നാട്ടുവാര്‍ത്തകള്‍

ബിജെപി വിറച്ചു; രാഹുല്‍ ഇനി പപ്പുവല്ല


രാഹുല്‍ ഗാന്ധി പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തതോടെ പുതിയ ഉണര്‍വുണ്ടായ കോണ്‍ഗ്രസിന് ഗുജറാത്ത് ഫലം ആത്മവിശ്വാസമേകുന്നത്. കഴിഞ്ഞതവണ നേടിയ 61 സീറ്റിനേക്കാള്‍ 15 മണ്ഡലങ്ങളില്‍ അധികം വിജയിക്കാനായതാണ് കോണ്‍ഗ്രസിന്റെ പ്രധാനനേട്ടം. ബിജെപി പരിഹസിക്കുന്ന പോലെ രാഹുല്‍ ഇനി പപ്പുവല്ല. വോട്ട് ശതമാനം കാര്യമായി മെച്ചപ്പെടുത്താനും കഴിഞ്ഞു. പട്ടേല്‍ സ്വാധീനമേഖലകളില്‍ സീറ്റുകള്‍ വര്‍ധിച്ചു. രാഹുല്‍ ഗാന്ധി സൃഷ്ടിച്ച ഉണര്‍വ് താഴേത്തട്ടിലെത്തിക്കാന്‍ സംഘടനാ സംവിധാനമില്ലാതിരുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയായി. വടക്കന്‍ ഗുജറാത്തിലും സൗരാഷ്ട്രയിലും കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചു.


ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനായി. 150 വരെ സീറ്റ് നേടുമെന്ന ബിജെപിയുടെ വിശ്വാസത്തിന് തിരിച്ചടിയുണ്ടാക്കാനായി എന്നത് നേട്ടമായി. രാഹുല്‍ ഗാന്ധിയുടെ ഒറ്റയാള്‍ പോരാട്ടമാണ് കഴിഞ്ഞ തവണത്തെക്കാള്‍ നില മെച്ചപ്പെടുത്താന്‍ കോണ്‍ഗ്രസിനെ സഹായിച്ചത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോഡിയെ തളയ്ക്കാന്‍ കഴിയും എന്ന വിശ്വാസം പാര്‍ട്ടിക്കു നല്‍കാനിതു സഹായകമാണ്.

രാഹുലിന്റെ പ്രചാരണം തിരഞ്ഞെടുപ്പില്‍ വന്‍ നേട്ടമുണ്ടാക്കിയെന്ന് ശശി തരൂര്‍ അഭിപ്രായപ്പെടുന്നു. ഗുജറാത്തില്‍ ബിജെപിയുടെ പിന്നോട്ടു പോകല്‍ ഇതിന് ഉദാഹരണമാണെന്നും തരൂര്‍ പറഞ്ഞു. തിരഞ്ഞടുപ്പ് ഫലങ്ങല്‍ പുറത്തു വന്നതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിലെത്താനാ യില്ലെങ്കിലും മികച്ച മുന്നേറ്റുണ്ടാക്കാന്‍ സാധിച്ചതിന്റെ ആശ്വാസത്തിലാണ് കോണ്‍ഗ്രസ്.

 • തല്‍ക്കാലം ഒരു മുന്നണിയിലേക്കുമില്ലെന്ന് മാണി; സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടി
 • സുനന്ദ പുഷ്‌ക്കറിന്റെ മരണം: ശശി തരൂരിനെ ഫോറന്‍സിക് സൈക്കോളജിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി
 • അമ്മയെ സ്വഭാവദൂഷ്യമുള്ളവളാക്കുന്നത് വേദനിപ്പിക്കുന്നെന്ന് ജിത്തുവിന്റെ സഹോദരി
 • നഷ്ടം തിട്ടപ്പെടുത്താനും സഭയുടെ ഭൂമി ഇടപാട് അന്വേഷിക്കാനും അഞ്ചംഗ സമിതി
 • ജിത്തുവിന്റെ കൊലപാതകം: ജയമോളുടെ മൊഴി കളവെന്ന് ജിത്തുവിന്റെ മുത്തച്ഛനും മുത്തശ്ശിയും
 • കുറ്റം ഏറ്റു പറഞ്ഞു ജയമോള്‍ കോടതിയില്‍ കുഴഞ്ഞു വീണു
 • ദിലീപിന് തിരിച്ചടി; കുറ്റപത്രം ചോര്‍ന്നെന്ന പരാതിയില്‍ അന്വേഷണമില്ല
 • ശ്രീജിത്തിന്റെ ഐതിഹാസിക സമരം ലക്ഷ്യത്തിലേക്ക്; ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കും
 • സ്വന്തം വിവാഹ മോചനത്തെക്കുറിച്ചു പ്രതിഭാ ഹരി
 • വൈദികനാവാന്‍ കൊതിച്ച ജിത്തുവിന് മാതാവ് കരുതിവച്ചതു ക്രൂരമായ മരണം; കൂസലില്ലാതെ പൊലീസിന് മുന്നില്‍ കൊലപ്പെടുത്തിയവിധം കാണിച്ച് ജയമോള്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway