യു.കെ.വാര്‍ത്തകള്‍

കീഴ്വഴക്കം തിരുത്തി രാജ്ഞി: രാജകുടുംബത്തിന്റെ ക്രിസ്മസ് ദിനാഘോഷ ചടങ്ങില്‍ ഹാരിക്കൊപ്പം മേഗനും


ലണ്ടന്‍ : ഹാരി രാജകുമാരനും അമേരിക്കന്‍ നടി മേഗനുമായുള്ള വിവാഹം അടുത്ത മെയ് മാസം നാടക്കാനിരിക്കെ, രാജ്ഞിയുടെ ക്രിസ്മസ് ദിനാഘോഷ ചടങ്ങില്‍ ഹാരിക്കൊപ്പം മേഗനും പങ്കെടുക്കും. വിവാഹിതരാകാതെ രാജകുടുംബത്തിന്റെ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാറില്ല. എന്നാല്‍ മേഗന്റെ കാര്യത്തില്‍ ആ കീഴ്വഴക്കം മാറി.

ക്രിസ്മസ് ദിനത്തില്‍ നോഫോള്‍ക്ക് എസ്റ്റേറ്റിലെ സാന്‍ഡ്രിഗ്‌ഹാമില്‍ എലിസബത്ത് രാജ്ഞിയും രാജകുടുംബവും പങ്കെടുക്കുന്ന ചടങ്ങില്‍ ഹാരിക്കൊപ്പം മേഗാനുണ്ടാവും . കെന്‍സിംഗ്ടണ്‍ കൊട്ടാര വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചു. കെയ്റ്റ് മിഡില്‍ട്ടണിന് പോലും ലഭിക്കാത്ത പരിഗണനയാണ് മേഗന് ലഭിച്ചിരിക്കുന്നത്. കൂടാതെ ക്രിസ്മസ് ദിനത്തില്‍ രാവിലെ സെന്റ് മേരി മഗ്ദലേന ചര്‍ച്ചില്‍ നടക്കുന്ന ശുശ്രൂഷകളിലും മേഗന്റെ സാന്നിധ്യം ഉണ്ടാവും. പരമ്പരാഗത കീഴ്വഴക്കങ്ങള്‍ പൊട്ടിച്ചെറിഞ്ഞാണ് രാജ്ഞി മെഗാനെ രാജകുടുംബത്തിന്റെ ആഘോഷത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.


കഴിഞ്ഞമാസം 27 നാണു ഹാരി-മേഗന്‍ വിവാഹ പ്രഖ്യാപനം ഉണ്ടായത്.
വിവാഹം അടുത്ത മെയില്‍ ആണ് നടക്കുക. മേയില്‍ ഏതു ദിവസമായിരിക്കും വിവാഹമെന്ന് വ്യക്തമാക്കിയിട്ടില്ല. വിന്‍സോര്‍ കാസിലെ സെന്റ് ജോര്‍ജ് ചാപ്പലിലായിരിക്കും വിവാഹം. പ്രൊട്ടസ്റ്റന്റ് വിഭാഗത്തില്‍പ്പെട്ട മേഗന്‍ വിവാഹത്തിന് മുന്നോടിയായി മാമോദീസാ സ്വീകരിക്കണം. മേഗന്‍ മാമോദീസാ സ്വീകരിച്ചിട്ടില്ലാത്തതുകൊണ്ടാണ് ഈ നിര്‍ദേശമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മേഗന്‍ ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കുമെന്നും എന്നാല്‍ കുറുക്കുവഴികള്‍ ഇല്ലാതെ ബ്രിട്ടനിലെ നിയമങ്ങള്‍ പാലിച്ചുമാത്രമായിരിക്കും പൗരത്വം സ്വീകരിക്കുകയെന്നും ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജകുടുംബമായതുകൊണ്ട് പൗരത്വം നേരത്തേ ലഭിക്കില്ലെന്നും സാധാരണ വിദേശത്തു നിന്നുള്ളവരെ ബ്രിട്ടീഷുകാര്‍ വിവാഹം ചെയ്യുമ്പോള്‍ ഉള്ള നടപടിക്രമങ്ങള്‍ പാലിച്ച് മാത്രമായിരിക്കും മേഗന്‍ ബ്രിട്ടീഷ് പൗരത്വം നേടുക.വിദേശത്തു നിന്നുള്ള വധുവിനെ കണ്ടെത്തുന്ന ബ്രിട്ടീഷുകാര്‍ മാമോദീസായും സ്‌ഥൈര്യലേപനവും കഴിഞ്ഞാലേ ആംഗ്‌ളിക്കന്‍ സഭാ നിയമം അനുസരിച്ച് വിവാഹം നടത്താന്‍ സാധിക്കൂ. വിവാഹത്തിന്റെ ചെലവുകള്‍ കൊട്ടാരമാണ് വഹിക്കുന്നത്.
എന്നാല്‍ സുരക്ഷാ ചെലവുകള്‍ വഹിക്കുന്നത് സര്‍ക്കാര്‍ ആയിരിക്കും. പതിനാറ് മാസത്തെ പ്രണയത്തിന് ശേഷമാണ് അമേരിക്കക്കാരിയായ മേഗനും ഹാരി രാജകുമാരനും വിവാഹിതരാകുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. കാനഡയില്‍ സ്വന്തമായി വീടുള്ള അമേരിക്കന്‍ നടി വിവാഹത്തിന് മുന്നോടിയായി ജോലി ഉപേക്ഷിക്കും.ടിവി സീരിയല്‍ നടിയും മോഡലുമായ മേഗം നേരത്തേ വിവാഹം ചെയ്തിട്ടുണ്ട്. 2005 മുതല്‍ അമേരിക്കന്‍ സിനിമ നിര്‍മാതാവ് ട്രെവര്‍ എന്‍ഗന്‍സണമായി ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2011 ല്‍ വിവാഹിതയായെങ്കിലും രണ്ടു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും വിവാഹമോചിതരാവുകയായിരുന്നു. 2016 ലാണ് ഹാരിയും മേഗനും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. ഹാരിയേക്കാള്‍ മൂന്ന് വയസ് കൂടുതലാണ് മേഗന്. ആഫ്രിക്കന്‍-അമേരിക്കന്‍ വംശജയായ മേഗന്റെ അമ്മ ഡോറിയ റാഗ് ലാന്‍ഡ് യോഗ അധ്യാപികയും സോഷ്യല്‍ വര്‍ക്കറുമാണ്. ഡച്ച് ഐറിഷ് വംശനായ തോമസ് മെര്‍ക്കല്‍ എമ്മി അവാര്‍ഡ് ജേതാവാണ്.മേഗന്‍-ഹാരി വിവാഹ വാര്‍ത്ത അമേരിക്കയിലും യു.കെയിലും ഒരുപോലെ ആഘോഷമാക്കിയിരുന്നു. 80 വര്‍ഷത്തിന് ശേഷമാണ് ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് അമേരിക്കയില്‍ നിന്നും ഒരു വധു എത്തുന്നത്.

ഹാരിയുടെ വിവാഹത്തിന് ഒരു തടസവും ഉണ്ടായതായി റിപ്പോര്‍ട്ടില്ലെന്ന് മാത്രമല്ല എലിസബത്ത് രാജ്ഞി അനുമതി നല്‍കിയതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. രാജകുടുംബത്തിലെ വിവാഹത്തിന് ബ്രിട്ടീഷുകാര്‍ക്ക് ഒരു ബാങ്ക് ഹോളിഡേ ലഭിക്കില്ല.

ഏപ്രിലില്‍ വില്യമിന്റെയും കേറ്റിന്റെയും മൂന്നാമത്തെ കുഞ്ഞ് പിറക്കുന്നതിനാലാണ് വിവാഹം മേയ് മാസത്തിലേക്ക് നീട്ടിയതെന്ന് ബ്രിട്ടണിലെ ടാബേ്‌ളായിഡുകള്‍ പറഞ്ഞിരുന്നു.

 • ഭാവിയിലെ ക്‌നാനായ മിഷനുകളില്‍ ക്‌നാനായ തനിമ ഉറപ്പുവരുത്തണമെന്ന് യു.കെ.കെ.സി.എ
 • വത്തിക്കാന്റെ നിര്‍ദേശം ക്‌നാനായ സമുദായം തള്ളി, ഇനിയെന്ത്?
 • ബ്രിട്ടീഷ് എയര്‍വേസ് പൈലറ്റ് കുടിച്ചു ലക്കുകെട്ടു; ടേക്ക് ഓഫിന് മുമ്പ് അറസ്റ്റ്, യാത്രക്കാര്‍ രക്ഷപ്പെട്ടു
 • യുകെയില്‍ പെട്രോള്‍ ,ഡീസല്‍ വില മൂന്നുവര്‍ഷത്തെ ഉയരത്തില്‍
 • മഞ്ഞുരുക്കാന്‍ ട്രംപുമായി തെരേസ മേ ദാവോസില്‍ കൂടിക്കാഴ്ച നടത്തും
 • വത്തിക്കാന്റെ നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ ഇന്ന് യു.കെ.കെ.സി.എ യുടെ അടിയന്തര യോഗം, ക്‌നാനായ മിഷനുകളും ചാപ്ലയന്‍സിയും ചര്‍ച്ചയാകും
 • അമേരിക്കയിലെ ക്‌നാനായ ഇടവകകളില്‍ മാറിവിവാഹം കഴിച്ച ക്‌നാനായക്കാര്‍ക്ക് അംഗത്വം നല്‍കണമെന്ന് വത്തിക്കാന്‍
 • മേയറുടെ ഓഫീസിന് പ്രവര്‍ത്തിക്കാന്‍ കുടുംബങ്ങള്‍ 10 പൗണ്ട് അധികമായി നല്‍കണം
 • ബ്രക്‌സിറ്റ് ബില്‍ കോമണ്‍സ് പാസാക്കി, ഇനി പ്രഭുസഭയ്ക്കു മുന്നിലേയ്ക്ക്
 • സ്ത്രീകളെ അനാവശ്യമായി മസാജ് ചെയ്ത ഇന്ത്യന്‍ ഡോക്ടര്‍ക്ക് 10 വര്‍ഷം ജയിലഴി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway