സ്പിരിച്വല്‍

ക്രിസ്തീയ സംഗീത സന്ധ്യ 'സ്‌നേഹ സങ്കീര്‍ത്തനം' സ്‌കോട് ലാന്‍ഡില്‍ 30ന്

പ്രശസ്ത ക്രിസ്തീയ സംഗീത സംവിധായകന്‍ പീറ്റര്‍ ചേരാനല്ലൂര്‍ , പ്രശസ്ത പിന്നണി ഗായിക മിന്മിനി എന്നിവര്‍ നയിക്കുന്ന ക്രിസ്തീയ സംഗീത വിരുന്ന് 'സ്‌നേഹ സങ്കീര്‍ത്തനം' സ്‌കോട് ലാന്‍ഡിലെ മദര്‍ വെല്‍ കോണ്‍സെര്‍ട് ഹാളില്‍ വച്ച് ഡിസംബര്‍ 30 ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് നടത്തപ്പെടുന്നു.

മദര്‍ വെല്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആസ്ഥാനമായ ബേണ്‍ ബാങ്ക് സെന്റ് കുത്ബര്‍ട് പള്ളിയുടെ അറ്റകുറ്റ പണിക്കായി ധനം സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ , മദര്‍ വെല്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിലാണ് ഈ സംഗീത സന്ധ്യ നടത്തുന്നത്. ആത്മീയ ഗാനങ്ങളാലും വചന പ്രഘോഷണങ്ങളും കൊണ്ട് സമ്പന്നമായ ഒരു സന്ധ്യ ആയിരിക്കും സ്‌നേഹ സങ്കീര്‍ത്തനം. 2500 ഓളം ക്രിസ്തീയ ഭക്തി ഗാനങ്ങള്‍ക്ക് ഈണമിട്ട പീറ്റര്‍ ചേരാനല്ലൂരിനോടും,ചിന്ന ചിന്ന ആസേ എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിലൂടെ പ്രശസ്തയായ മിന്മിനിയോടുമൊപ്പം സുനില്‍ കൈതാരം, നിക്‌സണ്‍, ബിജു കൈതാരം, നിധിന്‍ പീറ്റര്‍ തുടങ്ങിയവരും പങ്കെടുക്കുന്നതാണ്. അതി വിപുലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യവും ആയിരത്തിലധികം സീറ്റിങ് കപ്പാസിറ്റിയും ഉള്ള മദര്‍ വെല്‍ കോണ്‍സെര്‍ട് ഹാളില്‍ വച്ചാണ് 'സ്‌നേഹ സങ്കീര്‍ത്തനം' നടത്തപ്പെടുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും

ഫാ ജോസഫ് വെമ്പാടം തറ - 07865997974

അഗസ്റ്റിന്‍ ദേവസ്സ്യ - 07903370812

ഹാളിന്റെ അഡ്രസ്

മദര്‍ വെല്‍ കോണ്‍സെര്‍ട് ഹാള്‍

വിന്‍ഡ് മില്‍ ഹില്‍ സ്ട്രീറ്റ്

മദര്‍ വെല്‍

ML 1 1 AB


 • മരിയന്‍ മിനിസ്ട്രി യുടെ നേതൃത്വത്തില്‍ ഫയര്‍ കോണ്‍ഫറന്‍സ് ധ്യാനങ്ങള്‍ ഏപ്രില്‍ മാസത്തില്‍ വിവിധ കേന്ദ്രങ്ങളില്‍
 • മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ നാളെ ലോങ്ങ്‌സൈറ്റ് സെന്റ്. ജോസഫ് ദേവാലയത്തില്‍
 • ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമൂഹം അയ്യപ്പ പൂജയും, മകരവിളക്ക് മഹോത്സവവും ഭക്തിനിര്‍ഭരമായി ആഘോഷിച്ചു
 • വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും
 • കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും 20ന്
 • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി നയിക്കുന്ന നൈറ്റ് വിജില്‍ സൗത്താപ്ടണില്‍
 • ഇംഗ്ലണ്ടിലെ മണ്ഡലവിളക്കും മകരസംക്രമപൂജയും, അയ്യപ്പഭജനവും ഹേവാര്‍ഡ്‌സ് ഹീത്ത് ഹിന്ദുസമാജത്തിന്റെ നേതൃത്വത്തില്‍ 14ന്
 • ഫാ.സോജി ഓലിക്കലിനൊപ്പം ഫാ.നടുവത്താനിയും ബ്ര. സന്തോഷ് ടി യും- രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 13ന്
 • ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ ക്രിസ്തുമസ് ചാരിറ്റിക്ക് ലഭിച്ചത് 1570 പൗണ്ട്
 • മനോര്‍ പാര്‍ക്കിലെ സെന്റ് സ്റ്റീഫന്‍സ് പളളിയില്‍ ലൂര്‍ദ്ദ് മാതാവിന്റെ തിരുനാള്‍ ഫെബ്രുവരി 10 ന്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway