ചരമം

പുതുവര്‍ഷാഘോഷത്തെ ചൊല്ലി തര്‍ക്കം: ബാലരാമപുരത്ത് ഒരാള്‍ വെട്ടേറ്റുമരിച്ചു


തിരുവനന്തപുരം: പുതുവര്‍ഷ ആഘോഷത്തെ ചൊല്ലി തര്‍ക്കത്തിനിടെ തിരുവനന്തപുരം ബാലരാമപുരത്ത് ഒരാള്‍ വെട്ടേറ്റു മരിച്ചു. മാറനല്ലൂര്‍ സ്വദേശി അരുണ്‍ ജിത്ത് ആണ് കൊല്ലപ്പെട്ടത്. ബാലരാമപുരത്തിനു സമീപമുള്ള ശാന്തിപുരം കോളനിയില്‍ ഇന്നു പുലര്‍ച്ചെ രണ്ട് മണിയോടെയാണു സംഘര്‍ഷമുണ്ടായത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലായിരുന്നു സംഘര്‍ഷമെന്നാണു സൂചന.


നിരവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട അരുണ്‍ ജിത്ത്. സംഘര്‍ഷത്തില്‍ പരുക്കേറ്റ ഇയാളുടെ സുഹൃത്ത് വണ്ടന്നൂര്‍ സ്വദേശി അനീഷിനെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 • യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയില്‍
 • കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങി; മകന് മരുന്ന് വാങ്ങാന്‍ പണമില്ലാതെ വീട്ടമ്മ ജീവനൊടുക്കി
 • സ്കൂളിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞ് വീണ് വിദ്യാര്‍ത്ഥി മരിച്ചു
 • അമ്മ കുളത്തിലിട്ട അഞ്ച് വയസുകാരന്‍ മരിച്ചു
 • ഭാര്യക്കൊപ്പമെത്തിയ ബ്രിട്ടീഷ് ടൂറിസ്റ്റ് കോവളത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
 • മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറി; 2 കുട്ടികള്‍ മരിച്ചു
 • അടൂരില്‍ ബൈക്കും ടെംബോയും കൂട്ടിയിടിച്ച് 3 പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു
 • ബംഗളൂരുവില്‍ ബാറില്‍ തീപിടുത്തം; ഉറങ്ങിക്കിടന്ന 5 തൊഴിലാളികള്‍ മരിച്ചു
 • അമ്മയെ ടെറസ്സില്‍ നിന്ന് തള്ളിയിട്ടു കൊന്നു; അസി, പ്രൊഫസറായ മകന്‍ അറസ്റ്റില്‍
 • നിലമ്പൂരില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് നാലു വയസുകാരന് ദാരുണാന്ത്യം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway