Don't Miss

രോഹിത്തിന് മൂന്നാം ഡബിള്‍ സെഞ്ച്വറി; ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

മൊഹാലി : ഏകദിനക്രിക്കറ്റില്‍ പകരംവയ്ക്കാനില്ലാത്ത നേട്ടവുമായി രോഹിത് ശര്‍മ്മ. മൂന്നാം ഡബിള്‍ സെഞ്ച്വറിനേടി ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചാണ് നായകന്‍ രോഹിത് ശര്‍മ്മ മൈതാനത്തുനിന്നു ഇറങ്ങിയത്. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി നായകന്‍ രോഹിത് ശര്‍മ്മ പുറത്താകാതെ നേടിയ 208 റണ്‍സിന്റെ പിന്‍ബലത്തില്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 392 റണ്‍സ് നേടി.

ധവാനും ശ്രേയ്യസ് അയ്യരും അര്‍ധസെഞ്ച്വറി നേടി. ഓപ്പണിങ്ങ് വിക്കറ്റില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് പതിരാനയുടെ ബൗളില്‍ തിരിമാനയ്ക്ക് ക്യാച്ച് നല്‍കി ധവാന്‍ ടങ്ങിയത്. 67 പന്തുകള്‍ നേരിട്ട ധവാന്‍ 68 റണ്‍സ് നേടിയാണ് പുറത്തായത്.ഏകദിനത്തില്‍ രണ്ടാമത്തെ മത്സരം കളിക്കുന്ന അയ്യരുടെ കന്നി അര്‍ധസെഞ്ച്വറിയാണിത്. 88 റണ്‍സ് അയ്യര്‍ നേടി.


ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശിഖര്‍ ധവനും മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. 115 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ലങ്കന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും ശിക്ഷിച്ച നായകന്‍ രോഹിത് 12 സിക്‌സും 13 ഫോറും അടിച്ചു. പരമ്പര നഷ്ടമാകാതിരിക്കാന്‍ ഇന്ത്യക്ക് ഇന്നത്തെ കളി ജയിക്കണം.

  • എസ്ബിഐയുടെ 'കോട്ടുവാവിലക്കി'ന് പിന്നാലെ കനറാബാങ്ക് ജീവനക്കാര്‍ക്ക് 'വസ്ത്രചട്ടം' ഏര്‍പ്പെടുത്തി
  • പ്രധാനമന്ത്രി ഗര്‍ഭിണിയാണ് ന്യൂസിലാന്‍ഡില്‍
  • മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയ്ക്കും ലിംഗവിവേചനത്തിനുമെതിരെ തുറന്നടിച്ച് റിമ കല്ലിങ്കല്‍
  • 'ഉഴവൂരിനെപ്പോലെയുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ല'; ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച് മാണി സി കാപ്പന്‍
  • സഹോദരന് നീതി തേടി എല്ലും തോലുമായ ശ്രീജിത്ത് പഴയ മിസ്റ്റര്‍ തിരുവനന്തപുരം!
  • ഇന്ത്യന്‍ പാസ്പോര്‍ട്ട് ഇനി തിരിച്ചറിയില്‍ രേഖയല്ല; അവസാന പേജ് യാത്രാ വിവരമായിരിക്കില്ല
  • പൊണ്ണത്തടി കുറയ്ക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് അമിത് ഷായുടെ സ്റ്റഡി ക്ലാസ്
  • മരണത്തിലും ഒന്നിച്ചുണ്ടാവണം: ദയാവധത്തിന് രാഷ്ട്രപതിയുടെ കനിവ് തേടി വൃദ്ധ ദമ്പതികള്‍
  • 'ഓഖി'യിലെ ഹെലിക്കോപ്ടര്‍ കണക്കുമായി പിണറായിയെ പരിഹസിച്ച് ജേക്കബ് തോമസ്‌
  • വാടക കുടിശ്ശിക പെരുകി; മല്ലിക ഷെരാവത്തിനെ പാരീസിലെ ഫ്‌ളാറ്റില്‍ നിന്നും ഇറക്കിവിടും
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway