യു.കെ.വാര്‍ത്തകള്‍

ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ വീടിനുള്ളില്‍ 3 കുട്ടികളെ ചുട്ടുകൊന്നു; അമ്മയും, 3 വയസുകാരിയും ജീവന് വേണ്ടി മല്ലിടുന്നു; 5 പേര്‍ പിടിയില്‍


മാഞ്ചെസ്റ്റര്‍ : രാജ്യത്തെ നടുക്കി ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ വീടിനുള്ളില്‍ കൂട്ടക്കൊല. വീടിനുള്ളില്‍ സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ പൊള്ളലേറ്റു മരിച്ചു. 14-കാരി ഡെമി പിയേഴ്‌സണ്‍, 8 വയസ്സുകാരന്‍ ബ്രാന്‍ഡന്‍, 7 വയസ്സുകാരി ലാസി എന്നിവരാണ് സാല്‍ഫോര്‍ഡിലെ വീടിനുള്ളില്‍ അതി ദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ അമ്മ മിഷേല്‍ പിയേഴ്‌സണ്‍ (35), മൂന്ന് വയസ്സുള്ള മറ്റൊരു മകള്‍ ലിയ എന്നിവര്‍ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ചികിത്സയിലാണ്.


ഇവരുടെ വീടിന്റെ ചിമ്മിനിയിലൂടെ ഇന്ധനം ഒഴിച്ച് തീകൊളുത്തുകയായിരുന്നു എന്നാണ് പോലീസ് കരുതുന്നത്. തിങ്കളാഴ്ച രാവിലെ 5 മണിയോടെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ടു സ്ത്രീയടക്കം അഞ്ചു പേര്‍ അറസ്റ്റിലായിട്ടുണ്ട്. കേസില്‍ 20 കാരിയും 23കാരനും 20, 18 വയസ്സുള്ള മറ്റ് രണ്ട് പേരും ആണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ കൊലപാതമാണ് സംശയിക്കുന്നത്. 24കാരനായ മറ്റൊരാളെ സഹായം ചെയ്ത സംഭവത്തില്‍ അറസ്റ്റിലായിട്ടുണ്ട്. 16-കാരനായ മൂത്ത കുട്ടി തീപിടുത്തത്തില്‍ നിന്നും രക്ഷപ്പെട്ടു.ചിമ്മിനിയിലൂടെയാണ് അക്രമികള്‍ അകത്തേയ്ക്കു ഇന്ധനം ഒഴിച്ചതെന്ന് കുടുംബ സുഹൃത്തുക്കള്‍ പറയുന്നു. തീപിടുത്തത്തിന് മുന്‍പ് തന്നെ തങ്ങള്‍ക്ക് നേരെ ഒരു ആക്രമണത്തിന് സാധ്യതയുണ്ടെന്ന ഭയത്തിലാണ് കുടുംബം ജീവിച്ചിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. വീടിന് മുന്നിലെത്തിയ ഒരാള്‍ വാതിലില്‍ മുട്ടി ബഹളം വെച്ചതായും ഇയാളുമായി പിയേഴ്‌സണ്‍ തര്‍ക്കിച്ചതായും റിപ്പോര്‍ട്ടുണ്ട്.


തീപിടുത്തത്തിന് മൂന്ന് മണിക്കൂര്‍ മുന്‍പ് നടന്ന ഈ സംഭവം പോലീസിനെ അറിയിച്ചിരുന്നു. പോലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ആരായുകയും ചെയ്തു. ക്രിസ്മസിനുള്ള ഒരുക്കത്തിലായിരുന്നു എല്ലാവരുമെന്ന് രക്ഷപ്പെട്ട കൈല്‍ വ്യക്തമാക്കി. രാത്രി അമ്മയുടെ കരച്ചില്‍ കേട്ടാണ് കൈല്‍ ഉറക്കം വിട്ടുണര്‍ന്നത്. വീടിന്റെ മുകളിലേക്ക് ഓടിക്കയറിയപ്പോഴേക്കും തീ ആളിപ്പടര്‍ന്നിരുന്നു. പിന്നെ പുറത്തേക്ക് ചാടാതെ രക്ഷിയില്ലായിരുന്നു. കുട്ടികളുടെ പിതാവ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. ഇദ്ദേഹത്തെ പോലീസ് സംഭവങ്ങള്‍ അറിയിച്ചിട്ടുണ്ട്.


വിഥിന്‍ഷോ ഹോസ്പിറ്റലില്‍ ചികിത്സയിലാണ് അമ്മ മിഷേലും, മകളും. കുട്ടികള്‍ മരിച്ചതായി അമ്മയെ അധികൃതര്‍ അറിയിച്ചിട്ടില്ല. സംഭവത്തിന്റെ വിശദവിവരങ്ങള്‍ അറസ്റ്റിലായവരെ ചോദ്യം ചെയ്തുവരുകയാണ്.

 • ഭാവിയിലെ ക്‌നാനായ മിഷനുകളില്‍ ക്‌നാനായ തനിമ ഉറപ്പുവരുത്തണമെന്ന് യു.കെ.കെ.സി.എ
 • വത്തിക്കാന്റെ നിര്‍ദേശം ക്‌നാനായ സമുദായം തള്ളി, ഇനിയെന്ത്?
 • ബ്രിട്ടീഷ് എയര്‍വേസ് പൈലറ്റ് കുടിച്ചു ലക്കുകെട്ടു; ടേക്ക് ഓഫിന് മുമ്പ് അറസ്റ്റ്, യാത്രക്കാര്‍ രക്ഷപ്പെട്ടു
 • യുകെയില്‍ പെട്രോള്‍ ,ഡീസല്‍ വില മൂന്നുവര്‍ഷത്തെ ഉയരത്തില്‍
 • മഞ്ഞുരുക്കാന്‍ ട്രംപുമായി തെരേസ മേ ദാവോസില്‍ കൂടിക്കാഴ്ച നടത്തും
 • വത്തിക്കാന്റെ നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ ഇന്ന് യു.കെ.കെ.സി.എ യുടെ അടിയന്തര യോഗം, ക്‌നാനായ മിഷനുകളും ചാപ്ലയന്‍സിയും ചര്‍ച്ചയാകും
 • അമേരിക്കയിലെ ക്‌നാനായ ഇടവകകളില്‍ മാറിവിവാഹം കഴിച്ച ക്‌നാനായക്കാര്‍ക്ക് അംഗത്വം നല്‍കണമെന്ന് വത്തിക്കാന്‍
 • മേയറുടെ ഓഫീസിന് പ്രവര്‍ത്തിക്കാന്‍ കുടുംബങ്ങള്‍ 10 പൗണ്ട് അധികമായി നല്‍കണം
 • ബ്രക്‌സിറ്റ് ബില്‍ കോമണ്‍സ് പാസാക്കി, ഇനി പ്രഭുസഭയ്ക്കു മുന്നിലേയ്ക്ക്
 • സ്ത്രീകളെ അനാവശ്യമായി മസാജ് ചെയ്ത ഇന്ത്യന്‍ ഡോക്ടര്‍ക്ക് 10 വര്‍ഷം ജയിലഴി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway