യു.കെ.വാര്‍ത്തകള്‍

ബ്രക്‌സിറ്റ് ബില്‍ വോട്ടിങ്ങില്‍ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു, 11 ഭരണകക്ഷി അംഗങ്ങള്‍ എതിര്‍ത്തു

ലണ്ടന്‍ : ബ്രക്‌സിറ്റ് വിഷയത്തില്‍ പ്രധാനമന്ത്രി തെരേസാ മേക്കു കനത്ത തിരിച്ചടി നല്‍കി പാര്‍ലമെന്റില്‍ ബ്രക്‌സിറ്റ് ബില്‍ പരാജയപ്പെട്ടു. 11 ഭരണകക്ഷി അംഗങ്ങള്‍ എതിര്‍ത്ത് വോട്ടു ചെയ്തതോടെയാണ് സര്‍ക്കാരിന് തന്നെ ഭീഷണിയായി വോട്ടെടുപ്പില്‍ പരാജയപ്പെട്ടത്. 305 നെതിരെ 309 പേര്‍ എതിര്‍ത്ത് വോട്ടു ചെയ്തു. ബ്രസല്‍സില്‍ ഫൈനല്‍ ഡീലിനായുള്ള ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണിത്. 11 ഭരണകക്ഷി അംഗങ്ങളില്‍ എട്ടു പേര്‍ മുന്‍ മന്ത്രിമാരാണ്.

വിമതര്‍ക്കൊപ്പം ലേബറിന്റെ കൂടി പിന്തുണ ലഭിച്ചതോടെയാണ് നാല് വോട്ടിനു സര്‍ക്കാര്‍ പരാജയപ്പെട്ടത്. ഇതോടെ പാര്‍ലമെന്റിന്റെ അനുമതിയോടെയേ ഏത് ഡീലും സാധ്യമാകൂ എന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്.


അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ബ്രക്‌സിറ്റ് വിഷയത്തില്‍ ആദ്യ ഘട്ട ചര്‍ച്ചകളില്‍ ഡീല്‍ ഉറപ്പിച്ചെങ്കിലും തെരേസാ മേയ്ക്ക് മുന്നില്‍ ഇനിയാണ് വെല്ലുവിളി. കടുത്ത ബ്രക്‌സിറ്റ് അല്ല എന്നത് മന്ത്രിസഭയിലെ ബ്രക്‌സിറ്റ് വാദികളെ ചൊടിപ്പിച്ചിരുന്നു. ഈ രീതിയില്‍ ഡീല്‍ നടത്തി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനാവില്ല എന്നതായിരുന്നു അവരുടെ നിലപാട്. ഈ മാസം 19 ന് ബ്രക്‌സിറ്റ് ഡീല്‍ മന്ത്രിസഭാ ചര്‍ച്ചചെയ്യും. സര്‍ക്കാര്‍ വോട്ടെടുപ്പില്‍ പരാജയപ്പെട്ടത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുക.


അവസാന ഡീലില്‍ മാറ്റം വരുത്താന്‍ ഇവിടുത്തെ വോട്ടര്‍മാര്‍ക്ക് അവകാശമുണ്ടെന്ന് അഭിപ്രായപ്പെട്ട് എന്‍വയോണ്‍മെന്റ് സെക്രട്ടറിയായ മൈക്കല്‍ഗോവ് അടക്കമുള്ളവര്‍ പറഞ്ഞത്. ഫൈനല്‍ ഡീലില്‍ തീരുമാനമെടുക്കുന്നതിന് അടുത്ത പൊതുതെരഞ്ഞെടുപ്പിനെ അവര്‍ക്ക് ഉപയോഗിക്കാമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.

യൂറോപ്യന്‍ പൗരന്മാര്‍ക്ക് ബ്രിട്ടനില്‍ തുടരാനും ജോലി ചെയ്യാനും പഠിക്കാനും അവസരം ഉള്ളത് ബ്രക്‌സിറ്റ് വാദികളില്‍ നീരസം ഉണ്ടാക്കിയിട്ടുണ്ട്. ബ്രിട്ടനിലുള്ള യൂറോപ്യന്‍ പൗരന്മാര്‍ക്കും യൂറോപ്യന്‍ യൂണിയനിലുള്ള ബ്രിട്ടീഷുകാര്‍ക്കും താമസം തുടരാം. അടുത്ത എട്ടുവര്‍ഷത്തേക്ക് കൂടി യൂണിയന്‍ പൗരന്മാര്‍ ഉള്‍പ്പെട്ട കേസില്‍ യൂറോപ്യന്‍ കോടതി കേസുകള്‍ പരിഗണിക്കും.കൂടാതെ ബ്രക്‌സിറ്റിന് ശേഷവും ബ്രിട്ടന് മേല്‍ യൂറോപ്യന്‍ കോടതിയ്ക്ക് ചില നിയന്ത്രണങ്ങളുണ്ടാകും. ഡീലിനെതിരെ ഭരണകക്ഷി എംപിമാര്‍ക്കും അതൃപ്‍തിയുണ്ട്. ഡിയുപി നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു കഴിഞ്ഞു.
താല്‍ക്കാലിക പ്രതിസന്ധി അവസാനിച്ചു എന്നുമാത്രം.വരുന്ന രണ്ടുവര്‍ഷക്കാലം പക്ഷേ യൂറോപ്യന്‍ യൂണിയന്‍ അംഗത്വപ്പോലെ എല്ലാ ഫീസുകളും അടച്ചുതന്നെ മൂന്നോട്ട് പോകണം.


നോര്‍ത്തേണ്‍ അയര്‍ലണ്ടിലുള്ള യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷയും ബെനഫിറ്റും ലഭിക്കും.ബ്രിട്ടന് പുറത്തു താമസിക്കുന്ന കുടുംബത്തെ ബ്രക്‌സിറ്റിന് ശേഷവും കൊണ്ടുവരാം. നോര്‍ത്തേണ്‍ അയര്‍ലണ്ടിന് ഇനി പ്രത്യേക പരിഗണന നല്‍കേണ്ടതില്ലെന്നും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

  • ഭാവിയിലെ ക്‌നാനായ മിഷനുകളില്‍ ക്‌നാനായ തനിമ ഉറപ്പുവരുത്തണമെന്ന് യു.കെ.കെ.സി.എ
  • വത്തിക്കാന്റെ നിര്‍ദേശം ക്‌നാനായ സമുദായം തള്ളി, ഇനിയെന്ത്?
  • ബ്രിട്ടീഷ് എയര്‍വേസ് പൈലറ്റ് കുടിച്ചു ലക്കുകെട്ടു; ടേക്ക് ഓഫിന് മുമ്പ് അറസ്റ്റ്, യാത്രക്കാര്‍ രക്ഷപ്പെട്ടു
  • യുകെയില്‍ പെട്രോള്‍ ,ഡീസല്‍ വില മൂന്നുവര്‍ഷത്തെ ഉയരത്തില്‍
  • മഞ്ഞുരുക്കാന്‍ ട്രംപുമായി തെരേസ മേ ദാവോസില്‍ കൂടിക്കാഴ്ച നടത്തും
  • വത്തിക്കാന്റെ നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ ഇന്ന് യു.കെ.കെ.സി.എ യുടെ അടിയന്തര യോഗം, ക്‌നാനായ മിഷനുകളും ചാപ്ലയന്‍സിയും ചര്‍ച്ചയാകും
  • അമേരിക്കയിലെ ക്‌നാനായ ഇടവകകളില്‍ മാറിവിവാഹം കഴിച്ച ക്‌നാനായക്കാര്‍ക്ക് അംഗത്വം നല്‍കണമെന്ന് വത്തിക്കാന്‍
  • മേയറുടെ ഓഫീസിന് പ്രവര്‍ത്തിക്കാന്‍ കുടുംബങ്ങള്‍ 10 പൗണ്ട് അധികമായി നല്‍കണം
  • ബ്രക്‌സിറ്റ് ബില്‍ കോമണ്‍സ് പാസാക്കി, ഇനി പ്രഭുസഭയ്ക്കു മുന്നിലേയ്ക്ക്
  • സ്ത്രീകളെ അനാവശ്യമായി മസാജ് ചെയ്ത ഇന്ത്യന്‍ ഡോക്ടര്‍ക്ക് 10 വര്‍ഷം ജയിലഴി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway