യു.കെ.വാര്‍ത്തകള്‍

കൊവന്‍ട്രിയില്‍ നിര്യാതയായ ജെറ്റ്സി യുടെ സംസ്കാര ശുശ്രൂഷകള്‍ ശനിയാഴ്ച


ഡിസംബര്‍ പത്താം തീയതി കൊവന്‍ട്രിയില്‍ അന്തരിച്ച ജെറ്റ്‌സി ആന്റണിയുടെ (46) സംസ്‌ക്കാര ശുശ്രൂഷകള്‍ ശനിയാഴ്ച്ച നടക്കും. രാവിലെ 10 മണി മുതല്‍ 11:30 മണി വരെ സ്വവസതിയില്‍ വച്ച് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അന്തിമോപചാരമര്‍പ്പിക്കുവാന്‍ അവസരം ഉണ്ടാകും. (17 Minton Road, CV2 2XT ).


പാര്‍ക്കിംഗ് സൗകര്യം തൊട്ടടുത്തുള്ള Cardinal Wisemen സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കിയിട്ടുണ്ട് (CV2 2AJ ).

പിന്നീട് 12 മണിക്ക് സേക്രട്ട് ഹാര്‍ട്ട് ദൈവാലയത്തില്‍ വച്ച് (Sacred Heart Roman Catholic Church, Harefield Road CV2 4BT ) നടക്കുന്ന സംസ്‌ക്കാര ശുശ്രൂഷകള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍മ്മികത്വം വഹിക്കും.


കൂടുതല്‍ വണ്ടികള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം പള്ളി വക സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കിയിട്ടുണ്ട്. (Sacred Heart School, Brays Lane , CV2 4DW). ഉച്ചകഴിഞ്ഞ 2:30 ന് കവന്‍ട്രിയിലെ കാന്‍ലി സെമിത്തേരിയില്‍ സംസ്‌ക്കാര ശുശ്രൂഷകളോടെ മൃതശരീരം സംസ്‌കരിക്കും ( Canely Cemetery , 180 Cannon Hill Road , Covetnry CV4 7BX ) .


കൊവന്‍ട്രി മലയാളി സമൂഹവും സീറോ മലബാര്‍ സമൂഹത്തിനു അജപാലന ശുശ്രൂഷകള്‍ നല്‍കി വരുന്ന ചാപ്ലയിന്‍ ഫാ സെബാസ്റ്റിയന്‍ നാമറ്റത്തിലും ജെറ്റ്‌സിയുടെ കുടുംബത്തിന് ആശ്വാസമായി കൂടെയുണ്ട്. യുകെയില്‍ സംസ്കാരം നടത്താനായിരുന്നു ജെറ്റ്സിയുടെ അന്ത്യാഭിലാഷവും.

കോട്ടയം മൂഴൂര്‍ മണിയങ്ങാട്ട് പറമ്പോക്കത്തു തോമസ്‌കുട്ടിയാണ് ഭര്‍ത്താവ് .ജെറ്റ്സണ്‍ തോമസ്,ടോണി തോമസ്,അനിറ്റ തോമസ് എന്നിവരാണ് മക്കള്‍ .സീറോ മലബാര്‍ സമൂഹത്തിലെ സജീവ അംഗങ്ങളായിരുന്നു ജെറ്റ്‌സിയും കുടുംബവും.

 • ഭാവിയിലെ ക്‌നാനായ മിഷനുകളില്‍ ക്‌നാനായ തനിമ ഉറപ്പുവരുത്തണമെന്ന് യു.കെ.കെ.സി.എ
 • വത്തിക്കാന്റെ നിര്‍ദേശം ക്‌നാനായ സമുദായം തള്ളി, ഇനിയെന്ത്?
 • ബ്രിട്ടീഷ് എയര്‍വേസ് പൈലറ്റ് കുടിച്ചു ലക്കുകെട്ടു; ടേക്ക് ഓഫിന് മുമ്പ് അറസ്റ്റ്, യാത്രക്കാര്‍ രക്ഷപ്പെട്ടു
 • യുകെയില്‍ പെട്രോള്‍ ,ഡീസല്‍ വില മൂന്നുവര്‍ഷത്തെ ഉയരത്തില്‍
 • മഞ്ഞുരുക്കാന്‍ ട്രംപുമായി തെരേസ മേ ദാവോസില്‍ കൂടിക്കാഴ്ച നടത്തും
 • വത്തിക്കാന്റെ നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ ഇന്ന് യു.കെ.കെ.സി.എ യുടെ അടിയന്തര യോഗം, ക്‌നാനായ മിഷനുകളും ചാപ്ലയന്‍സിയും ചര്‍ച്ചയാകും
 • അമേരിക്കയിലെ ക്‌നാനായ ഇടവകകളില്‍ മാറിവിവാഹം കഴിച്ച ക്‌നാനായക്കാര്‍ക്ക് അംഗത്വം നല്‍കണമെന്ന് വത്തിക്കാന്‍
 • മേയറുടെ ഓഫീസിന് പ്രവര്‍ത്തിക്കാന്‍ കുടുംബങ്ങള്‍ 10 പൗണ്ട് അധികമായി നല്‍കണം
 • ബ്രക്‌സിറ്റ് ബില്‍ കോമണ്‍സ് പാസാക്കി, ഇനി പ്രഭുസഭയ്ക്കു മുന്നിലേയ്ക്ക്
 • സ്ത്രീകളെ അനാവശ്യമായി മസാജ് ചെയ്ത ഇന്ത്യന്‍ ഡോക്ടര്‍ക്ക് 10 വര്‍ഷം ജയിലഴി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway