നാട്ടുവാര്‍ത്തകള്‍

ഉണ്ണിമുകുന്ദനെതിരെ യുവതിയുടെ മാനഭംഗക്കേസ്; നടന്റെ പരാതിയില്‍ ആന്റി ക്ളൈമാക്സ്


കൊച്ചി: യുവതി ബ്ലാക്ക്‌മെയില്‍ ചെയ്തു പണം തട്ടാന്‍ ശ്രമിച്ചെന്ന നടന്‍ ഉണ്ണി മുകുന്ദന്റെ പരാതില്‍ ആന്റി ക്ളൈമാക്സ്. തിരക്കഥ കേള്‍ക്കാന്‍ വീട്ടില്‍ വിളിച്ചുവരുത്തിയ തന്നെ ബലപ്രയോഗത്തിലൂടെ നടന്‍ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി.
ഈ കേസില്‍ അടുത്തമാസം ആറിന് എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വിചാരണ ആരംഭിക്കാനിരിക്കേയാണ് ഉണ്ണി മുകുന്ദന്‍ യുവതിക്കെതിരേ പ്രചാരണം നടത്തിയതും വിവാദത്തില്‍ അപ്രതീക്ഷിത ''ട്വിസ്റ്റ്'' ഉണ്ടാക്കിയതും. തിരക്കഥയുമായെത്തിയ യുവതി പീഡനക്കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ചെന്നാണ് ഒറ്റപ്പാലം പോലീസ് സ്‌റ്റേഷനില്‍ ഉണ്ണി മുകുന്ദന്‍ നല്‍കിയ പരാതി. നടന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചു നാലുമാസം മുമ്പാണു യുവതി കോടതിയെ സമീപിച്ചത്.


മാതാപിതാക്കള്‍ക്കൊപ്പം വിദേശത്തു കഴിയുന്ന യുവതി കോടതിയില്‍ നല്‍കിയ മൊഴി ഇങ്ങനെ: കൈവശമുള്ള കഥ സിനിമയാക്കണമെന്ന ആഗ്രഹവുമായാണ് ഉണ്ണിമുകുന്ദനെ സമീപിച്ചത്. സുഹൃത്തായ തിരക്കഥാകൃത്താണ് ഇതിന് അവസരമൊരുക്കിയത്. 2016 മേയില്‍ കാണാന്‍ ശ്രമിച്ചെങ്കിലും നടന്റെ തിരക്കുമൂലം നടന്നില്ല. ഇതിനിടെ ഒരു പ്രമുഖ നിര്‍മാണക്കമ്പനി കഥയില്‍ താത്പര്യം പ്രകടിപ്പിച്ചതോടെ പദ്ധതിക്കു വീണ്ടും ജീവന്‍വച്ചു. തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ വീണ്ടും നടനെ കാണാന്‍ ശ്രമിച്ചു.


ഓഗസ്റ്റ് 23-ന് ഉച്ചകഴിഞ്ഞ് 3.30-ന് ഇടപ്പള്ളിയിലെ നടന്റെ വീട്ടില്‍ കൂടിക്കാഴ്ച നിശ്ചയിച്ചു. നടന്‍ വാട്‌സ്ആപ്പില്‍ വിലാസം കൈമാറി. പറഞ്ഞസമയത്ത് എത്തിയപ്പോള്‍ ഉണ്ണിമുകുന്ദന്‍ മാത്രമാണു വീട്ടിലുണ്ടായിരുന്നത്. സൗഹൃദസംഭാഷണത്തിനുശേഷം കഥപറയാന്‍ തുനിഞ്ഞെങ്കിലും നടന്‍ കാര്യമായ താത്പര്യം പ്രകടിപ്പിച്ചില്ല. തുറിച്ചുനോക്കി ഇരിക്കുക മാത്രമാണു ചെയ്തത്. കഥയെ സംബന്ധിച്ച് പ്രാഥമികവിവരണം നടത്തിയതിനു പിന്നാലെ നടന്‍ വീട് ചുറ്റിക്കാണാന്‍ ക്ഷണിച്ചെങ്കിലും താന്‍ വിസമ്മതിച്ചു.


വീടിന്റെ താഴത്തെ നിലയിലുള്ള സവിശേഷകണ്ണാടി കാണാമെന്നായി നടന്‍. അതും നിരാകരിച്ചതോടെ നടന്‍ ബലം പ്രയോഗിച്ച് തന്നെ വീടിന്റെ മുകള്‍നിലയിലേക്കു കൊണ്ടുപോയി. എതിര്‍പ്പവഗണിച്ച് ഭിത്തിയോടു ചേര്‍ത്തുനിര്‍ത്തി ബലാത്കാരമായി ചുംബിച്ചു. സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും വസ്ത്രങ്ങള്‍ വലിച്ചഴിക്കുകയും ചെയ്തു. പിടി അല്‍പം അയഞ്ഞതോടെ സര്‍വശക്തിയുമുപയോഗിച്ച് നടനെ തള്ളിമാറ്റി. ഉച്ചത്തില്‍ ബഹളം വച്ചതോടെ നടന്‍ പിന്തിരിഞ്ഞു.


പിന്നീട് നടന്‍തന്നെയാണു തനിക്കു പോകാന്‍ യൂബര്‍ ടാക്‌സി വിളിച്ചുവരുത്തിയത്. വീടിന്റെ വാതില്‍ തുറന്നുതന്നെങ്കിലും നടന്‍ പുറത്തിറങ്ങിയില്ല. ഫോണില്‍ വിവരമറിയിച്ചതിനേത്തുടര്‍ന്നു സുഹൃത്തെത്തി ആശ്വസിപ്പിക്കുകയും റെയില്‍വേ സ്‌റ്റേഷനിലെത്തിക്കുകയും ചെയ്തു.


സുഹൃത്തിന്റെ സാന്നിധ്യത്തില്‍ ധൈര്യം വീണ്ടെടുത്ത് ഉണ്ണിമുകുന്ദനെ ഫോണില്‍ വിളിച്ചു. എന്നാല്‍, ഖേദം പ്രകടിപ്പിക്കാന്‍പോലും തയാറാകാതെ തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയുമാണു ചെയ്തത്. പിന്നീട് താന്‍ അഭിഭാഷകനുമായി കേസിന്റെ കാര്യത്തിനു ബന്ധപ്പെട്ടതോടെ പരിചയമില്ലാത്ത നമ്പരുകളില്‍നിന്നു വിളികള്‍ എത്തിത്തുടങ്ങി. ഇതോടെയാണ് കോടതിയെ സമീപിക്കാന്‍ തയാറായത്''.
അസാമാന്യകരുത്തനായ നടന്റെ ആക്രമണത്തില്‍നിന്ന് സാധാരണ ഒരു സ്ത്രീക്കു രക്ഷപ്പെടാനാവില്ലെന്നു യുവതിയുടെ പരാതിയില്‍ പറയുന്നു.


ഈ കാര്യങ്ങളൊക്കെ ഞാന്‍ കാക്കനാട്ട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്കിയിരുന്നു. 354, 354 (ബി) വകുപ്പുകള്‍ പ്രകാരമാണ് കേസ്. പരാതിയുമായി മുന്നോട്ടുപോകുന്നതില്‍ എന്റെ രക്ഷിതാക്കള്‍ എതിരായതിനാല്‍ രഹസ്യമൊഴി മതിയെന്ന് തീരുമാനിക്കുകയായിരുന്നു. സുഹൃത്തിനൊപ്പം പോയാണ് രഹസ്യമൊഴി നല്‍കിയത്. ഐഡന്റിറ്റി തിരിച്ചറിയുമെന്ന് ഭയന്നാണ് പൊലീസിനെ സമീപിക്കാതിരുന്നത്. പരാതി സ്വീകരിച്ച കോടതി ഡിസംബര്‍ എട്ടിന് ഉണ്ണി മുകുന്ദനോട് ഹാജരാകാന്‍ പറഞ്ഞു. മഹാരാജാസ് കോളജിനടുത്തുള്ള ജില്ലാ കോടതിയില്‍ എത്തിയ ഉണ്ണിയെ രണ്ടാള്‍ ജാമ്യത്തിലാണ് കോടതി വിട്ടയച്ചത്- യുവതി പറയുന്നു

 • തല്‍ക്കാലം ഒരു മുന്നണിയിലേക്കുമില്ലെന്ന് മാണി; സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടി
 • സുനന്ദ പുഷ്‌ക്കറിന്റെ മരണം: ശശി തരൂരിനെ ഫോറന്‍സിക് സൈക്കോളജിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി
 • അമ്മയെ സ്വഭാവദൂഷ്യമുള്ളവളാക്കുന്നത് വേദനിപ്പിക്കുന്നെന്ന് ജിത്തുവിന്റെ സഹോദരി
 • നഷ്ടം തിട്ടപ്പെടുത്താനും സഭയുടെ ഭൂമി ഇടപാട് അന്വേഷിക്കാനും അഞ്ചംഗ സമിതി
 • ജിത്തുവിന്റെ കൊലപാതകം: ജയമോളുടെ മൊഴി കളവെന്ന് ജിത്തുവിന്റെ മുത്തച്ഛനും മുത്തശ്ശിയും
 • കുറ്റം ഏറ്റു പറഞ്ഞു ജയമോള്‍ കോടതിയില്‍ കുഴഞ്ഞു വീണു
 • ദിലീപിന് തിരിച്ചടി; കുറ്റപത്രം ചോര്‍ന്നെന്ന പരാതിയില്‍ അന്വേഷണമില്ല
 • ശ്രീജിത്തിന്റെ ഐതിഹാസിക സമരം ലക്ഷ്യത്തിലേക്ക്; ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കും
 • സ്വന്തം വിവാഹ മോചനത്തെക്കുറിച്ചു പ്രതിഭാ ഹരി
 • വൈദികനാവാന്‍ കൊതിച്ച ജിത്തുവിന് മാതാവ് കരുതിവച്ചതു ക്രൂരമായ മരണം; കൂസലില്ലാതെ പൊലീസിന് മുന്നില്‍ കൊലപ്പെടുത്തിയവിധം കാണിച്ച് ജയമോള്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway