വിദേശം

ന്യൂയോര്‍ക്കില്‍ ഭീകരാക്രമണം; ചാവേറായി പൊട്ടിത്തെറിച്ച ബംഗ്ലാദേശി യുവാവ് ഗുരുതര പരിക്കോടെ പിടിയില്‍

ന്യൂയോര്‍ക്ക്: അമേരിക്കയെ ഞെട്ടിച്ചു ന്യൂയോര്‍ക്ക് നഗരത്തില്‍ വീണ്ടും ഭീകരാക്രമണം. ബംഗ്ലാദേശ് വംശജന്‍ നടത്തിയ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. മാന്‍ഹട്ടനു സമീപം ടൈംസ് സ്‌ക്വയറിലെ തിരക്കേറിയ ബസ് ടെര്‍മിനലിലാണ് പൊട്ടിത്തെറി നടന്നത്. ഏറെ തിരക്കുള്ള ടൈംസ് സ്ക്വയറിലെ പോര്‍ട് അതോറിറ്റി ബസ് ടെര്‍മിനലില്‍ തിങ്കളാഴ്ച രാവിലെയാണ് പൊട്ടിത്തെറിയുണ്ടായത്.


ശരീരത്തില്‍ ബോംബ് ധരിച്ചെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ ചാവേറിന് ഗുരുതരമായി പരുക്കേറ്റു. ശരീരത്തില്‍ വയറുകള്‍ ഘടിപ്പിച്ച നിലയില്‍ ചാവേറിനെ ന്യൂയോര്‍ക്ക് സിറ്റി പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ഇരുപതുവയസുകാരനായ അകയദുള്ള എന്ന ബംഗ്ലദേശ് സ്വദേശിയാണ് ആക്രമണം നടത്തിയതെന്നു പൊലീസ് വ്യക്തമാക്കി. ഇയാള്‍ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അനുഭാവിയാണെന്നാണ് പൊലീസ് നിഗമനം. സംഭവം ഭീകരാക്രമണമാണെന്ന് മേയര്‍ സ്ഥിരീകരിച്ചു.


ചാവേറായ ബംഗ്ലാദേശ് സ്വദേശിയായ യുവാവിനെ കുറിച്ച് അന്വേഷണ സംഘം കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍ ആണ്. ആഡംബര കാറായ ലിമോസിന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇയാള്‍ ബോംബ് നിര്‍മ്മാണത്തിനുള്ള ബാല പാഠങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പഠിച്ചു. ബ്രൂക്ലിനിലെ അപാര്‍ട്ട്‌മെന്റില്‍ വച്ചാണ് ബോംബ് നിര്‍മ്മാണം പഠിച്ചത്.
അകയദുള്ളയുടെ അയല്‍വാസി ഇയാളെ തിരിച്ചറിഞ്ഞു. മാസങ്ങളോളം അപാര്‍ട്ട്‌മെന്റിന് പുറത്ത് ഇയാളെ കണ്ടിരുന്നില്ല. ഇയാളുടെ വീട്ടില്‍ ഇസ്ലാമിക ആചാരങ്ങള്‍ അനുഷ്ഠിച്ചിരുന്നു.തീവ്രവാദ സ്വഭാവമുള്ളതായി ഒന്നും കണ്ടിരുന്നില്ലെന്ന് അയല്‍വാസി പറയുന്നു. സൗമ്യനായ വ്യക്തിയായിരുന്നു ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണിതെന്ന് അധ്യാപിക പറയുന്നു.
2012 മുതല്‍ 15 മാര്‍ച്ച് വരെ ലിമോസിന്‍ കാര്‍ ഡ്രൈവറായി ഇയാള്‍ ജോലി ചെയ്തിരുന്നു. ദക്ഷിണ ബംഗ്ലാദേശിലെ ചിറ്റഗോങ് സ്വദേശിയായുള്ള അകയദുള്ള ഏഴു വര്‍ഷം മുമ്പാണ് ഫാമിലി വിസയില്‍ അമേരിക്കയിലെത്തിയത്. ഇയാള്‍ക്ക് ജന്മനാട്ടില്‍ ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും അധികൃതര്‍ പറയുന്നു.
സംഭവത്തെത്തുടര്‍ന്ന് പരിസരവാസികളെ പൊലീസ് ഒഴിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് പൊലീസിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓരോ വര്‍ഷവും ആറുകോടിയിലേറെപ്പേര്‍ യാത്ര ചെയ്യുന്ന ബസ് ടെര്‍മിനലാണ് മാന്‍ഹാട്ടണിലേത്. ഇതിന്റെ ഭാഗമായി മെട്രോ സ്റ്റേഷനുകളുമുണ്ട്.


കഴിഞ്ഞ വര്‍ഷവും മാന്‍ഹട്ടനിലെ തിരക്കേറിയ വാണിജ്യകേന്ദ്രത്തില്‍ സ്ഫോടനമുണ്ടായിരുന്നു. സെപ്റ്റംബറില്‍ നടന്ന ഈ സംഭവത്തില്‍ അഫ്ഗാന്‍ വംശജനായ യുഎസ് പൗരനെ അറസ്റ്റു ചെയ്തിരുന്നു.

  • അമേരിക്കയില്‍ ട്രംപ് സര്‍ക്കാരിന് ചെലവുകാശില്ല; കടുത്ത സാമ്പത്തിക പ്രതിസന്ധി
  • മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ 36000 അടി ഉയരത്തില്‍ വിവാഹം
  • ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം വിരാട് കോലിക്ക്, മികച്ച ഏകദിന താരവും
  • വീടിനുള്ളില്‍ മാതാപിതാക്കള്‍ വര്‍ഷങ്ങളോളം ചങ്ങലയ്ക്കിട്ട 13 മക്കളെ പോലീസ് രക്ഷപ്പെടുത്തി, ഞെട്ടിത്തരിച്ചു പ്രദേശവാസികള്‍
  • ബന്ധം പുറത്തു പറയാതിരിക്കാന്‍ പോണ്‍ താരത്തിന് ട്രംപ് കൊടുത്തത് 130,000 ഡോളര്‍ !
  • ഷെറിന്റെ മരണം; വെസ്ലിക്കെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം ചുമത്തി, സിനിക്കെതിരെയും ഗുരുതര കുറ്റങ്ങള്‍
  • ലൈംഗീക ചൂഷണം: 95കാരനായ സ്‌പൈഡര്‍മാന്‍ സ്രഷ്ടാവിനെ നഴ്‌സുമാര്‍ കൈയൊഴിഞ്ഞു
  • 2017 ല്‍ ഇന്ത്യന്‍ സൈന്യം വധിച്ചത് 138 പാക് സൈനികരെ
  • എച്ച് 1 ബി വിസക്കാര്‍ക്കുള്ള ഇളവ് അമേരിക്ക നീട്ടി; ഇന്ത്യക്കാര്‍ക്ക് ആശ്വാസം
  • മലയാളിയായ ഷെറിന്‍ മാനുവല്‍ ദക്ഷിണാഫ്രിക്കയില്‍ ഉന്നത വിജയം നേടി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway