ചരമം

അമ്മയെ ടെറസ്സില്‍ നിന്ന് തള്ളിയിട്ടു കൊന്നു; അസി, പ്രൊഫസറായ മകന്‍ അറസ്റ്റില്‍


രാജ്‌കോട്ട്: പ്രായമായ അമ്മയെ നോക്കാന്‍ മനസ്സില്ലാതെ ടെറസ്സില്‍ നിന്നും തള്ളിയിട്ട് കൊന്നക്കേസില്‍ അസിസ്റ്റന്റ് പ്രൊഫസറായ മകന്‍ അറസ്റ്റില്‍. രാജ്‌കോട്ടിലെ ഫാര്‍മസി കോളേജ് അധ്യാപകനായ സന്ദീപ് നാഥ്വാനി ആണ് അമ്മയായ ജയശ്രീബെന്നിനെ ടെറസ്സില്‍ നിന്ന് തള്ളിയിട്ട് കൊന്നത്.

ബാല്‍ക്കണിയില്‍ ഇരുന്ന അമ്മ കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ആദ്യം ഇയാള്‍ പൊലീസില്‍ നല്‍കിയ മൊഴി. എന്നാല്‍ പിന്നീട് നടന്ന വിശദമായ അന്വേഷണത്തില്‍ ആണ് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്.

പ്രായാധിക്യം കാരണം അസുഖബാധിതയായിരുന്നു അമ്മയെന്നും, പരിചരിക്കാന്‍ സമയമില്ലാത്തതിനാലാണ് ഇത് ചെയ്തതെന്നും സന്ദീപ് നഥ്വാനി പൊലീസിന് മൊഴി നല്‍കി.

അപ്പാര്‍ട്ട്‌മെന്റില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയിലെ ദ്യശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് ചോദ്യം ചെയ്തത്. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. വയസ്സായ അമ്മയെ ഇത്രയും നാളും സംരക്ഷിച്ചത് താനാണെന്നും ഇനിയും അമ്മയെ നോക്കാന്‍ കഴിയില്ലെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇക്കാരണങ്ങള്‍ കൊണ്ടാണ് അമ്മയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത് എന്ന് പ്രതി കുറ്റ സമ്മതം നടത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വഗേല മാധ്യമങ്ങളെ അറിയിച്ചു.

  • യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയില്‍
  • കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങി; മകന് മരുന്ന് വാങ്ങാന്‍ പണമില്ലാതെ വീട്ടമ്മ ജീവനൊടുക്കി
  • സ്കൂളിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞ് വീണ് വിദ്യാര്‍ത്ഥി മരിച്ചു
  • അമ്മ കുളത്തിലിട്ട അഞ്ച് വയസുകാരന്‍ മരിച്ചു
  • ഭാര്യക്കൊപ്പമെത്തിയ ബ്രിട്ടീഷ് ടൂറിസ്റ്റ് കോവളത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
  • മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറി; 2 കുട്ടികള്‍ മരിച്ചു
  • അടൂരില്‍ ബൈക്കും ടെംബോയും കൂട്ടിയിടിച്ച് 3 പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു
  • ബംഗളൂരുവില്‍ ബാറില്‍ തീപിടുത്തം; ഉറങ്ങിക്കിടന്ന 5 തൊഴിലാളികള്‍ മരിച്ചു
  • നിലമ്പൂരില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് നാലു വയസുകാരന് ദാരുണാന്ത്യം
  • കടവന്ത്ര ജനമൈത്രി പൊലീസ് സ്റ്റേഷനില്‍ എഎസ്‌ഐ തൂങ്ങിമരിച്ച നിലയില്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway