വിദേശം

വിസ നിയമത്തില്‍ സമഗ്ര ഭേദഗതിക്കു ട്രംപ് ഭരണകൂടം; ഏഴരലക്ഷം ഇന്ത്യക്കാര്‍ക്ക് അമേരിക്ക വിടേണ്ടി വരും

എച് – 1 ബി വിസ നിയമത്തില്‍ സമഗ്ര ഭേദഗതി വരുത്തുന്നതിന് ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. അമേരിക്കയില്‍ ടെക് കമ്പനികളുടെ പ്രവര്‍ത്തനം ഏറെ ദുഷ്കരമാക്കുന്ന വിധത്തിലുള്ള മാറ്റമാണ് വരുത്തുന്നത്. വിസ നിയമം കര്‍ശനമാകുന്നതോടെ ഏകദേശം 7 .5 ലക്ഷം ഇന്ത്യക്കാര്‍ അമേരിക്ക വിടേണ്ടി വരുമെന്നാണ് കരുതുന്നത്. എച്- 1 ബി വിസക്കാ ര്‍ക്ക് വിസയുടെ കാലാവധി നീട്ടികൊടുക്കുന്നത് നിര്‍ത്തലാക്കാനാണ് വാഷിംഗ്ടണ്‍ ആലോചിക്കുന്നത്. ഗ്രീന്‍ കാര്‍ഡ്, യു എസ് പൗരത്വം എന്നിവ നേടുന്നതിനുള്ള അപേക്ഷകള്‍
പരിഗണിക്കേണ്ടതില്ലെന്നാണ് ഹോം ഡിപ്പാര്‍ട്മെന്റിന് ഇന്റെര്‍ണല്‍ മെമ്മോയില്‍ പറഞ്ഞിരിക്കുന്നത്. നിയമം കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ അഞ്ചു ലക്ഷം മുതല്‍ 7.5 ലക്ഷം ഇന്ത്യക്കാര്‍ക്ക് അമേരിക്ക വിടേണ്ടെണ്ടതായി വരുമെന്ന് ഹോം ഡിപ്പാര്‍ട്മെന്റിനെ ഉദ്ധരിച്ചു പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിയമ നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ നിരവധി ഇന്ത്യന്‍ കുടുംബങ്ങള്‍ക്കു തിരിച്ചടിയാകുമെന്ന് ഇമിഗ്രേഷന്‍ വോയ്‌സ് എന്ന സംഘടനയുടെ വക്താവ് പറഞ്ഞു. സംഘടന ഇതിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ്. ഇപ്പോള്‍ മൂന്ന് വര്‍ഷത്തേക്കാണ് എച്- 1 ബി വിസ അനുവദിക്കുന്നത്. ഇത് പിന്നീട് നീട്ടികൊടുക്കുകയും ഗ്രീന്‍ കാര്‍ഡിന് അപേക്ഷിച്ചു അവിടെ തുടരുകയുമാണ് പതിവ്. ഇത്തരത്തില്‍ വിസ കാലാവധി നീട്ടേണ്ടതില്ലെന്നാണ് പുതിയ തീരുമാനം.

വിദഗ്ദരായ ജോലിക്കാരെ ആകര്‍ഷിക്കുന്നതിന് ഒബാമ ഭരണകൂടം കൊണ്ട് വന്ന എച് -4 ഇ എ ഡി വിസയും ഫെബ്രുവരി മുതല്‍ നിര്‍ത്തലാക്കും. ഇവരുടെ ഭാര്യക്കോ, ഭര്‍ത്താവിനോ ജോലി ചെയ്യാന്‍ പറ്റുന്ന വിധത്തില്‍ എച് 1 ബി വിസ നല്‍കുന്നതും നിര്‍ത്തലാക്കും. ഇന്ത്യക്കാരെയാണ് ഇത് ഏറ്റവും കൂടുതലായി ബാധിക്കുക. വര്‍ഷം തോറും 85,000 പേര്‍ക്കാണ് അമേരിക്ക എച് – 1 ബി വിസ അനുവദിച്ചു വരുന്നത്. ഫേസ്ബുക്, മൈക്രോസോഫ്റ്റ് , ഗൂഗിള്‍ തുടങ്ങിയ പ്രമുഖ കമ്പനികളാണ് ഇത്തരത്തിലുള്ള വിസ ഉപയോഗിച്ചു കൂടുതല്‍ പേരെ ജോലിക്ക് നിയോഗിച്ചിരിക്കുന്നത്. ഇന്‍ഫോസിസ്, വിപ്രോ, ടി സി എസ് തുടങ്ങിയ ഇന്ത്യന്‍ കമ്പനികളും നിരവധി പേരെ എച് 1 ബി വിസയില്‍ ജോലിക്ക് വച്ചിട്ടുണ്ട്.

  • വീടിനുള്ളില്‍ മാതാപിതാക്കള്‍ വര്‍ഷങ്ങളോളം ചങ്ങലയ്ക്കിട്ട 13 മക്കളെ പോലീസ് രക്ഷപ്പെടുത്തി, ഞെട്ടിത്തരിച്ചു പ്രദേശവാസികള്‍
  • ബന്ധം പുറത്തു പറയാതിരിക്കാന്‍ പോണ്‍ താരത്തിന് ട്രംപ് കൊടുത്തത് 130,000 ഡോളര്‍ !
  • ഷെറിന്റെ മരണം; വെസ്ലിക്കെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം ചുമത്തി, സിനിക്കെതിരെയും ഗുരുതര കുറ്റങ്ങള്‍
  • ലൈംഗീക ചൂഷണം: 95കാരനായ സ്‌പൈഡര്‍മാന്‍ സ്രഷ്ടാവിനെ നഴ്‌സുമാര്‍ കൈയൊഴിഞ്ഞു
  • 2017 ല്‍ ഇന്ത്യന്‍ സൈന്യം വധിച്ചത് 138 പാക് സൈനികരെ
  • എച്ച് 1 ബി വിസക്കാര്‍ക്കുള്ള ഇളവ് അമേരിക്ക നീട്ടി; ഇന്ത്യക്കാര്‍ക്ക് ആശ്വാസം
  • മലയാളിയായ ഷെറിന്‍ മാനുവല്‍ ദക്ഷിണാഫ്രിക്കയില്‍ ഉന്നത വിജയം നേടി
  • യാത്രയ്ക്കിടെ എത്തിഹാദ് എയര്‍വേസിലെ ടോയ്‌ലറ്റില്‍ കുഞ്ഞിന്റെ ജഡം, പ്രസവിച്ച ശേഷം അമ്മയുടെ ക്രൂരത
  • ടൊറന്റോ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു തീപിടിച്ചു; യാത്രക്കാരെ രക്ഷപ്പെടുത്തി
  • പ്രതിശ്രുത വധൂവരന്മാര്‍ മിണ്ടിയതിന് അമ്മാവന്‍ ഇരുവരേയും വെടിവച്ചു കൊന്നു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway