Don't Miss

കാലിത്തീറ്റ കുംഭകോണ കേസ്: ലാലുവിന്റെ അനുയായികള്‍ ഭീഷണിപ്പെടുത്തി- ജഡ്ജി

റാഞ്ചി: കാലീത്തീറ്റ് കുംഭകോണ കേസില്‍ ലാലു പ്രസാദ് യാദവിന്റെ അനുയായികള്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് ജഡ്ജി. റാഞ്ചി കോടതിയില്‍ അസാധാരണ സംഭവങ്ങള്‍ നടന്നുവെന്നും ലാലുവിന്റെ അനുയായികള്‍ തന്റെ വഴി തടയാന്‍ ശ്രമിച്ചുവെന്നും ജഡ്ജി ആരോപണം ഉയര്‍ത്തി.ഈ സംഭവം ലാലുവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അതൊന്നും കാര്യമാക്കേണ്ട എന്ന് പറഞ്ഞ് ലാലു പ്രസാദ് യാദവ് അതു തള്ളിക്കളഞ്ഞെന്നും ജഡ്ജി ആരോപണം ഉയര്‍ത്തി.
അതേസമയം, കാലീത്തീറ്റ കുംഭകോണ കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിനെതിരായ ശിക്ഷാ വിധി വെള്ളിയാഴ്ചത്തേക്ക് മാറ്റി. രണ്ടാം കാലിത്തീറ്റ കുംഭകോണ കേസിലെ വിധിയാണ് മാറ്റിയത്. കേസില്‍ ലാലുപ്രസാദ് യാദവും ഐഎഎസ് ഉദ്യോഗസ്‌രും ഉള്‍പ്പെടെ 15 പേര്‍ കുറ്റക്കാരാണെന്ന് പ്രത്യേക സി.ബി.ഐ കോടതി കണ്ടെത്തിയിരുന്നു. 1990നും 1994നും ഇടയ്ക്ക് ദിയോഗര്‍ ജില്ലാ ട്രഷറിയില്‍ നിന്നും 84.5 ലക്ഷം രൂപ അനധികൃതമായി പിന്‍വലിച്ചുവെന്നാണ് കേസ്.

ഒന്നാം കാലിത്തീറ്റ കുംഭകോണ കേസില്‍ 2013ല്‍ ലാലുവിന് അഞ്ചു വര്‍ഷം തടവ് കിട്ടിയിരുന്നു. 2013 ഒക്‌ടോബര്‍ 3 നായിരുന്നു ലാലുവിന് ശിക്ഷ ലഭിച്ചത്. നിലവില്‍ റാഞ്ചിയിലെ ബിര്‍സാ മുണ്ടാ സെന്‍ട്രല്‍ ജയിലിലാണ് ഇപ്പോള്‍. ബീഹാറില്‍ മുഖ്യമന്ത്രിയായിരുന്നു 1990 നും 97 നും കാലയളവില്‍ 1990 നും 94 നും ഇടയില്‍ ദോഗര്‍ ജില്ലാ ട്രഷറിയില്‍ നിന്നും 84.5 ലക്ഷം രൂപ വഞ്ചിച്ച് തട്ടിയെടുത്തു എന്നാണ് ലാലുവിനെതിരേ കേസ്. കേസില്‍ ബീഹാറിന്റെ മറ്റൊരു മുന്‍ മുഖ്യമന്ത്രിയായ ജഗന്നാഥ് മിശ്രയെയും മറ്റ് അഞ്ചുപേരെയും സിബിഐ കോടതി കുറ്റവിമുക്തരാക്കി.

സിബിഐ പ്രത്യേക കോടതിയില്‍ ഡിസംബര്‍ 13 ന് വിചാരണ പൂര്‍ത്തിയായ കേസില്‍ പത്തു ദിവസം കഴിഞ്ഞപ്പോള്‍ ലാലു കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. 34 പ്രതികളുള്ള കേസില്‍ 11 പേര്‍ വിചാരണയ്ക്കിടയില്‍ തന്നെ മരണമടഞ്ഞിരുന്നു. ഫൂല്‍ചന്ദ് മണ്ഡല്‍, ബെക്ക് ജൂലിയസ്, മഹേഷ് പ്രസാദ് എന്നിങ്ങനെ മൂന്ന് മുന്‍ ഐഎഎസ് ഓഫീസര്‍മാരും കുറ്റക്കാരാണെന്ന് കണ്ടെത്തിയവരുടെ പട്ടികയിലുണ്ട്.

 • 'ഉഴവൂരിനെപ്പോലെയുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ല'; ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച് മാണി സി കാപ്പന്‍
 • സഹോദരന് നീതി തേടി എല്ലും തോലുമായ ശ്രീജിത്ത് പഴയ മിസ്റ്റര്‍ തിരുവനന്തപുരം!
 • ഇന്ത്യന്‍ പാസ്പോര്‍ട്ട് ഇനി തിരിച്ചറിയില്‍ രേഖയല്ല; അവസാന പേജ് യാത്രാ വിവരമായിരിക്കില്ല
 • പൊണ്ണത്തടി കുറയ്ക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് അമിത് ഷായുടെ സ്റ്റഡി ക്ലാസ്
 • മരണത്തിലും ഒന്നിച്ചുണ്ടാവണം: ദയാവധത്തിന് രാഷ്ട്രപതിയുടെ കനിവ് തേടി വൃദ്ധ ദമ്പതികള്‍
 • 'ഓഖി'യിലെ ഹെലിക്കോപ്ടര്‍ കണക്കുമായി പിണറായിയെ പരിഹസിച്ച് ജേക്കബ് തോമസ്‌
 • വാടക കുടിശ്ശിക പെരുകി; മല്ലിക ഷെരാവത്തിനെ പാരീസിലെ ഫ്‌ളാറ്റില്‍ നിന്നും ഇറക്കിവിടും
 • അബുദാബി ഡ്യൂട്ടി ഫ്രീ നറുെക്കടുപ്പില്‍ ഒന്നാം സമ്മാനം മലയാളിക്ക്; കിട്ടിയത് 20.7 കോടി
 • ഐശ്യര്യറായിക്ക് ജനിച്ച മകനാണ് താനെന്ന് 29 കാരന്‍ ; വലിയ തമാശയെന്ന് ഐശ്വര്യ
 • വിമാന യാത്രക്കിടെ അടുത്ത സീറ്റിലെ യുവതിയെ കടന്നു പിടിച്ചു; ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway