വിദേശം

വലിയ ആണവ ബട്ടണ്‍ എന്റെ മേശപ്പുറത്തുമുണ്ട്; പ്രവര്‍ത്തിക്കുന്നത് - കിമ്മിനോട് ട്രംപ്


വാഷിംഗ്ടണ്‍ :ആണവായുധ ബട്ടണ്‍ തന്റേ മേശയിലാണെന്ന് ഓര്‍ക്കണമെന്ന ഉത്തരകൊറിയന്‍ പരമാധികാരി കിം ജോങ് ഉന്നിന്റെ മുന്നറിയിപ്പിന് ശക്തമായ മറുപടി നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ' എന്റെ കയ്യിലുള്ള ആണവായുധ ബട്ടണ്‍ ഉത്തര കൊറിയയുടേതിനാക്കാള്‍ വലതും കൂടുതല്‍ ശക്തവുമാണ്. അത് ഉത്തര കൊറിയ പറയുന്നത് പോലെയല്ല, പ്രവര്‍ത്തിക്കുന്നതാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു.'ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ കഴിഞ്ഞ ദിവസം പറയുന്നത് കേട്ടൂ. തന്റെ മേശപ്പുറത്ത് എല്ലായ്‌പ്പോഴും ഒരു ആണവ ബട്ടണ്‍ ഉണ്ടെന്ന്. എന്നാല്‍ ഫലശൂന്യവും ദാരിദ്രം നിറഞ്ഞതുമായ ആ ഭരണകൂടത്തോട് ആരെങ്കിലും ഒന്ന് പറഞ്ഞുകൊടുക്കൂ. അദ്ദേഹത്തിന്റെ കൈവശമുള്ളതിലും വലതും കൂടുതല്‍ ശക്തിയേറിയതുമായ ഒരു ബട്ടണ്‍ തനിക്കുമുണ്ട്.. അത് പ്രവര്‍ത്തിക്കുന്നതുമാണെന്നും- ട്രംപ് ട്വീറ്റില്‍ പറയുന്നു.

പുതുവര്‍ഷ ദിനത്തില്‍ കിം രാജ്യത്തോട് നടത്തിയ പ്രസംഗത്തിലാണ് തന്റെ മേശപ്പുറത്ത് ഒരു ആണവ ബട്ടണ്‍ ഉണ്ടെന്നും അത് തിരിച്ചറിഞ്ഞാണ് അമേരിക്ക യുദ്ധത്തിന് പേടിക്കുന്നതെന്നു കിം പറഞ്ഞിരുന്നു.

അമേരിക്കയിലെ പ്രധാന കേന്ദ്രങ്ങളെല്ലാം ഉത്തര കൊറിയയുടെ ആണവ പരിധിക്കുള്ളിലാണെന്നും രാജ്യം കൂടുതല്‍ ആണവ യുദ്ധോപകരണങ്ങളും ബാലിസ്റ്റിക് മിസൈലുകളും നിര്‍മ്മിക്കുമെന്നും അതുവഴി വിന്യാസം ശക്തിപ്പെടുത്തുമെന്നും കിം പറഞ്ഞിരുന്നു.

 • വീടിനുള്ളില്‍ മാതാപിതാക്കള്‍ വര്‍ഷങ്ങളോളം ചങ്ങലയ്ക്കിട്ട 13 മക്കളെ പോലീസ് രക്ഷപ്പെടുത്തി, ഞെട്ടിത്തരിച്ചു പ്രദേശവാസികള്‍
 • ബന്ധം പുറത്തു പറയാതിരിക്കാന്‍ പോണ്‍ താരത്തിന് ട്രംപ് കൊടുത്തത് 130,000 ഡോളര്‍ !
 • ഷെറിന്റെ മരണം; വെസ്ലിക്കെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം ചുമത്തി, സിനിക്കെതിരെയും ഗുരുതര കുറ്റങ്ങള്‍
 • ലൈംഗീക ചൂഷണം: 95കാരനായ സ്‌പൈഡര്‍മാന്‍ സ്രഷ്ടാവിനെ നഴ്‌സുമാര്‍ കൈയൊഴിഞ്ഞു
 • 2017 ല്‍ ഇന്ത്യന്‍ സൈന്യം വധിച്ചത് 138 പാക് സൈനികരെ
 • എച്ച് 1 ബി വിസക്കാര്‍ക്കുള്ള ഇളവ് അമേരിക്ക നീട്ടി; ഇന്ത്യക്കാര്‍ക്ക് ആശ്വാസം
 • മലയാളിയായ ഷെറിന്‍ മാനുവല്‍ ദക്ഷിണാഫ്രിക്കയില്‍ ഉന്നത വിജയം നേടി
 • യാത്രയ്ക്കിടെ എത്തിഹാദ് എയര്‍വേസിലെ ടോയ്‌ലറ്റില്‍ കുഞ്ഞിന്റെ ജഡം, പ്രസവിച്ച ശേഷം അമ്മയുടെ ക്രൂരത
 • ടൊറന്റോ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു തീപിടിച്ചു; യാത്രക്കാരെ രക്ഷപ്പെടുത്തി
 • പ്രതിശ്രുത വധൂവരന്മാര്‍ മിണ്ടിയതിന് അമ്മാവന്‍ ഇരുവരേയും വെടിവച്ചു കൊന്നു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway