ചരമം

കടവന്ത്ര ജനമൈത്രി പൊലീസ് സ്റ്റേഷനില്‍ എഎസ്‌ഐ തൂങ്ങിമരിച്ച നിലയില്‍

എറണാകുളം: കടവന്ത്ര ജനമൈത്രി പൊലീസ് സ്റ്റേഷനില്‍ എഎസ്‌ഐ തൂങ്ങിമരിച്ച നിലയില്‍. മുളവുകാട് സ്വദേശി പി എം തോമസാ(53)ണ് മരിച്ചത്. കൈക്കൂലി കേസുമായി ബന്ധപ്പെട്ട് തോമസിനെതിരായ വിജിലന്‍സ് കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് മരണം.


കൊച്ചി കടവന്ത്രയിലെ ജനമൈത്രി പൊലീസ് സ്റ്റേഷന് പിറകിലാണ് എഎസ്‌ഐ തോമസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മുളവുകാട് സ്വദേശിയായ തോമസ് 2008ല്‍ കൈക്കൂലി കേസില്‍പ്പെട്ടിരുന്നു. വിജിലന്‍സ് അന്വേഷിച്ച കേസില്‍ ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ വിചാരണ നടക്കാനിരിക്കെയാണ് തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കേസുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദ്ദമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡിസിപി ആര്‍ കുറപ്പസ്വാമി പറഞ്ഞു.
പുലര്‍ച്ചെ 3 മണിവരെ തോമസ് സ്റ്റേഷനില്‍ ഡ്യൂട്ടിക്കുണ്ടായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. സ്ഥലത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ജി അടക്കമുളള പൊലീസ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയതിന് ശേഷമാണ് മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചത്.

 • യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയില്‍
 • കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങി; മകന് മരുന്ന് വാങ്ങാന്‍ പണമില്ലാതെ വീട്ടമ്മ ജീവനൊടുക്കി
 • സ്കൂളിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞ് വീണ് വിദ്യാര്‍ത്ഥി മരിച്ചു
 • അമ്മ കുളത്തിലിട്ട അഞ്ച് വയസുകാരന്‍ മരിച്ചു
 • ഭാര്യക്കൊപ്പമെത്തിയ ബ്രിട്ടീഷ് ടൂറിസ്റ്റ് കോവളത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
 • മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറി; 2 കുട്ടികള്‍ മരിച്ചു
 • അടൂരില്‍ ബൈക്കും ടെംബോയും കൂട്ടിയിടിച്ച് 3 പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു
 • ബംഗളൂരുവില്‍ ബാറില്‍ തീപിടുത്തം; ഉറങ്ങിക്കിടന്ന 5 തൊഴിലാളികള്‍ മരിച്ചു
 • അമ്മയെ ടെറസ്സില്‍ നിന്ന് തള്ളിയിട്ടു കൊന്നു; അസി, പ്രൊഫസറായ മകന്‍ അറസ്റ്റില്‍
 • നിലമ്പൂരില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് നാലു വയസുകാരന് ദാരുണാന്ത്യം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway