അസോസിയേഷന്‍

മുപ്പത്താറ് ലക്ഷത്തില്‍പരം രൂപ കൈമാറി വോകിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി എഴാം വര്‍ഷത്തിലേക്ക്

വോകിംഗ് : ജീവിതത്തില്‍ കഷ്ടതകള്‍ ഏറെ അനുഭവിക്കുന്നവരെ മറന്നുകൊണ്ട് സുഖകരമായ ജീവിതം നയിക്കുന്നതില്‍ യാതൊരു പ്രസക്തിയും ഇല്ല എന്ന തിരിച്ചരിവില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പതിനൊന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് രൂപം നല്‍കിയ സംഘടനയാണ് വോകിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി. പതിനൊന്ന് പേരുടെ പ്രയ്തനത്തിനൊപ്പം യു കെ യിലെ നല്ലവരായ മലയാളികളും ചേര്‍ന്നപ്പോള്‍ കേരളത്തിലെ പാവപ്പെട്ടവര്‍ക്കും രോഗികള്‍ക്കും തങ്ങും തണലുമാവാന്‍ കഴിഞ്ഞത് യു കെ മലയാളികളെ സംബന്ധിച്ചു അഭിമാനത്തിന്റെ നിമിക്ഷങ്ങളാണ്.

കഴിഞ്ഞ ആറു വര്‍ഷത്തെ ചിട്ടയും മാതൃകപരവുമായ പ്രവര്‍ത്തനത്തിലൂടെ വോകിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി യു കെ മലയാളികളുടെ ഹൃദയങ്ങളില്‍ ഇടംനേടിക്കഴിഞ്ഞു. വോകിംഗ് കാരുണ്യയുടെ പ്രവര്‍ത്തനങ്ങളില്‍ ഇതുവരെ അകമൊഴിഞ്ഞു സഹായിച്ചവരുടെ അറിവിലേക്കായി 2016 -2017 വര്‍ഷത്തെ വിഷാദശാംശങ്ങള്‍ ചുവടെ

2017 നവംബര്‍ മാസം വരെ ആറു വര്‍ഷംകൊണ്ട് പാവപ്പെട്ടവര്‍ക്കും രോഗികള്‍ക്കും കൈമാറിയത് 3659029.65. രൂപ.

20152016 വര്‍ഷത്തെ നീക്കിയിരുപ്പ് £5181.19

2016 2017 വര്‍ഷം സഹായമായി നല്‍കിയത്

സുമിത്രന്‍ ചേര്‍ത്തല 56000.00

തോമസ് പോള്‍ ഇലഞ്ഞി 50000.00

ജ്യോതിഷ് കുറ്റ്യാടി 45000.00

സ്‌നേഹഭവന്‍ തൃശൂര്‍ 41000.00

ബീരാന്‍ വള്ളിത്തോട് 50000.00

സുബ്രമണ്യന്‍ പൂമംഗലം 67731.00

ജോസ് മാനന്തവാടി 53000.00

അരുണ്‍ കോഴിക്കോട് 41000.00

ദേവസി അങ്കമാലി 50205.00

കഴിഞ്ഞ ആറു വര്‍ഷങ്ങളിലായി വോകിംഗ് കാരുണ്യ കൈമാറിയ ആകെ തുക 3,659029.65 രൂപ. 20162017 വര്‍ഷത്തെ നീക്കിയിരുപ്പ് £5721.22. ഈ കഴിഞ്ഞ ആറു വര്‍ഷക്കാലം വോകിംഗ് കാരുണ്യയോടൊപ്പം സഹകരിച്ച എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും അകമൊഴിഞ്ഞ നന്ദി. വരും നാളുകളില്‍ നിങ്ങളുടെ അകമൊഴിഞ്ഞ സഹകരണം തുടര്‍ന്നും പ്രതീഷിച്ചുകൊള്ളുന്നു.

കുടുതല്‍ വിവരങ്ങള്‍ക്ക്

Jain Joseph:078097026

Boban Sebastian:07846165720

Saju joseph 07507361048

  • ഡെര്‍ബി മലയാളി അസോസിയേഷന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം നാളെ
  • എട്ടാമത് ഓള്‍ യുകെ മെന്‍സ് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 3ന് ഡെര്‍ബിയില്‍
  • എം.എം.സി.എ ബോളിവുഡ് ഡാന്‍സ് ക്ലാസുകളുടെ ഉദ്ഘാടനം നാളെ
  • ശ്രുതിയുടെ വാര്‍ഷികദിന ആഘോഷം ഏപ്രില്‍ 7 ന് പോണ്ടിഫ്രാക്ടില്‍
  • യുക്മ നേഴ്‌സസ് ഫോറം പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു : സൗത്ത് ഈസ്റ്റ് റീജിയണല്‍ കോണ്‍ഫറന്‍സും പഠനക്ലാസ്സും ഫെബ്രുവരി 10ന്
  • യുബിഎംഎ)യുടെ ക്രിസ്മസ് -ന്യൂഇയര്‍ ആഘോഷം ശനിയാഴ്ച
  • പ്രകൃതിയുടെ പ്രിയ കൂട്ടുകാരി കവയത്രി സുഗതകുമാരിയുടെ മുഖചിത്രത്തോടെ പുതുവര്‍ഷത്തിലെ ജ്വാല ഇ മാഗസിന്‍
  • യുവാവിന് കൈത്താങ്ങായി ലണ്ടന്‍ യാക്കോബിറ്റ് ചര്‍ച്ച്
  • യുക്മ സ്റ്റാര്‍സിംഗര്‍ 3 - അഞ്ചാം എപ്പിസോഡില്‍ പാടുന്നത് ആനന്ദ്, രചന, ജിജോ
  • ആഷ്‌ഫോര്‍ഡുകാര്‍ 13-ാമത് ക്രിസ്തുമസ് പുതുവത്സര ആഘോഷമായ 'പിറവി' നെഞ്ചിലേറ്റി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway