്റ്സി തോമസുകുട്ടി ഇന്ന് പുലര്‍ച്ചെ മരണത്തിന് കീഴടങ്ങി. വീട്ടില്‍ വച്ച് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. കോട്ടയം മൂഴൂര്‍ മണിയങ്ങാട്ട് പറമ്പോക്കത്തു തോമസ്‌കുട്ടിയാണ് ഭര്‍ത്താവ് .ജെറ്റ്സണ്‍ തോമസ്,ടോണി തോമസ്,അനിറ്റ തോമസ് എന്നിവരാണ് മക്കള്‍ .
രോഗനിര്‍ണയം നടത്തിയശേഷം ഏറെക്കാലം ആശുപത്രിയില്‍ ചികില്‍സയിലായിരുന്നെങ്കിലും രോഗം നാള്‍ക്കുനാള്‍ മൂര്‍ച്ഛിച്ചു വരികയായിരുന്നു. അടുത്തയിടെ നാട്ടില്‍ നിന്ന് സഹോദരനും സഹോദരിയും അമ്മയും ജെറ്റ്‌സിയെ കാണാന്‍ എത്തിയിരുന്നു.
കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാമിപ്യം ജെറ്റ്‌സിക്ക് ഏറെ ആശ്വാസമായിരുന്നു. മരണത്തിന് അല്‍പനേരത്തിനകം ഡോക്ടര്‍ എത്തി മരണം സ്ഥിരീകരിച്ചു.മരണ വാര്‍ത്ത അറിഞ്ഞ ഉടന്‍തന്നെ വൈദികന്‍ എത്തി പ്രാര്‍ഥനാ ശുശ്രുഷകള്‍ നടത്തി. പിന്നീട് ഫ്യൂണറല്‍ ഡയറക്ടേഴ്‌സ് മൃതദേഹം ഏറ്റുവാങ്ങി. സീറോ മലബാര്‍ സമൂഹത്തിലെ സജീവ അംഗങ്ങളായിരുന്നു ജെറ്റ്‌സിയും കുടുംബവും.മൃതസംസ്‌കാരത്തിന്റെ തീയതി സംബന്ധിച്ച് പീന്നീട് തീരുമാനിക്കും.
എട്ടുദിവസത്തിനിടെ മൂന്നു യു.കെ. മലയാളികളാണ് കാന്‍സര്‍രോഗത്തെ തുടര്‍ന്ന് മരണമടഞ്ഞത്. കഴിഞ്ഞ രണ്ടിനാണ് മിഡില്‍സ്ബറോയില്‍ കാന്‍സര്‍ രോഗത്തിന് ചികില്‍സയിലായിരുന്ന ബെന്നി മാത്യൂ മരണമടഞ്ഞത്. കഴിഞ്ഞ ദിവസം ലണ്ടനില്‍ സാഖ് വര്‍ഗീന് കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു. ഇന്ന് പുലര്‍ച്ചെ ജെറ്റ്‌സിയുടെ വേര്‍പാടിന്റെ വാര്‍ത്തയും മലയാളി സമൂഹത്തിലേക്ക് എത്തുകയായിരുന്നു.

 • ഭാവിയിലെ ക്‌നാനായ മിഷനുകളില്‍ ക്‌നാനായ തനിമ ഉറപ്പുവരുത്തണമെന്ന് യു.കെ.കെ.സി.എ
 • വത്തിക്കാന്റെ നിര്‍ദേശം ക്‌നാനായ സമുദായം തള്ളി, ഇനിയെന്ത്?
 • ബ്രിട്ടീഷ് എയര്‍വേസ് പൈലറ്റ് കുടിച്ചു ലക്കുകെട്ടു; ടേക്ക് ഓഫിന് മുമ്പ് അറസ്റ്റ്, യാത്രക്കാര്‍ രക്ഷപ്പെട്ടു
 • യുകെയില്‍ പെട്രോള്‍ ,ഡീസല്‍ വില മൂന്നുവര്‍ഷത്തെ ഉയരത്തില്‍
 • മഞ്ഞുരുക്കാന്‍ ട്രംപുമായി തെരേസ മേ ദാവോസില്‍ കൂടിക്കാഴ്ച നടത്തും
 • വത്തിക്കാന്റെ നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ ഇന്ന് യു.കെ.കെ.സി.എ യുടെ അടിയന്തര യോഗം, ക്‌നാനായ മിഷനുകളും ചാപ്ലയന്‍സിയും ചര്‍ച്ചയാകും
 • അമേരിക്കയിലെ ക്‌നാനായ ഇടവകകളില്‍ മാറിവിവാഹം കഴിച്ച ക്‌നാനായക്കാര്‍ക്ക് അംഗത്വം നല്‍കണമെന്ന് വത്തിക്കാന്‍
 • മേയറുടെ ഓഫീസിന് പ്രവര്‍ത്തിക്കാന്‍ കുടുംബങ്ങള്‍ 10 പൗണ്ട് അധികമായി നല്‍കണം
 • ബ്രക്‌സിറ്റ് ബില്‍ കോമണ്‍സ് പാസാക്കി, ഇനി പ്രഭുസഭയ്ക്കു മുന്നിലേയ്ക്ക്
 • സ്ത്രീകളെ അനാവശ്യമായി മസാജ് ചെയ്ത ഇന്ത്യന്‍ ഡോക്ടര്‍ക്ക് 10 വര്‍ഷം ജയിലഴി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway