Don't Miss

വിമാന യാത്രക്കിടെ അടുത്ത സീറ്റിലെ യുവതിയെ കടന്നു പിടിച്ചു; ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍


മിഷിഗണ്‍ : ഭാര്യയ്‌ക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്യവേ അടുത്ത സീറ്റില്‍ ഇരുന്നുറങ്ങിയ വിദേശവനിതയുടെ ദേഹത്ത് കൈക്രിയ നടത്തിയ ഇന്ത്യക്കാരന്‍ അമേരിക്കയില്‍ അറസ്റ്റില്‍. പ്രഭു രാമമൂര്‍ത്തി (34) ആണ് അറസ്റ്റിയായത്.

ജനുവരി മൂന്നിന് രാത്രിയാണ് സംഭവം. സ്പിരിറ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ ഭാര്യയ്‌ക്കൊപ്പം ലാസ്‌വേഗസില്‍ നിന്നും ഡിട്രോയിറ്റിലേക്ക് പോകവേ പ്രഭു രാമമൂര്‍ത്തി സമീപത്തെ വിന്‍ഡോസീറ്റില്‍ ഇരുന്ന് ഉറങ്ങുകയായിരുന്ന 22കാരിയെ ആണ് തലോടിയത്. ഉറക്കത്തില്‍ തന്റെ ശരീരത്തില്‍ ആരോ സ്പര്‍ശിക്കുന്നതായി തോന്നിയ യുവതി ഞെട്ടി എഴുന്നേറ്റു.

തന്റെ ഷര്‍ട്ടിന്റെയും പാന്റിന്റെയും ബട്ടണുകള്‍ അഴിച്ചിട്ടിരിക്കുന്നതാണ് അവര്‍ കണ്ടത്. പ്രഭുവിന്റെ കൈ ഈ സമയം യുവതിയുടെ വസ്ത്രത്തിനുള്ളിലായിരുന്നു. യുവതി ഉണര്‍ന്നുവെന്ന് കണ്ടതോടെ പ്രഭു കൈമാറ്റി. ഉടന്‍തന്നെ യുവതി ഫ്‌ളൈറ്റ് ജീവനക്കാരെ വിളിച്ചു പരാതി പറയുകയായിരുന്നു. യുവതി കരഞ്ഞുകൊണ്ടാണ് പരാതി നല്‍കിയതെന്നും ഈ സമയം വസ്ത്രത്തിലെ ബട്ടണുകള്‍ അഴിഞ്ഞുകിടക്കുകയായിരുന്നുവെന്നും രണ്ട് ജീവനക്കാരും ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് മൊഴി നല്‍കിയിട്ടുണ്ട്. പുലര്‍ച്ചെ 5.30 ഓടെയായിരുന്നു ഈ സംഭവം. വിമാനം ലാന്‍ഡ് ചെയ്യാന്‍ 40 മിനിറ്റ് അവശേഷിക്കേയാണിത്.
പ്രഭു യുവതിക്കും ഭാര്യയ്ക്കും മധ്യേയുള്ള സീറ്റിലാണ് ഇരുന്നതെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. യുവതിയെ വിമാനത്തിനു പിന്നില്‍ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തിയ ജീവനക്കാര്‍ പ്രഭുവിന്റെ ഭാര്യയെ വിളിപ്പിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചു. വിമാനം നിലത്തിറങ്ങിയ ഉടന്‍ പ്രഭുവിനെ അറസ്റ്റു ചെയ്യുകയായിരുന്നുവെന്ന് ഫെഡറല്‍ പ്രോസിക്യൂട്ടര്‍ അമന്‍ഡ ജാവദ് പറഞ്ഞു.

എന്നാല്‍ വിമാനത്തില്‍ കയറിയ ഉടന്‍ താന്‍ ഒരു ഗുളിക കഴിച്ചിരുന്നുവെന്നും നല്ല ഉറക്കത്തിലായിരുന്നുവെന്നുമാണ് പ്രഭു പറയുന്നത്. ഭാര്യ പറയുമ്പോഴാണ് താന്‍ കാര്യങ്ങള്‍ അറിഞ്ഞത്.

ഇയാള്‍ക്കെതിരെ ലൈംഗിക ദുരുപയോഗത്തിന് കേസെടുത്തു. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് ജാമ്യം നിഷേധിച്ചു.

രണ്ടര വര്‍ഷമായി ഒരു ടെക്‌നോളജി കമ്പനിയില്‍ കരാര്‍ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു പ്രഭു.

 • 'ഉഴവൂരിനെപ്പോലെയുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ല'; ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച് മാണി സി കാപ്പന്‍
 • സഹോദരന് നീതി തേടി എല്ലും തോലുമായ ശ്രീജിത്ത് പഴയ മിസ്റ്റര്‍ തിരുവനന്തപുരം!
 • ഇന്ത്യന്‍ പാസ്പോര്‍ട്ട് ഇനി തിരിച്ചറിയില്‍ രേഖയല്ല; അവസാന പേജ് യാത്രാ വിവരമായിരിക്കില്ല
 • പൊണ്ണത്തടി കുറയ്ക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് അമിത് ഷായുടെ സ്റ്റഡി ക്ലാസ്
 • മരണത്തിലും ഒന്നിച്ചുണ്ടാവണം: ദയാവധത്തിന് രാഷ്ട്രപതിയുടെ കനിവ് തേടി വൃദ്ധ ദമ്പതികള്‍
 • 'ഓഖി'യിലെ ഹെലിക്കോപ്ടര്‍ കണക്കുമായി പിണറായിയെ പരിഹസിച്ച് ജേക്കബ് തോമസ്‌
 • വാടക കുടിശ്ശിക പെരുകി; മല്ലിക ഷെരാവത്തിനെ പാരീസിലെ ഫ്‌ളാറ്റില്‍ നിന്നും ഇറക്കിവിടും
 • അബുദാബി ഡ്യൂട്ടി ഫ്രീ നറുെക്കടുപ്പില്‍ ഒന്നാം സമ്മാനം മലയാളിക്ക്; കിട്ടിയത് 20.7 കോടി
 • ഐശ്യര്യറായിക്ക് ജനിച്ച മകനാണ് താനെന്ന് 29 കാരന്‍ ; വലിയ തമാശയെന്ന് ഐശ്വര്യ
 • കാലിത്തീറ്റ കുംഭകോണ കേസ്: ലാലുവിന്റെ അനുയായികള്‍ ഭീഷണിപ്പെടുത്തി- ജഡ്ജി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway