Don't Miss

ഉദുമല്‍പേട്ട് ദുരഭിമാനക്കൊല: പെണ്‍കുട്ടിയുടെ പിതാവ് അടക്കം ആറു പ്രതികള്‍ക്ക് വധശിക്ഷ


തിരുപ്പൂര്‍ : സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഉദുമല്‍പേട്ട് ദുരഭിമാനക്കൊലയില്‍ പെണ്‍കുട്ടിയുടെ പിതാവും മുഖ്യപ്രതി ജഗ്ദീഷും അടക്കം ആറ് പ്രതികള്‍ക്ക് വധശിക്ഷ. അമ്മയും അമ്മാവനും അടക്കം മൂന്നു പേരെ വെറുതെവിട്ടു. തിരുപ്പൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ കോടതി ജഡ്ജി അലമേലു നടരാജന്‍ ആണ് ശിക്ഷ വിധിച്ചത്. ഒരാള്‍ക്ക് ഇരട്ടജീവപര്യന്തവും മറ്റൊരാള്‍ക്ക് അഞ്ചു വര്‍ഷം തടവും വിധിച്ചിട്ടുണ്ട്.

മേല്‍ജാതിയായ തേവര്‍ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചു വിവാഹം കഴിച്ചതിന് ദളിത് യുവാവായ വി.ശങ്കര്‍ (22) ആണ് പട്ടാപ്പകല്‍ ജനക്കൂട്ടം നോക്കിനില്‍ക്കേ ഉദുമല്‍പേട്ട് ബസ് സ്റ്റാന്‍ഡിനു സമീപം തെരുവില്‍ വെട്ടേറ്റു മരിച്ചത്. 2016 മാര്‍ച്ച് 13നാണ് ബൈക്കില്‍ എത്തിയ ക്വട്ടേഷന്‍ സംഘം ശങ്കറെ വെട്ടിവീഴ്ത്തിയത്. ശങ്കറിന്റെ ഭാര്യ കൗസല്യയ്ക്കും ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു.

കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യവും പുറത്തുവന്നിരുന്നു. ശങ്കറും കൗസല്യയും തമ്മിലുള്ള ബന്ധത്തെ എതിര്‍ത്ത പിതാവും അമ്മാവനുമാണ് ക്വട്ടേഷന്‍ സംഘത്തെ കൊലപാതകത്തിന് ചുമതലപ്പെടുത്തിയിരുന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. 11 പ്രതികള്‍ക്കെതിരെയാണ് പോലീസ് കുറ്റപത്രം നല്‍കിയത്. 1500 പേജുള്ളതായിരുന്നു കുറ്റപത്രം.

കൗസല്യയുടെ പിതാവ് ചിന്നസാമി, അമ്മ അണ്ണാലക്ഷ്മി, അമ്മാവന്‍ പാണ്ടിദുരൈ തുടങ്ങിയവരെ ഗുണ്ട ആക്ട് പ്രകാരമാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇവര്‍ക്കെതിരെ 302 (കൊലപാതകം), 307( കൊലപാതക ശ്രമം), ക്രിമിനല്‍ ഗുഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കുറ്റം ചുമത്തിയത്.

 • എസ്ബിഐയുടെ 'കോട്ടുവാവിലക്കി'ന് പിന്നാലെ കനറാബാങ്ക് ജീവനക്കാര്‍ക്ക് 'വസ്ത്രചട്ടം' ഏര്‍പ്പെടുത്തി
 • പ്രധാനമന്ത്രി ഗര്‍ഭിണിയാണ് ന്യൂസിലാന്‍ഡില്‍
 • മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയ്ക്കും ലിംഗവിവേചനത്തിനുമെതിരെ തുറന്നടിച്ച് റിമ കല്ലിങ്കല്‍
 • 'ഉഴവൂരിനെപ്പോലെയുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ല'; ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച് മാണി സി കാപ്പന്‍
 • സഹോദരന് നീതി തേടി എല്ലും തോലുമായ ശ്രീജിത്ത് പഴയ മിസ്റ്റര്‍ തിരുവനന്തപുരം!
 • ഇന്ത്യന്‍ പാസ്പോര്‍ട്ട് ഇനി തിരിച്ചറിയില്‍ രേഖയല്ല; അവസാന പേജ് യാത്രാ വിവരമായിരിക്കില്ല
 • പൊണ്ണത്തടി കുറയ്ക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് അമിത് ഷായുടെ സ്റ്റഡി ക്ലാസ്
 • മരണത്തിലും ഒന്നിച്ചുണ്ടാവണം: ദയാവധത്തിന് രാഷ്ട്രപതിയുടെ കനിവ് തേടി വൃദ്ധ ദമ്പതികള്‍
 • 'ഓഖി'യിലെ ഹെലിക്കോപ്ടര്‍ കണക്കുമായി പിണറായിയെ പരിഹസിച്ച് ജേക്കബ് തോമസ്‌
 • വാടക കുടിശ്ശിക പെരുകി; മല്ലിക ഷെരാവത്തിനെ പാരീസിലെ ഫ്‌ളാറ്റില്‍ നിന്നും ഇറക്കിവിടും
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway