യു.കെ.വാര്‍ത്തകള്‍

ആശങ്കയില്ല; ബ്രക്‌സിറ്റ് നടപടികളുമായി മുന്നോട്ടെന്ന് തെരേസ മേലണ്ടന്‍ : ബ്രക്‌സിറ്റ് ചര്‍ച്ചകളെ ചിലര്‍ സംശയത്തോടെ കാണുകയാണെന്നും ബ്രക്‌സിറ്റ് ഉടമ്പടി പ്രാവര്‍ത്തികമാക്കുന്നതില്‍ തങ്ങള്‍ക്കുതെറ്റൊന്നും സംഭവിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി തെരേസ മേ. രണ്ടാം ഘട്ട ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാന്‍ യൂറോപ്യന്‍ നേതാക്കള്‍ അനുമതി നല്‍കിയതിന് തൊട്ടുപിന്നാലെ എഴുതിയ ലേഖനത്തിലാണ് ബ്രക്‌സിറ്റില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി തെരേസ മേയുടെ ലേഖനം.


ബ്രക്‌സിറ്റ് ചര്‍ച്ചകളില്‍ ഉരുത്തിരിയുന്ന ഡീല്‍ പാര്‍ലമെന്റിന്റെ അനുമതിയോടെ മാത്രമേ പ്രാവര്‍ത്തികമാകൂ എന്ന സാഹചര്യം ഉള്ള സാഹചര്യത്തില്‍ ബ്രക്‌സിറ്റിന്റെ ഭാവിയെ കുറിച്ചു പലരും ആശങ്ക പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട് . ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന് തെറ്റില്ലെന്ന് പ്രധാനമന്ത്രി ഊന്നി പറയുന്നത്.
ബ്രക്‌സിറ്റ് ഉടമ്പടിക്ക് പാര്‍ലമെന്റിന്റെ അനുമതി വേണമെന്ന സ്ഥിതിവന്നതോടെ പ്രധാനമന്ത്രി സമ്മര്‍ദ്ദത്തിലാണ്.

ഭരണകക്ഷിയിലെ ബ്രക്‌സിറ്റ് വിരുദ്ധരും പ്രതിപക്ഷവും ചേര്‍ന്നാല്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന ഏതു ബില്ലും പരാജയപ്പെടുന്ന സ്ഥിതിയുണ്ട്. അതുകൊണ്ടുതന്നെയാണ് സര്‍ക്കാര്‍ ഭാഗം ന്യായീകരിച്ചു തെരേസ മേയുടെ ലേഖനം വന്നിരിക്കുന്നത്.


കഴിഞ്ഞ ദിവസം വന്ന പുതിയ സര്‍വേ ഫലത്തില്‍ രാജ്യത്തു ഇപ്പോള്‍ ബ്രക്‌സിറ്റ് വിരുദ്ധര്‍ ഭൂരിപക്ഷമായി. റിമെയ്ന്‍ ക്യാംപിനെ അനുകൂലിക്കുന്നവരുടെ എണ്ണം മറുപക്ഷത്തേക്കാള്‍ പത്തുപോയ്ന്റ് കൂടുതലാണെന്നാണ് സര്‍വേ ഫലം .


നിലവിലുള്ള യൂറോപ്യന്‍ യൂണിയനിലെ പൗരന്മാരെ ബ്രിട്ടനില്‍ തുടരാന്‍ അനുവദിക്കുന്നതും യൂണിയന്‍ വിടുന്നതിന് വന്‍ തുക നഷ്ടപരിഹാരമായി നല്‍കേണ്ടിവരുന്നതും അയര്‍ലാന്‍ഡ് അതിര്‍ത്തി പൂര്‍ണ്ണമായും അടയ്ക്കാന്‍ അനുവദിക്കാത്തതുമാണ് ബ്രക്‌സിറ്റിനായി വോട്ട് ചെയ്തവരെ നിരാശയിലാക്കിയത്. ഈ ബ്രക്‌സിറ്റ് കൊണ്ട് യാതൊരു കാര്യവുമില്ലെന്നാണ് അവരുടെ വാദം.

 • ഭാവിയിലെ ക്‌നാനായ മിഷനുകളില്‍ ക്‌നാനായ തനിമ ഉറപ്പുവരുത്തണമെന്ന് യു.കെ.കെ.സി.എ
 • വത്തിക്കാന്റെ നിര്‍ദേശം ക്‌നാനായ സമുദായം തള്ളി, ഇനിയെന്ത്?
 • ബ്രിട്ടീഷ് എയര്‍വേസ് പൈലറ്റ് കുടിച്ചു ലക്കുകെട്ടു; ടേക്ക് ഓഫിന് മുമ്പ് അറസ്റ്റ്, യാത്രക്കാര്‍ രക്ഷപ്പെട്ടു
 • യുകെയില്‍ പെട്രോള്‍ ,ഡീസല്‍ വില മൂന്നുവര്‍ഷത്തെ ഉയരത്തില്‍
 • മഞ്ഞുരുക്കാന്‍ ട്രംപുമായി തെരേസ മേ ദാവോസില്‍ കൂടിക്കാഴ്ച നടത്തും
 • വത്തിക്കാന്റെ നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ ഇന്ന് യു.കെ.കെ.സി.എ യുടെ അടിയന്തര യോഗം, ക്‌നാനായ മിഷനുകളും ചാപ്ലയന്‍സിയും ചര്‍ച്ചയാകും
 • അമേരിക്കയിലെ ക്‌നാനായ ഇടവകകളില്‍ മാറിവിവാഹം കഴിച്ച ക്‌നാനായക്കാര്‍ക്ക് അംഗത്വം നല്‍കണമെന്ന് വത്തിക്കാന്‍
 • മേയറുടെ ഓഫീസിന് പ്രവര്‍ത്തിക്കാന്‍ കുടുംബങ്ങള്‍ 10 പൗണ്ട് അധികമായി നല്‍കണം
 • ബ്രക്‌സിറ്റ് ബില്‍ കോമണ്‍സ് പാസാക്കി, ഇനി പ്രഭുസഭയ്ക്കു മുന്നിലേയ്ക്ക്
 • സ്ത്രീകളെ അനാവശ്യമായി മസാജ് ചെയ്ത ഇന്ത്യന്‍ ഡോക്ടര്‍ക്ക് 10 വര്‍ഷം ജയിലഴി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway