Don't Miss

ഭര്‍ത്താവിനെ ചികിത്സിക്കാന്‍ 45,000 രൂപയ്ക്ക് അമ്മ കുഞ്ഞിനെ വിറ്റു


ലഖ്‌നൗ: ഭര്‍ത്താവിനെ ചികിത്സിക്കാന്‍ പണമില്ലാത്തതിനാല്‍ ഉത്തര്‍പ്രദേശില്‍ 45,000 രൂപയ്ക്ക് അമ്മ പതിനഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ വിറ്റു. ഭര്‍ത്താവിനെ ചികിത്സിക്കാന്‍ മറ്റൊരു മാര്‍ഗവും ഇല്ലാത്തതിനാലാണ് കുഞ്ഞിനെ വില്‍ക്കേണ്ടിവന്നതെന്നാണ് മാതാവ് പറഞ്ഞത്.
ബറേലി ജില്ലയിലെ മിര്‍ഗാന്‍ജിലാണ് സംഭവം നടന്നത്. സഞ്ജു മൗര്യ എന്ന യുവതിയാണ് ഭര്‍ത്താവായ സ്വരൂപ് മൗര്യയുടെ ചികിത്സക്കായി കുഞ്ഞിനെ വിറ്റത്. പണിസ്ഥലത്ത് നിന്നും ഗുരുതര പരുക്കേറ്റ സ്വരൂപ് ആശുപത്രിയില്‍ ചികിത്സയിലാണ്. സ്വരൂപിനെ അടിയന്തരമായി ശസ്ത്രക്രിയ നടത്തണം.

ഭര്‍ത്താവിന്റെ ചികിത്സക്കായി ഗ്രാമത്തിലുള്ള പല ആളുകളോടും സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ആരും തങ്ങളെ സഹായിക്കാന്‍ തയ്യാറായില്ലെന്ന് സഞ്ജു പറഞ്ഞു. കുഞ്ഞിനെ വില്‍ക്കാന്‍ തയ്യാറാണെന്ന് അറിയിച്ചപ്പോള്‍ ഒരാള്‍ തന്നെ സമീപിച്ചതായും അയാള്‍ ഒരു പണക്കാരന് കുട്ടിയെ ആവശ്യമുണ്ടെന്നും അറിയിച്ചു.
ചികിത്സക്കാവശ്യമായ പണം നല്‍കിയതിനു ശേഷമാണ് കുട്ടിയെ താന്‍ കൈമാറിയതെന്ന് യുവതി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ മജിസ്‌ട്രേട്ട് അന്വേഷണത്തിന് ഉത്തരവിട്ടു. വേണ്ട നടിപടികള്‍ സ്വീകരിച്ച് കുട്ടിയെ മാതാപിതാക്കള്‍ക്ക് തിരിച്ചു നല്‍കുമെന്ന് സാമൂഹ്യ വകുപ്പ് അറിയിച്ചു.

  • 'ഉഴവൂരിനെപ്പോലെയുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ല'; ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച് മാണി സി കാപ്പന്‍
  • സഹോദരന് നീതി തേടി എല്ലും തോലുമായ ശ്രീജിത്ത് പഴയ മിസ്റ്റര്‍ തിരുവനന്തപുരം!
  • ഇന്ത്യന്‍ പാസ്പോര്‍ട്ട് ഇനി തിരിച്ചറിയില്‍ രേഖയല്ല; അവസാന പേജ് യാത്രാ വിവരമായിരിക്കില്ല
  • പൊണ്ണത്തടി കുറയ്ക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് അമിത് ഷായുടെ സ്റ്റഡി ക്ലാസ്
  • മരണത്തിലും ഒന്നിച്ചുണ്ടാവണം: ദയാവധത്തിന് രാഷ്ട്രപതിയുടെ കനിവ് തേടി വൃദ്ധ ദമ്പതികള്‍
  • 'ഓഖി'യിലെ ഹെലിക്കോപ്ടര്‍ കണക്കുമായി പിണറായിയെ പരിഹസിച്ച് ജേക്കബ് തോമസ്‌
  • വാടക കുടിശ്ശിക പെരുകി; മല്ലിക ഷെരാവത്തിനെ പാരീസിലെ ഫ്‌ളാറ്റില്‍ നിന്നും ഇറക്കിവിടും
  • അബുദാബി ഡ്യൂട്ടി ഫ്രീ നറുെക്കടുപ്പില്‍ ഒന്നാം സമ്മാനം മലയാളിക്ക്; കിട്ടിയത് 20.7 കോടി
  • ഐശ്യര്യറായിക്ക് ജനിച്ച മകനാണ് താനെന്ന് 29 കാരന്‍ ; വലിയ തമാശയെന്ന് ഐശ്വര്യ
  • വിമാന യാത്രക്കിടെ അടുത്ത സീറ്റിലെ യുവതിയെ കടന്നു പിടിച്ചു; ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway