ചരമം

തലശ്ശേരിയില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്നു മരണം


തലശ്ശേരി: പാനൂര്‍ പെരിങ്ങത്തൂരില്‍ സ്വകാര്യ ബസ് മയ്യഴിപ്പുഴയിലേക്ക് മറിഞ്ഞ് ഒരു സ്ത്രീയടക്കം മൂന്ന് പേർ മരിച്ചു. കൂത്തുപറമ്പ് സ്വദേശി പ്രേമലത(52), മകന്‍ പ്രജിത്ത്(32), ബസ്സ് ജീവനക്കാരന്‍ റിജേഷ്(30) എന്നിവരാണ് മരിച്ചത്.പരിക്കറ്റ ഡ്രൈവർ കതിരൂർ സ്വദേശി ദേവദാസിനെയും മറ്റ് രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ബാംഗ്ലൂരിൽ നിന്ന് പാനൂർ, പാറക്കൽ, തൂണേരി, പെരിങ്ങത്തൂർ വഴി തലശ്ശേരിയിലേക്ക് വന്ന ലാമ ബസ്സാണ് അപകടത്തിൽ പെട്ടത്. രാവിലെ 5.45 ഓടു കൂടി പെരിങ്ങത്തൂർ പാലത്തിന്റെ കൈവേലി തകർത്ത് ബസ് പുഴയിലേക്ക് മറിയുകയായിരുന്നു. യാത്രക്കാരെ മുഴുവൻ ഇറക്കിയ ശേഷം ജീവനക്കാർ ബസ്സുമായി തലശ്ശേരി ഭാഗത്തേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. അപകട സമയത്ത് താനടക്കം ആറു പേർ മാത്രമേ ബസ്സിലുണ്ടായിരുന്നുള്ളുവെന്നാണ് ഡ്രൈവർ അറിയിച്ചത്.


ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് സൂചന. ബസ്സ് പുഴയില്‍ ചെളിയില്‍ അകപ്പെട്ടതിനാലും ജന ബാഹുല്യം കാരണവും രക്ഷാ പ്രവര്‍ത്തനത്തിന് തടസം നേരിട്ടിരുന്നു.

  • അച്ചടക്ക നടപടിയുടെ പേരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി പ്രിന്‍സിപ്പലിനെ വെടിവച്ചുകൊന്നു
  • യുകെ മലയാളിയുടെ മാതാവ് നിര്യാതയായി
  • മത്തായി കെ. കോര നിര്യാതനായി
  • യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയില്‍
  • കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങി; മകന് മരുന്ന് വാങ്ങാന്‍ പണമില്ലാതെ വീട്ടമ്മ ജീവനൊടുക്കി
  • സ്കൂളിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞ് വീണ് വിദ്യാര്‍ത്ഥി മരിച്ചു
  • അമ്മ കുളത്തിലിട്ട അഞ്ച് വയസുകാരന്‍ മരിച്ചു
  • ഭാര്യക്കൊപ്പമെത്തിയ ബ്രിട്ടീഷ് ടൂറിസ്റ്റ് കോവളത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
  • മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറി; 2 കുട്ടികള്‍ മരിച്ചു
  • അടൂരില്‍ ബൈക്കും ടെംബോയും കൂട്ടിയിടിച്ച് 3 പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway