Don't Miss

'ക്ഷണക്കത്തിന് കാത്തിരിക്കേണ്ട, അനുഷ്‌കയും വിരാടും വിവാഹിതരായി'; പുതിയ വെളിപ്പെടുത്തല്‍

കുറച്ചു ദിവസങ്ങളായി സിനിമ-കായിക രംഗത്തെ ഏറ്റവും ചൂടേറിയ ചര്‍ച്ചാ വിഷയങ്ങളിലൊന്ന് അനുഷ്‌കയുടേയും വിരാടിന്റേയും വിവാഹമാണ്. ഓരോ ദിവസം കഴിയുന്തോറും പുതിയ പുതിയ വാര്‍ത്തകളാണ് പുറത്തു വരുന്നത്. വിവാഹ വാര്‍ത്തകള്‍ ഇരുവരും തള്ളിയെങ്കിലും അനുഷ്‌കയും വിരാടും ഇറ്റലിയിലേക്ക് പറന്നതോടെ ഏറെക്കുറ വിവാഹം ഉറപ്പിച്ച മട്ടിലാണ് മാധ്യമങ്ങള്‍.


വിവാഹം ഇന്നോ നാളെയോ എന്ന ആശങ്കയില്‍ ദേശീയ മാധ്യമങ്ങടക്കം തലപുകഞ്ഞിരിക്കവെ പുതിയ വാര്‍ത്ത എത്തിയിരിക്കുകയാണ്. പ്രമുഖ സ്‌പോര്‍ട്‌സ് ലേഖകരിലൊരാളുടെ ട്വീറ്റാണ് പുതിയ വാര്‍ത്ത. അഭ്യൂഹങ്ങള്‍ക്കും കിംവദന്തികള്‍ക്കും വിരാമമിട്ടു കൊണ്ട് വിരാടും അനുഷ്‌കയും വിവാഹം കഴിച്ചതായാണ് മാധ്യമ പ്രവര്‍ത്തകന്റെ ട്വീറ്റ്.


ഡിസംബര്‍ 12 ന് ഇരുവരും വിവാഹിതരാകുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ദല്‍ഹിയില്‍ നിന്നുമുള്ള ഒരു മാധ്യമ പ്രവര്‍ത്തകന്റെ ട്വീറ്റ് പ്രകാരം വിരാടും അനുഷ്‌കയും ശനിയാഴ്ച്ച വിവാഹിതരായെന്നാണ് പറയുന്നത്. ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം, മാധ്യമ പ്രവര്‍ത്തകന്റെ ട്വീറ്റ് സ്ഥിരീകരിക്കപ്പെട്ടില്ല. എന്നാല്‍ ഇറ്റലിയിലെ ടസ്‌കാനിയിലെ ബോര്‍ഗോ ഫിന്‍ചിറ്റോയിലെ ആഢംബര റിസോര്‍ട്ടില്‍ വച്ച് ഇരുവരും വിവാഹിതരാകുമെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പൂര്‍ണ്ണമായും പഞ്ചാബി സ്റ്റൈലിലുള്ള വിവാഹത്തിനായി പ്രൊഫഷണല്‍ നര്‍ത്തകരെയടക്കം എത്തിച്ചതായാണ് റിപ്പോര്‍ട്ട്.2014 ല്‍ ഒരു അഭിമുഖത്തില്‍ താന്‍ വൈന്‍ യാര്‍ഡിന് നടുവില്‍ വച്ച് വിവാഹിതയാകാനാണ് ആഗ്രഹിക്കുന്നതെന്ന് അനുഷ്‌ക പറഞ്ഞിരുന്നു. ഈ സ്വപ്‌നം സാക്ഷാത്കരിക്കപ്പെടാന്‍ പോവുകയാണ്. അതീവ സുരക്ഷയില്‍ നടക്കുന്ന വിവാഹത്തിന് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂവെന്നും ഹിന്ദുസ്ഥാന്‍ പറയുന്നു.

അതേസമയം, സുഹൃത്തുകള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി ഡിസംബര്‍ 26ന് മുംബൈയില്‍ വിരുന്നൊരുക്കുമെന്നും മാധ്യമങ്ങള്‍ പറയുന്നു. ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, സച്ചിന്‍, യുവരാജ് തുടങ്ങിയ ചുരുക്കം ആളുകളെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 • എസ്ബിഐയുടെ 'കോട്ടുവാവിലക്കി'ന് പിന്നാലെ കനറാബാങ്ക് ജീവനക്കാര്‍ക്ക് 'വസ്ത്രചട്ടം' ഏര്‍പ്പെടുത്തി
 • പ്രധാനമന്ത്രി ഗര്‍ഭിണിയാണ് ന്യൂസിലാന്‍ഡില്‍
 • മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയ്ക്കും ലിംഗവിവേചനത്തിനുമെതിരെ തുറന്നടിച്ച് റിമ കല്ലിങ്കല്‍
 • 'ഉഴവൂരിനെപ്പോലെയുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ല'; ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച് മാണി സി കാപ്പന്‍
 • സഹോദരന് നീതി തേടി എല്ലും തോലുമായ ശ്രീജിത്ത് പഴയ മിസ്റ്റര്‍ തിരുവനന്തപുരം!
 • ഇന്ത്യന്‍ പാസ്പോര്‍ട്ട് ഇനി തിരിച്ചറിയില്‍ രേഖയല്ല; അവസാന പേജ് യാത്രാ വിവരമായിരിക്കില്ല
 • പൊണ്ണത്തടി കുറയ്ക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് അമിത് ഷായുടെ സ്റ്റഡി ക്ലാസ്
 • മരണത്തിലും ഒന്നിച്ചുണ്ടാവണം: ദയാവധത്തിന് രാഷ്ട്രപതിയുടെ കനിവ് തേടി വൃദ്ധ ദമ്പതികള്‍
 • 'ഓഖി'യിലെ ഹെലിക്കോപ്ടര്‍ കണക്കുമായി പിണറായിയെ പരിഹസിച്ച് ജേക്കബ് തോമസ്‌
 • വാടക കുടിശ്ശിക പെരുകി; മല്ലിക ഷെരാവത്തിനെ പാരീസിലെ ഫ്‌ളാറ്റില്‍ നിന്നും ഇറക്കിവിടും
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway