ചരമം

ആന്‍സിക്ക് ഇന്ന് അന്ത്യവിശ്രമം, സംസ്‌കാരം ഇന്ന് വൈകുന്നേരം ഒളശ സെന്റ് ആന്റണീസ് പള്ളി സിമത്തേരിയില്‍

കഴിഞ്ഞ വ്യാഴാഴ്ച നാട്ടില്‍ വച്ച് മരിച്ച ബിര്‍മിങ്ഹാം യു.കെ.കെ.സി.എ യൂണിറ്റ് അംഗമായ മുളക്കല്‍ സിമ്മിയുടെ ഭാര്യ ആന്‍സി(51)യുടെ സംസ്‌കാരം ഇന്ന് വൈകുന്നേരം കോട്ടയം ഒളശ സെന്റ് ആന്റണീസ് പള്ളിയില്‍.കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ആന്‍സി കാരിത്താസ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടിന് ആന്‍സിയുടെ മൃതദേഹം ഒളശയിലെ വീട്ടില്‍ കൊണ്ടു വരും. ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടില്‍ വച്ച് സംസ്‌കാര ശുശ്രുഷകള്‍ ആരംഭിക്കും. തുടര്‍ന്ന് ഇടവകപ്പള്ളിയായ സെന്റ് ആന്റണീസ് പള്ളി സിമത്തേരിയില്‍ സംസ്‌കാരം. ആന്‍സിയുടെ മക്കളായ സിയാ, ലിയാ, എബിസണ്‍. എന്നിവര്‍ ജിജോ മാധവപ്പള്ളിയോടൊപ്പം ഇന്നലെ നാട്ടിലെത്തി. ഭര്‍ത്താവ് സിമ്മി ആന്‍സിയോടൊപ്പം നാട്ടിലായിരുന്നു.

ഏതാണ്ട് മൂന്ന് മാസം മുമ്പ് മാത്രമാണ് ആന്‍സിക്ക് വയറ്റില്‍ കാന്‍സര്‍ ബാധിച്ചതായി അറിഞ്ഞത്. നേരത്തേ തോളിന് വേദന ഉണ്ടായിന്നെങ്കിലും ജി.പിയെ കാണിച്ചപ്പോള്‍ തോള്‍വേദന ജോലി ഭാരംകൊണ്ട് ആണെന്നാണ് പറഞ്ഞിരുന്നത്. പിന്നീട് ജോലി സ്ഥലത്തു നിന്ന് അവശത തോന്നിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കാന്‍സര്‍ അവസാന സ്‌റ്റേജിലാണെന്ന് തിരിച്ചറിഞ്ഞത്. പ്രാര്‍ഥനയും ഒപ്പം ചികില്‍സയും നടത്തിയെങ്കിലും അവ വിഫലമാകുകയായിരുന്നു. യു.കെ.കെ.സി.എ ബിര്‍മിങ്ഹാം യൂണിറ്റിലെ സജീവ അംഗങ്ങളായിരുന്നു ആന്‍സിയും ഭര്‍ത്താവ് സിമ്മിയും കുടുംബവും. വാര്‍സാള്‍ എന്‍.എച്ച്.എസ് ആശുപത്രിയില്‍ കഴിഞ്ഞ പതിനേഴ് വര്‍ഷമായി നേഴ്‌സായി ജോലി ചെയ്യുകയായിരുന്നു ആന്‍സി. ആന്‍സിയുടെ ആകസ്മിക നിര്യാണം കുടുംബത്തെയും അതുപോലെ കൂട്ടുകാരെയും ഒരുപോലെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്.
യു.കെ.കെ.സി.എ മുന്‍ വൈസ് പ്രസിഡന്റ്എജിജോ മാധവപ്പള്ളില്‍, മോളി ജോയി , ജെസ്സി ബൈജു, സെലിന്‍ രാജേഷ് (ദുബായ് )സാലി ബേബി (ഇടക്കോലി എന്നിവരാണ് സഹോദരങ്ങള്‍ .കല്ലറ മാധവപ്പള്ളില്‍ പരേതനായ ജോസഫിന്റെയും അന്നക്കുട്ടിയുടെയും മകളാണ്.

.


 • അച്ചടക്ക നടപടിയുടെ പേരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി പ്രിന്‍സിപ്പലിനെ വെടിവച്ചുകൊന്നു
 • യുകെ മലയാളിയുടെ മാതാവ് നിര്യാതയായി
 • മത്തായി കെ. കോര നിര്യാതനായി
 • യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയില്‍
 • കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങി; മകന് മരുന്ന് വാങ്ങാന്‍ പണമില്ലാതെ വീട്ടമ്മ ജീവനൊടുക്കി
 • സ്കൂളിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞ് വീണ് വിദ്യാര്‍ത്ഥി മരിച്ചു
 • അമ്മ കുളത്തിലിട്ട അഞ്ച് വയസുകാരന്‍ മരിച്ചു
 • ഭാര്യക്കൊപ്പമെത്തിയ ബ്രിട്ടീഷ് ടൂറിസ്റ്റ് കോവളത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
 • മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറി; 2 കുട്ടികള്‍ മരിച്ചു
 • അടൂരില്‍ ബൈക്കും ടെംബോയും കൂട്ടിയിടിച്ച് 3 പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway