നാട്ടുവാര്‍ത്തകള്‍

ജിഷക്കേസില്‍ പ്രതി അമീറുള്‍ ഇസ്‌ലാം കുറ്റക്കാരന്‍ , ശിക്ഷ ബുധനാഴ്ച

കൊച്ചി: കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷകൊലക്കേസില്‍ പ്രതി അമീറുള്‍ ഇസ്‌ലാം കുറ്റക്കാരനെന്ന് കോടതിയുടെ കണ്ടെത്തല്‍; കൊലപാതകക്കുറ്റവും ബലാല്‍സംഗകുറ്റവും തെളിഞ്ഞു. ഐപിസി 449 342,376,302 എന്നീ കുറ്റങ്ങളാണ് അമീറിനുമേലുള്ളത്. ശിക്ഷാ വിധി ബുധനാഴ്ചയുണ്ടാകും. പ്രതിക്ക് പറയാനുള്ളതും കൂടി കേട്ട ശേഷമായിരിക്കും ശിക്ഷ വിധിക്കുക.

പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദം കേട്ട ശേഷമാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍ അനില്‍ കുമാര്‍ കേസ് പരിഗണിച്ചത്. പട്ടികവര്‍ഗ പീഡന നിരോധന നിയമവും തെളിവ് നശിപ്പിക്കലും നിലനില്‍ക്കില്ലെന്ന് കോടതി അറിയിച്ചു.രഹസ്യ വിചാരണയ്ക്ക് ശേഷമാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കേസില്‍ പ്രതിയ്ക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദം.


വീട്ടില്‍ അധിക്രമിച്ചു കയറി ബലാല്‍സംഗം കൊലപാതകം നടത്തി. ഈ കുറ്റങ്ങളെല്ലാം പ്രതി ചെയ്‌തെന്ന് കോടതി കണ്ടെത്തി. കേസില്‍ നിര്‍ണ്ണായകമായത് ഡി എന്‍ എ പരിശോധനാ ഫലങ്ങള്‍. പത്തിലധികം പരിശോധനാ ഫലങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത് മൃതദേഹത്തിന്റെ നഖത്തിനിടയില്‍ നിന്നും കിട്ടിയ തൊലിയുടെ സാമ്പിള്‍ അമീറുളിന്റെതെന്ന് തെളിഞ്ഞു.

മൃതദേഹത്തില്‍ നിന്നും കണ്ടെടുത്ത യുവതിയുടേതല്ലാത്ത മുടിയിഴകള്‍ പ്രതിയുടേതെന്ന് തിരിച്ചറിഞ്ഞു.ജിഷയുടെ വസ്ത്രത്തില്‍ പറ്റിയിരുന്ന ഉമിനീര്‍ അമീറുള്‍ കടിച്ചതാണെന്ന് വ്യക്തമായി വീടിന് പുറത്തു നിന്ന് കണ്ടെത്തിയ ചെരുപ്പ് അമീറിന്റതെന്ന് വ്യക്തമായി


വീടിന്റെ കതകില്‍ കണ്ടെത്തിയ രക്തക്കറയുടെ പരിശോധനാ റിപ്പോര്‍ട്ടും അമീറുളിനെതിരായി .അമീറുളിന്റെ വസ്ത്രത്തില്‍ പറ്റിയിരുന്ന മണ്ണ് ജിഷയുടെ വീടിന്റെ പരിസരത്തു നിന്നായിരുന്നുവെന്ന് പരിശോധനയില്‍ തെളിഞ്ഞു. ജിഷയെ കൊലപ്പെടുത്തിയ ശേഷം പ്രതി പിന്‍വാതിലിലൂടെ പുറത്തിറങ്ങിപ്പോകുന്നത് അയല്‍വാസിയായ ഒരു സ്ത്രീ കണ്ടതും നിര്‍ണ്ണായകമായി.


74 ദിവസത്തോളം നീണ്ട വിചാരണയില്‍ 100 ഓളം സാക്ഷികളെയാണ് വിസ്തരിച്ചത്. പ്രതിഭാഗം സാക്ഷികളായി 5 പേരെയും വിസ്തരിച്ചു. 291 രേഖകളും 36 തൊണ്ടിമുതലുകളും കോടതി പരിശോധിച്ചു.കഴിഞ്ഞ മാസം 21നാണ് കേസില്‍ അന്തിമ വാദം തുടങ്ങിയത്.
അസം സ്വദേശി അമീറുള്‍ ഇസ്ലാമിനെ ജൂണ്‍ 16ന് കാഞ്ചീപുരത്തു നിന്ന് പോലീസ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലും തെളിവെടുപ്പും ഉള്‍പ്പടെ അന്വേഷണം അതിവേഗം പൂര്‍ത്തിയാക്കിയ പോലീസ് സെപ്റ്റംബര്‍ 17ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.


2016 ഏപ്രില്‍ 28 നായിരുന്നു പെരുമ്പാവൂര്‍ ഇരിങ്ങോളിലെ ഇരവിച്ചിറ കനാല്‍ പുറമ്പോക്കിലെ ഒറ്റമുറി വീട്ടില്‍ വെച്ച് നിയമവിദ്യാര്‍ത്ഥിനിയായ ജിഷയെ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം രാത്രി തിടുക്കപ്പെട്ട് പോലീസ് സാന്നിധ്യത്തില്‍ മൃതദേഹം സംസ്‌കരിച്ചത് പിന്നീട് വിവാദമായി.


മെയ് 2നാണ് കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിനി ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയയായിരുന്നുവെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരം പുറത്തുവന്നത്.


 • തല്‍ക്കാലം ഒരു മുന്നണിയിലേക്കുമില്ലെന്ന് മാണി; സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടി
 • സുനന്ദ പുഷ്‌ക്കറിന്റെ മരണം: ശശി തരൂരിനെ ഫോറന്‍സിക് സൈക്കോളജിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി
 • അമ്മയെ സ്വഭാവദൂഷ്യമുള്ളവളാക്കുന്നത് വേദനിപ്പിക്കുന്നെന്ന് ജിത്തുവിന്റെ സഹോദരി
 • നഷ്ടം തിട്ടപ്പെടുത്താനും സഭയുടെ ഭൂമി ഇടപാട് അന്വേഷിക്കാനും അഞ്ചംഗ സമിതി
 • ജിത്തുവിന്റെ കൊലപാതകം: ജയമോളുടെ മൊഴി കളവെന്ന് ജിത്തുവിന്റെ മുത്തച്ഛനും മുത്തശ്ശിയും
 • കുറ്റം ഏറ്റു പറഞ്ഞു ജയമോള്‍ കോടതിയില്‍ കുഴഞ്ഞു വീണു
 • ദിലീപിന് തിരിച്ചടി; കുറ്റപത്രം ചോര്‍ന്നെന്ന പരാതിയില്‍ അന്വേഷണമില്ല
 • ശ്രീജിത്തിന്റെ ഐതിഹാസിക സമരം ലക്ഷ്യത്തിലേക്ക്; ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കും
 • സ്വന്തം വിവാഹ മോചനത്തെക്കുറിച്ചു പ്രതിഭാ ഹരി
 • വൈദികനാവാന്‍ കൊതിച്ച ജിത്തുവിന് മാതാവ് കരുതിവച്ചതു ക്രൂരമായ മരണം; കൂസലില്ലാതെ പൊലീസിന് മുന്നില്‍ കൊലപ്പെടുത്തിയവിധം കാണിച്ച് ജയമോള്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway