നാട്ടുവാര്‍ത്തകള്‍

ഹിമാചലില്‍ ഉദിച്ചുയര്‍ന്ന് ഇന്ത്യന്‍ 'ജെറമി കോര്‍ബിന്‍ '; ചരിത്രം കുറിച്ച് സിപിഎം


ഷിംല: കോണ്‍ഗ്രസില്‍നിന്ന് ബിജെപി ഹിമാചല്‍ പ്രദേശില്‍ അധികാരം പിടിച്ചെടുത്തപ്പോഴും രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ വിജയം അവിടെ ഇന്ത്യന്‍ 'ജെറമി കോര്‍ബിന്‍ ' രാകേഷ് സിന്‍ഹയുടേതാണ്. ഇടതുപക്ഷത്തിന് സ്വാധീനം കുറവുള്ള ഹിമാചല്‍പ്രദേശില്‍നിന്ന് ഇടതുപക്ഷത്തിനു അതും സിപിഎമ്മിന് കിട്ടിയ ഒരു അപ്രതീക്ഷിത വിജയമായിരുന്നു തിയോഗ് മണ്ഡലത്തില്‍ വിജയിച്ച രാകേഷിന്റേത്. ബിജെപി സ്ഥാനാര്‍ഥിയെ ഇരുപത്തിനാലായിരത്തിലധികം വോട്ടുകള്‍ക്ക് പിന്നിലാക്കിയാണ് രാകേഷ് സിന്‍ഹ വിജയിച്ചത്.


കാഴ്ചയിലും പ്രവര്‍ത്തനത്തിലും ബ്രിട്ടനിലെ ലേബര്‍ നേതാവ് ജെറമി കോര്‍ബിനെ അനുസ്മരിപ്പിക്കുന്ന വ്യക്തിയാണ് രാകേഷ് സിന്‍ഹ. സാധാരണക്കാര്‍ക്കൊപ്പം ജീവിച്ചു പ്രവര്‍ത്തിക്കുന്ന നേതാവ്.

ഹിമാചല്‍പ്രദേശ് സര്‍വകലാശാലയില്‍ പഠിക്കവേ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തുവന്ന രാകേഷ് സിന്‍ഹയെ ഭരണകൂടം നിരന്തരം വേട്ടയാടിയിട്ടുണ്ട്. ഒട്ടേറെ തവണ പൊലീസ് മര്‍ദനങ്ങള്‍ക്ക് വിധേയനായി. കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു. ചെങ്കൊടിയുടെ പതാകവാഹകനായി ഷിംലയില്‍നിന്ന് നിയമസഭയിലേക്ക് വിജയിച്ച രാകേഷ് അങ്ങനെ ഭരണവര്‍ഗത്തെ ഞെട്ടിച്ചു.

ഹിമാചല്‍ പ്രദേശിലെ സിഐറ്റിയു നേതാവായ രാകേഷ് സിപിഎം കേന്ദ്രകമ്മറ്റി അംഗവുമായിരുന്നു. മുന്‍പ് ഷിംലയില്‍നിന്ന് നിയമസഭാംഗമായിരുന്ന സിംഗയുടെ ജന്മനാട് കൂടി ഉള്‍ക്കൊള്ളുന്ന മണ്ഡലമാണ് തിയോഗ്.ഹിമാചലിന്‍റെ തലസ്ഥാന ജില്ലയായ ഷിംലയില്‍ ഉള്‍പ്പെടെ 14 മണ്ഡലങ്ങളിലാണ് സിപിഎം സ്ഥാനാര്‍ഥികള്‍ ജനവിധി തേടിയത്.


കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് വിദ്യാ സ്‌റ്റോക്ക്‌സ് നിലവില്‍ പ്രതിനിധാനം ചെയ്യുന്ന മണ്ഡലമാണിത്. വിദ്യാ സ്റ്റോക്ക്‌സിനോട് വിയോജിപ്പുള്ള കോണ്‍ഗ്രസിന്റെ ചില പ്രാദേശിക നേതാക്കള്‍ രാകേഷ് സിംഗയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ടായിരുന്നു. രണ്ടു തവണ സ്വതന്ത്രനായും ഒരിക്കല്‍ ബിജെപി ടിക്കറ്റിലും നിയമസഭാംഗമായിട്ടുള്ളയാളാണ് രണ്ടാം സ്ഥാനത്തുള്ള രാകേഷ് വര്‍മ്മ.

 • തല്‍ക്കാലം ഒരു മുന്നണിയിലേക്കുമില്ലെന്ന് മാണി; സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടി
 • സുനന്ദ പുഷ്‌ക്കറിന്റെ മരണം: ശശി തരൂരിനെ ഫോറന്‍സിക് സൈക്കോളജിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി
 • അമ്മയെ സ്വഭാവദൂഷ്യമുള്ളവളാക്കുന്നത് വേദനിപ്പിക്കുന്നെന്ന് ജിത്തുവിന്റെ സഹോദരി
 • നഷ്ടം തിട്ടപ്പെടുത്താനും സഭയുടെ ഭൂമി ഇടപാട് അന്വേഷിക്കാനും അഞ്ചംഗ സമിതി
 • ജിത്തുവിന്റെ കൊലപാതകം: ജയമോളുടെ മൊഴി കളവെന്ന് ജിത്തുവിന്റെ മുത്തച്ഛനും മുത്തശ്ശിയും
 • കുറ്റം ഏറ്റു പറഞ്ഞു ജയമോള്‍ കോടതിയില്‍ കുഴഞ്ഞു വീണു
 • ദിലീപിന് തിരിച്ചടി; കുറ്റപത്രം ചോര്‍ന്നെന്ന പരാതിയില്‍ അന്വേഷണമില്ല
 • ശ്രീജിത്തിന്റെ ഐതിഹാസിക സമരം ലക്ഷ്യത്തിലേക്ക്; ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കും
 • സ്വന്തം വിവാഹ മോചനത്തെക്കുറിച്ചു പ്രതിഭാ ഹരി
 • വൈദികനാവാന്‍ കൊതിച്ച ജിത്തുവിന് മാതാവ് കരുതിവച്ചതു ക്രൂരമായ മരണം; കൂസലില്ലാതെ പൊലീസിന് മുന്നില്‍ കൊലപ്പെടുത്തിയവിധം കാണിച്ച് ജയമോള്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway