Don't Miss

മനസ്സമാധാനമായിട്ട് ഊണുപോലും കഴിക്കാനാകില്ല; അമ്മ പ്രസിഡന്റ് പദവി മതിയായെന്ന് ഇന്നസെന്റ്


ന്യൂഡല്‍ഹി: താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് പദവി മതിയായെന്ന് നടനും എം.പിയുമായ ഇന്നസെന്റ്. പ്രസിഡന്റ് സ്ഥാന ത്തേക്ക് ഇനി താനില്ല. 17 വര്‍ഷം പ്രസിഡന്റായിരുന്ന താന്‍ കഴിഞ്ഞ പ്രാവശ്യം മാറാന്‍ തയ്യാറായതാണ്. എന്നാല്‍ എല്ലാവരും നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് വീണ്ടും സ്ഥാനത്ത് തുടരുകയായിരുന്നുവെന്നും ഇന്നസെന്റ് പറഞ്ഞു.

കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും താര സംഘടനയുടെ നിലപാടുകളും മറ്റും ഏറെ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് സംഘനയുടെ തലപ്പത്ത് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇന്നസെന്റ് അഭിപ്രായപ്പെട്ടത്.

ഓരോ പ്രശ്നങ്ങളും കാര്യങ്ങളുമൊക്കെ വന്നുകൊണ്ടിരിക്കുന്നു. മനസ്സമാധാനമായിട്ട് ഊണുപോലും കഴിക്കാന്‍ സാധിക്കില്ല. തെരഞ്ഞെടുപ്പില്‍ മാറി നില്‍ക്കും- ഇന്നസെന്റ് പറഞ്ഞു.

നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ നടനും സംഘടനയുടെ ഭാരവാഹിയുമായ ദിലീപുമായി ബന്ധപ്പെട്ട നടന്ന വാര്‍ത്താ സമ്മേളനവും അമ്മ യോഗവും എം.പി കൂടിയായ ഇന്നസെന്റിനെയും വിവാദങ്ങളിലേക്ക് വലിച്ചിഴച്ചിരുന്നു. ചലച്ചിത്ര മേഖലയിലെ വനിതാ കൂട്ടായ്മയുടെ സംഘടനകളുടെ ഉദയത്തിനും മറ്റും കഴിഞ്ഞ കാലയളവിലാണ് ചലച്ചിത്ര മേഖല സാക്ഷ്യം വഹിച്ചത്.

 • എസ്ബിഐയുടെ 'കോട്ടുവാവിലക്കി'ന് പിന്നാലെ കനറാബാങ്ക് ജീവനക്കാര്‍ക്ക് 'വസ്ത്രചട്ടം' ഏര്‍പ്പെടുത്തി
 • പ്രധാനമന്ത്രി ഗര്‍ഭിണിയാണ് ന്യൂസിലാന്‍ഡില്‍
 • മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയ്ക്കും ലിംഗവിവേചനത്തിനുമെതിരെ തുറന്നടിച്ച് റിമ കല്ലിങ്കല്‍
 • 'ഉഴവൂരിനെപ്പോലെയുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ല'; ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച് മാണി സി കാപ്പന്‍
 • സഹോദരന് നീതി തേടി എല്ലും തോലുമായ ശ്രീജിത്ത് പഴയ മിസ്റ്റര്‍ തിരുവനന്തപുരം!
 • ഇന്ത്യന്‍ പാസ്പോര്‍ട്ട് ഇനി തിരിച്ചറിയില്‍ രേഖയല്ല; അവസാന പേജ് യാത്രാ വിവരമായിരിക്കില്ല
 • പൊണ്ണത്തടി കുറയ്ക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് അമിത് ഷായുടെ സ്റ്റഡി ക്ലാസ്
 • മരണത്തിലും ഒന്നിച്ചുണ്ടാവണം: ദയാവധത്തിന് രാഷ്ട്രപതിയുടെ കനിവ് തേടി വൃദ്ധ ദമ്പതികള്‍
 • 'ഓഖി'യിലെ ഹെലിക്കോപ്ടര്‍ കണക്കുമായി പിണറായിയെ പരിഹസിച്ച് ജേക്കബ് തോമസ്‌
 • വാടക കുടിശ്ശിക പെരുകി; മല്ലിക ഷെരാവത്തിനെ പാരീസിലെ ഫ്‌ളാറ്റില്‍ നിന്നും ഇറക്കിവിടും
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway