യു.കെ.വാര്‍ത്തകള്‍

കൊടുംശൈത്യം തുടരുന്നു; വിമാനങ്ങള്‍ റദ്ദാക്കി; ലക്ഷക്കണക്കിന് യാത്രക്കാര്‍ ദുരിതത്തില്‍ ,സ്‌കൂളുകള്‍ രണ്ടാം ദിവസവും അടച്ചു

ലണ്ടന്‍ : വിന്ററിന്റെ തുടക്കം തന്നെ യുകെ ജനത കടുത്ത ദുരിതത്തില്‍ . കനത്ത മഞ്ഞുവീഴ്ച മൂലം റോഡ്, റെയില്‍ വിമാന യാത്രകള്‍ തടസപ്പെട്ടു. ഹീത്രൂ വിമാനത്താവളത്തില്‍ നിന്നും തിരിച്ചും ബര്‍മിംഗ്ഹാമില്‍ നിന്നുമുള്ള നൂറ് കണക്കിന് സര്‍വീസുകള്‍ ബ്രിട്ടീഷ് എയര്‍വേയ്‌സ് റദ്ദാക്കി. ഒരു ലക്ഷത്തിലേറെ വിമാന യാത്രക്കാര്‍ ഇതിന്റെ ദുരിതം അനുഭവിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. എഡിന്‍ബറ, മാഞ്ചസ്റ്റര്‍, ലീഡ്‌സ്-ബ്രാഡ്‌ഫോര്‍ഡ്, ന്യൂകാസില്‍ എന്നീ റൂട്ടുകളിലുള്ള സര്‍വീസുകളും റദ്ദാക്കപ്പെടാനിടയുണ്ട്. വിവിധ യൂറോപ്യന്‍ കേന്ദ്രങ്ങളിലേക്കുള്ള വിമാനങ്ങള്‍ ഞായറാഴ്ചയും തിങ്കളാഴ്ചയുമായി റദ്ദാക്കിയിരുന്നു. ഡബ്ലിന്‍, ബെര്‍ലിന്‍, റോം എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ മുടങ്ങി.


തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെ 300 ബ്രിട്ടീഷ് എയര്‍വേയ്‌സ് സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഞായറാഴ്ചയും ഇത്രയും തന്നെ സര്‍വീസുകളാണ് റദ്ദാക്കിയത്. ന്യൂയോര്‍ക്കിലേക്കുള്ള അഞ്ച് സര്‍വീസുകളും മുംബൈ, റിയോ, ബെയ്ജിംഗ്, ടോക്യോ എന്നിവിടങ്ങളിലേക്കുള്‍പ്പെടെ നിരവധി ദീര്‍ഘദൂര സര്‍വീസുകളും റദ്ദാക്കിയവയില്‍ പെടുന്നു. ഒട്ടേറെ സര്‍വീസുകള്‍ താമസിക്കുകയും കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ കിട്ടാതെ യാത്രക്കാര്‍ ലണ്ടനില്‍ കുടുങ്ങുകയും ചെയ്തു.

കനത്ത മഞ്ഞുവീഴ്ച മൂലം യുകെയിലെ പല ഭാഗങ്ങളിലും സ്‌കൂളുകള്‍ തുടരെ രണ്ടാം ദിവസവും അടഞ്ഞു കിടക്കുകയാണ്. വെസ്റ്റ് മിഡ്ലാന്റ്സ്ല്‍ 350 സ്‌കൂളുകളും വെയില്‍സില്‍ 180 സ്‌കൂളുകളും അടഞ്ഞു കിടക്കുകയാണ്.


യെല്ലോ വാണിങ് തുടരുകയാണ്. വെയില്‍സ് . സ്‌കോട്ട്‌ലണ്ടിന്റെ ഭാഗങ്ങള്‍ ,നോര്‍ത്തേണ്‍ അയര്‍ലണ്ട്, ഇംഗ്ളണ്ടിലെ ലണ്ടന്‍ , മിഡ്ലാന്റ്സ് , യോര്‍ക്ഷെയര്‍ ആന്റ് ഹംബര്‍ , സൗത്ത് വെസ്റ്റ്, നോര്‍ത്ത് വെസ്റ്റ് എന്നിവിടങ്ങളിലും മുന്നറിയിപ്പുണ്ട്. ഈ വര്‍ഷത്തെ ഏറ്റവും തണുപ്പേറിയ രാത്രിയാണ് കഴിഞ്ഞതെന്ന് പറയപ്പെടുന്നു. മൈനസ് 15 വരെ താപനില കൂപ്പുകുത്തി.


ട്രെയിന്‍ യാത്രക്കാര്‍ യാത്രയ്ക്ക് മുമ്പ് അന്വേഷണം നടത്തണമെന്ന് നാഷണല്‍ റെയില്‍ അറിയിച്ചിട്ടുണ്ട്.

 • ഭാവിയിലെ ക്‌നാനായ മിഷനുകളില്‍ ക്‌നാനായ തനിമ ഉറപ്പുവരുത്തണമെന്ന് യു.കെ.കെ.സി.എ
 • വത്തിക്കാന്റെ നിര്‍ദേശം ക്‌നാനായ സമുദായം തള്ളി, ഇനിയെന്ത്?
 • ബ്രിട്ടീഷ് എയര്‍വേസ് പൈലറ്റ് കുടിച്ചു ലക്കുകെട്ടു; ടേക്ക് ഓഫിന് മുമ്പ് അറസ്റ്റ്, യാത്രക്കാര്‍ രക്ഷപ്പെട്ടു
 • യുകെയില്‍ പെട്രോള്‍ ,ഡീസല്‍ വില മൂന്നുവര്‍ഷത്തെ ഉയരത്തില്‍
 • മഞ്ഞുരുക്കാന്‍ ട്രംപുമായി തെരേസ മേ ദാവോസില്‍ കൂടിക്കാഴ്ച നടത്തും
 • വത്തിക്കാന്റെ നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ ഇന്ന് യു.കെ.കെ.സി.എ യുടെ അടിയന്തര യോഗം, ക്‌നാനായ മിഷനുകളും ചാപ്ലയന്‍സിയും ചര്‍ച്ചയാകും
 • അമേരിക്കയിലെ ക്‌നാനായ ഇടവകകളില്‍ മാറിവിവാഹം കഴിച്ച ക്‌നാനായക്കാര്‍ക്ക് അംഗത്വം നല്‍കണമെന്ന് വത്തിക്കാന്‍
 • മേയറുടെ ഓഫീസിന് പ്രവര്‍ത്തിക്കാന്‍ കുടുംബങ്ങള്‍ 10 പൗണ്ട് അധികമായി നല്‍കണം
 • ബ്രക്‌സിറ്റ് ബില്‍ കോമണ്‍സ് പാസാക്കി, ഇനി പ്രഭുസഭയ്ക്കു മുന്നിലേയ്ക്ക്
 • സ്ത്രീകളെ അനാവശ്യമായി മസാജ് ചെയ്ത ഇന്ത്യന്‍ ഡോക്ടര്‍ക്ക് 10 വര്‍ഷം ജയിലഴി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway