നാട്ടുവാര്‍ത്തകള്‍

രാഷ്ട്രീയ വിരമിക്കല്‍ പ്രഖ്യാപിച്ച് സോണിയ ഗാന്ധി; പ്രവര്‍ത്തകര്‍ക്ക് ഞെട്ടല്‍


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ഗാന്ധി സ്ഥാനമേല്‍ക്കാനിരിക്കെ സജീവരാഷ്ട്രീയത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് സോണിയ ഗാന്ധി. രാഹുല്‍ഗാന്ധി നാളെ പാര്‍ട്ടി അദ്ധ്യക്ഷ പദവി ഏറ്റെടുക്കുന്നതിന് മുന്നോടിയായി സോണിയ തന്റെ വിരമിക്കല്‍ പാര്‍ലമെന്റില്‍ പ്രഖ്യാപിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധി സ്ഥാനമേറ്റെടുത്തു കഴിഞ്ഞാല്‍ താങ്കള്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന്, തനിക്ക് വിരമിക്കാന്‍ സമയമായെന്നു അവര്‍ വ്യക്തമാക്കുകയായിരുന്നു.


പാര്‍ട്ടിയെ നയിക്കാന്‍ രാഹുല്‍ ഗാന്ധി പ്രാപ്തനാണെന്നും സോണിയ പറഞ്ഞു. രാഷ്ട്രീയ അടിയൊഴുക്കുകള്‍ക്കു മുന്നില്‍ അടിപതറാതെ നിന്ന് കോണ്‍ഗ്രസിനെ രണ്ടു ദശാബ്ദക്കാലം മുന്നോട്ടു നയിച്ചശേഷമാണ് സോണിയയുടെ വിരമിക്കല്‍ .


രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിനു പിന്നാലെ സോണിയ രാജി പ്രഖ്യാപനം നടത്തുമെന്നാണു കരുതുന്നത്. രാഹുല്‍ അദ്ധ്യക്ഷനാകുന്നതോടെ നെഹ്രു കുടുംബത്തിലെ ആറാമനാണ് പാര്‍ട്ടി നേതൃത്വത്തില്‍ എത്തുക. സോണിയ വിരമിക്കുന്നതോടെ അവരുടെ ഉത്തര്‍പ്രദേശിലെ ലോക്‌സഭാ മണ്ഡലത്തില്‍ ആരു മത്സരിക്കുമെന്ന അഭ്യൂഹവും ശക്തമാകുകയാണ്. മകള്‍ പ്രിയങ്കാഗാന്ധി രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നും ഈ മണ്ഡലത്തില്‍ നിന്നും പ്രിയങ്ക മത്സരിക്കാനെത്തുമെന്നുമാണ് ദേശീയ മാധ്യമങ്ങളുടെ ഊഹാപോഹങ്ങള്‍.

1997 ല്‍ രാഷ്ട്രീയത്തില്‍ എത്തിയ സോണിയയുടെ നേതൃത്വത്തിലാണ് 2004 ലും 2014 ലും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഡിസംബര്‍ 11 നായിരുന്നു രാഹുല്‍ഗാന്ധിയെ കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഹിമാചല്‍, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളാണ് രാഹുല്‍ ആദ്യം നേരിടുന്ന പ്രധാന മത്സരം. ഡിസംബര്‍ 18 ന് ഇത് സംബന്ധിച്ച ഫലങ്ങള്‍ പുറത്തു വന്നു തുടങ്ങും. 2019 ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് പുതിയ നീക്കങ്ങളാണ് പ്രതീക്ഷിക്കുന്നത്.

 • തല്‍ക്കാലം ഒരു മുന്നണിയിലേക്കുമില്ലെന്ന് മാണി; സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടി
 • സുനന്ദ പുഷ്‌ക്കറിന്റെ മരണം: ശശി തരൂരിനെ ഫോറന്‍സിക് സൈക്കോളജിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി
 • അമ്മയെ സ്വഭാവദൂഷ്യമുള്ളവളാക്കുന്നത് വേദനിപ്പിക്കുന്നെന്ന് ജിത്തുവിന്റെ സഹോദരി
 • നഷ്ടം തിട്ടപ്പെടുത്താനും സഭയുടെ ഭൂമി ഇടപാട് അന്വേഷിക്കാനും അഞ്ചംഗ സമിതി
 • ജിത്തുവിന്റെ കൊലപാതകം: ജയമോളുടെ മൊഴി കളവെന്ന് ജിത്തുവിന്റെ മുത്തച്ഛനും മുത്തശ്ശിയും
 • കുറ്റം ഏറ്റു പറഞ്ഞു ജയമോള്‍ കോടതിയില്‍ കുഴഞ്ഞു വീണു
 • ദിലീപിന് തിരിച്ചടി; കുറ്റപത്രം ചോര്‍ന്നെന്ന പരാതിയില്‍ അന്വേഷണമില്ല
 • ശ്രീജിത്തിന്റെ ഐതിഹാസിക സമരം ലക്ഷ്യത്തിലേക്ക്; ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കും
 • സ്വന്തം വിവാഹ മോചനത്തെക്കുറിച്ചു പ്രതിഭാ ഹരി
 • വൈദികനാവാന്‍ കൊതിച്ച ജിത്തുവിന് മാതാവ് കരുതിവച്ചതു ക്രൂരമായ മരണം; കൂസലില്ലാതെ പൊലീസിന് മുന്നില്‍ കൊലപ്പെടുത്തിയവിധം കാണിച്ച് ജയമോള്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway