നാട്ടുവാര്‍ത്തകള്‍

കോണ്‍ഗ്രസില്‍ ഇനി രാഹുല്‍ യുഗം; പുതിയ കാലഘട്ടത്തിന്റെ തുടക്കമെന്ന് സോണിയ


ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ഇനി രാഹുല്‍ഗാന്ധി യുഗം. അമ്മ സോണിയാഗാന്ധിയുടെ പിന്‍ഗാമിയായി കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ഗാന്ധി ചുമതലയേറ്റു. രാവിലെ 11-ന് ഡല്‍ഹി അക്ബര്‍ റോഡിലെ എ.ഐ.സി.സി. ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുഖ്യ വരാണാധികാരി മുല്ലപ്പളളി രാമചന്ദ്രന്‍ അധികാര രേഖ കൈമാറിയാതോടെ രാഹുല്‍ ഔദ്യോഗികമായി പാര്‍ട്ടി അധ്യക്ഷനായി.

സ്ഥാനമൊഴിയുന്ന സോണിയഗാന്ധിയുടേയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റേയും സാന്നിധ്യത്തിലാണ് ചടങ്ങുകള്‍ നടന്നത്. കോണ്‍ഗ്രസില്‍ പുതിയ കാലഘട്ടത്തിന്റെ തുടക്കമാണെന്ന് അധികാരം കൈമാറിക്കൊണ്ടുള്ള വിടവാങ്ങല്‍ പ്രസംഗത്തില്‍ സോണിയ ഗാന്ധി പറഞ്ഞു. മാറ്റത്തിന് വഴിതെളിക്കാന്‍ രാഹുലിന് കഴിയും. ഇന്ത്യയാണ് നമ്മുടെ ദൗത്യം. അതിനായി നമ്മുടെ പോരാട്ടം തുടരുമെന്നും അവര്‍ പറഞ്ഞു.
രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നു. ഇത് തിരിച്ചുപടിക്കാനുള്ള ശ്രമം തുടരും. ഇന്ത്യയില്‍ നിന്ന് നടക്കുന്നത് ഭയത്തിന്റെ രാഷ്ട്രീയമാണ്. പല നിയമനിര്‍മ്മാണത്തിന്റെയും ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നും സോണിയ പറഞ്ഞു.
20 വര്‍ഷം മുന്‍പ് കോണ്‍ഗ്രസ് പാര്‍ട്ടിയെ ഏറ്റെടുക്കുന്നത് ഏറ്റവും ദുഷ്‌കരമായ സ്ഥിതിയിലായിരുന്നു. അന്നു മുതല്‍ പാര്‍ട്ടി നേരിട്ട പ്രതിസന്ധികളെ ഓര്‍മ്മിപ്പിച്ചുകൊണ്ടുമായിരുന്നു അവരുടെ പ്രസംഗം. പ്രവര്‍ത്തകര്‍ പടക്കംപൊട്ടിച്ച് ആഹ്‌ളാദപ്രകടനം ആരംഭിച്ചതോടെ സമ്മേളന നഗരി ശബ്ദത്തില്‍ മുങ്ങി. ഇതോടെ സോണിയയ്ക്ക് കുറച്ചുസമയം പ്രസംഗം നിര്‍ത്തിവയ്‌ക്കേണ്ടിവന്നു.
സോണിയ ഗാന്ധിയുടെ വിടവാങ്ങല്‍ പ്രസംഗത്തിനുശേഷം രാഹുല്‍ഗാന്ധി നേതാക്കളെ അഭിസംബോധന ചെയ്തു. അടുത്തമാസം ചേരുന്ന എഐസിസി പ്ലീനത്തില്‍ സ്ഥാനമേറ്റെടുക്കല്‍ പൂര്‍ണമാകും.
ഗാന്ധികുടുംബത്തില്‍ നേരിട്ട് നടക്കുന്ന രണ്ടാമത്തെ അധികാരകൈമാറ്റത്തിനു സാക്ഷ്യം വഹിക്കാന്‍ പ്രവര്‍ത്തകസമിതി അംഗങ്ങള്‍, എഐസിസി ഭാരവാഹികള്‍, പിസിസി അധ്യക്ഷന്മാര്‍, പാര്‍ട്ടി മുഖ്യമന്ത്രിമാര്‍, എംപിമാര്‍ തുടങ്ങിയവരെത്തിയിരുന്നു.


 • തല്‍ക്കാലം ഒരു മുന്നണിയിലേക്കുമില്ലെന്ന് മാണി; സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടി
 • സുനന്ദ പുഷ്‌ക്കറിന്റെ മരണം: ശശി തരൂരിനെ ഫോറന്‍സിക് സൈക്കോളജിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി
 • അമ്മയെ സ്വഭാവദൂഷ്യമുള്ളവളാക്കുന്നത് വേദനിപ്പിക്കുന്നെന്ന് ജിത്തുവിന്റെ സഹോദരി
 • നഷ്ടം തിട്ടപ്പെടുത്താനും സഭയുടെ ഭൂമി ഇടപാട് അന്വേഷിക്കാനും അഞ്ചംഗ സമിതി
 • ജിത്തുവിന്റെ കൊലപാതകം: ജയമോളുടെ മൊഴി കളവെന്ന് ജിത്തുവിന്റെ മുത്തച്ഛനും മുത്തശ്ശിയും
 • കുറ്റം ഏറ്റു പറഞ്ഞു ജയമോള്‍ കോടതിയില്‍ കുഴഞ്ഞു വീണു
 • ദിലീപിന് തിരിച്ചടി; കുറ്റപത്രം ചോര്‍ന്നെന്ന പരാതിയില്‍ അന്വേഷണമില്ല
 • ശ്രീജിത്തിന്റെ ഐതിഹാസിക സമരം ലക്ഷ്യത്തിലേക്ക്; ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കും
 • സ്വന്തം വിവാഹ മോചനത്തെക്കുറിച്ചു പ്രതിഭാ ഹരി
 • വൈദികനാവാന്‍ കൊതിച്ച ജിത്തുവിന് മാതാവ് കരുതിവച്ചതു ക്രൂരമായ മരണം; കൂസലില്ലാതെ പൊലീസിന് മുന്നില്‍ കൊലപ്പെടുത്തിയവിധം കാണിച്ച് ജയമോള്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway