ചരമം

ഓഖി ദുരന്തം; എട്ട് മൃതദേഹം കൂടി കണ്ടെത്തി, മരണം 55


കോഴിക്കോട്: ഓഖി ദുരന്തത്തില്‍ പെട്ട എട്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. കോഴിക്കോട്ട് പുറംകടലിലാണ് ഇവ കണ്ടെത്തിയത്. കോസ്റ്റ് ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്‌സും നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി.
കോഴിക്കോട് കടല്‍ത്തീരത്ത് നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെയായാണ് രാവിലെ മൃതദേഹങ്ങള്‍ കണ്ടത്. പരപ്പനങ്ങാടിക്കും മാറാടിനും ഇടയിലായുള്ള ഭാഗത്താണ് ഇവ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത അവസ്ഥയിലാണുള്ളത്.

കരയിലെത്തിച്ച മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഡി.എന്‍.എ പരിശോധന നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

 • അച്ചടക്ക നടപടിയുടെ പേരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി പ്രിന്‍സിപ്പലിനെ വെടിവച്ചുകൊന്നു
 • യുകെ മലയാളിയുടെ മാതാവ് നിര്യാതയായി
 • മത്തായി കെ. കോര നിര്യാതനായി
 • യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയില്‍
 • കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങി; മകന് മരുന്ന് വാങ്ങാന്‍ പണമില്ലാതെ വീട്ടമ്മ ജീവനൊടുക്കി
 • സ്കൂളിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞ് വീണ് വിദ്യാര്‍ത്ഥി മരിച്ചു
 • അമ്മ കുളത്തിലിട്ട അഞ്ച് വയസുകാരന്‍ മരിച്ചു
 • ഭാര്യക്കൊപ്പമെത്തിയ ബ്രിട്ടീഷ് ടൂറിസ്റ്റ് കോവളത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
 • മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറി; 2 കുട്ടികള്‍ മരിച്ചു
 • അടൂരില്‍ ബൈക്കും ടെംബോയും കൂട്ടിയിടിച്ച് 3 പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway