വിദേശം

പ്രതിശ്രുത വധൂവരന്മാര്‍ മിണ്ടിയതിന് അമ്മാവന്‍ ഇരുവരേയും വെടിവച്ചു കൊന്നു


കറാച്ചി: വിവാഹത്തിന് മുമ്പ് പ്രതിശ്രുത വധൂവരന്മാര്‍ തമ്മില്‍ സൊള്ളിയത് കണ്ടു കുപിതനായ പെണ്‍കുട്ടിയുടെ അമ്മാവന്‍ ഇരുവരേയും വെടിവെച്ചു കൊന്നു. പാകിസ്താനിലെ സിന്ധ് പ്രവശ്യയില്‍ വ്യാഴാഴ്ചയാണ് ദുരഭിമാനകൊല.
നസ്രീന്‍ എന്ന പെണ്‍കുട്ടി പ്രതിശ്രുത വരന്‍ ഷാഹിദുമായി നഗരത്തില്‍ വെച്ച് സംസാരിക്കുന്നത് കണ്ടു വന്ന നസ്രീന്റെ അമ്മാവന്‍ കയര്‍ത്ത് സംസാരിക്കുകയും വെടിവെച്ചിടുകയായിരുന്നു.


ഇതേത്തുടര്‍ന്ന്, ഇയാളെയും മറ്റൊരമ്മാവനേയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പാകിസ്താനില്‍ ഇത്തരത്തിലുള്ള ദുരഭിമാനക്കൊലകള്‍ സാധാരണമാണ്. റാവല്‍പിണ്ടിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് കുടുംബത്തിന്റെ സമ്മതമില്ലാതെ വിവാഹം ചെയ്തതിന് യുവതിയേയും അവരുടെ ഭര്‍ത്താവിനേയും സഹോദരന്‍ വെടിവെച്ച് കൊന്നിരുന്നു.

പാകിസ്താനിലെ മനുഷ്യാവകാശ കമ്മീഷന്‍ പുറത്തിറക്കിയ പട്ടിക പ്രകാരം വര്‍ഷന്തോറും 650തോളം ദുരഭിമാനക്കൊലകള്‍ നടക്കുന്നുണ്ടെന്നാണ് വിവരം.

  • വീടിനുള്ളില്‍ മാതാപിതാക്കള്‍ വര്‍ഷങ്ങളോളം ചങ്ങലയ്ക്കിട്ട 13 മക്കളെ പോലീസ് രക്ഷപ്പെടുത്തി, ഞെട്ടിത്തരിച്ചു പ്രദേശവാസികള്‍
  • ബന്ധം പുറത്തു പറയാതിരിക്കാന്‍ പോണ്‍ താരത്തിന് ട്രംപ് കൊടുത്തത് 130,000 ഡോളര്‍ !
  • ഷെറിന്റെ മരണം; വെസ്ലിക്കെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം ചുമത്തി, സിനിക്കെതിരെയും ഗുരുതര കുറ്റങ്ങള്‍
  • ലൈംഗീക ചൂഷണം: 95കാരനായ സ്‌പൈഡര്‍മാന്‍ സ്രഷ്ടാവിനെ നഴ്‌സുമാര്‍ കൈയൊഴിഞ്ഞു
  • 2017 ല്‍ ഇന്ത്യന്‍ സൈന്യം വധിച്ചത് 138 പാക് സൈനികരെ
  • എച്ച് 1 ബി വിസക്കാര്‍ക്കുള്ള ഇളവ് അമേരിക്ക നീട്ടി; ഇന്ത്യക്കാര്‍ക്ക് ആശ്വാസം
  • മലയാളിയായ ഷെറിന്‍ മാനുവല്‍ ദക്ഷിണാഫ്രിക്കയില്‍ ഉന്നത വിജയം നേടി
  • യാത്രയ്ക്കിടെ എത്തിഹാദ് എയര്‍വേസിലെ ടോയ്‌ലറ്റില്‍ കുഞ്ഞിന്റെ ജഡം, പ്രസവിച്ച ശേഷം അമ്മയുടെ ക്രൂരത
  • ടൊറന്റോ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു തീപിടിച്ചു; യാത്രക്കാരെ രക്ഷപ്പെടുത്തി
  • കുഞ്ഞു ഷെറിനെ മലയാളി ദമ്പതികള്‍ ബോധപൂര്‍വ്വം കൊന്നതെന്ന് പോലീസ്; മൃതദേഹ പരിശോധനയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway