Don't Miss

ഐശ്യര്യറായിക്ക് ജനിച്ച മകനാണ് താനെന്ന് 29 കാരന്‍ ; വലിയ തമാശയെന്ന് ഐശ്വര്യ


മുംബൈ: ഐശ്വര്യ റായി ജന്മം നല്‍കിയ മകനാണ് താനെന്ന് അവകാശപ്പെട്ടു രംഗത്തത്തിയ യുവാവ് രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശിയായ സംഗീത് കുമാര്‍ എന്ന 29 കാരനാണ് തന്റെ സ്വന്തം മാതാവാണ് ഐശ്വര്യയെന്ന് അവകാശപ്പെട്ടു രംഗത്തെത്തിയത്. ഐശ്വര്യ അമ്മയാണെന്നും ലണ്ടനിലെ ഐവിഎഫ് ചികില്‍സയിലൂടെയാണ് താന്‍ ജനിച്ചതെന്നും ഇയാള്‍ തറപ്പിച്ചു പറഞ്ഞു. 1988ലാണ് ഐശ്വര്യ തനിക്കു ജന്മം നല്‍കിയതെന്നും സംഗീത് പറയുന്നു. ഇതോടെ വിഷയം മാധ്യമങ്ങളിലും സ്ഥാനം പിടിച്ചു.


1988ല്‍ ലണ്ടനില്‍ ഐവിഎഫ് ചികില്‍സയിലൂടെയാണ് ഞാന്‍ ജനിച്ചത്. മൂന്നാം വയസ്സു മുതല്‍ ഇരുപത്തിയേഴു വയസു വരെ ചോദാവാരത്താണ് വളര്‍ന്നത്. മുത്തച്ഛന്‍ ബ്രിന്ദ കൃഷ്ണ റായിയുടെ കുടുംബത്തിനൊപ്പം മുംബൈയിലായിരുന്നു ഒന്നും രണ്ടും വയസ്സു വരെ വളര്‍ന്നത്." മുത്തച്ഛന്‍ ഏപ്രില്‍ 2017നു മരിച്ചുവെന്നും അമ്മാവന്റെ പേര് ആദിത്യന്‍ ആണെന്നും സംഗീത് പറയുന്നു. ഐശ്വര്യ അമ്മയാണെന്നു തെളിയിക്കാന്‍ യാതൊരു തെളിവുകളും പക്കലില്ലാത്ത സംഗീത് ഐശ്വര്യ അഭിഷേകുമായി പിരിഞ്ഞ് തനിച്ചു താമസിക്കുകയാണെന്നും പറയുന്നുണ്ട്.

'അമ്മ എനിക്കൊപ്പം വന്ന് മാംഗളൂരില്‍ താമസിക്കണം എന്നാണ് ആഗ്രഹം. കുടുംബവുമായി പിരിഞ്ഞു കഴിയാന്‍ തുടങ്ങിയിട്ട് ഇരുപത്തിയേഴു വര്‍ഷമായിരിക്കുന്നു. ഞാന്‍ അമ്മയെ ഒരുപാടു മിസ് ചെയ്യുന്നുണ്ട്. എനിക്കു വിശാഖപ്പട്ടണത്തേക്കു പോകണണ്ട്, അമ്മയുടെ നമ്പര്‍ എങ്കിലും കിട്ടിയാല്‍ മതി' എന്നും ഇയാള്‍ പറയുന്നു.


വാര്‍ത്ത വൈറലായതോടെ പ്രതികരണവുമായി സാക്ഷാല്‍ ഐശ്വര്യാ റായ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് ആഷ് പറയുന്നതിങ്ങനെ…'ജീവിതത്തില്‍ കേട്ട ഏറ്റവും വലിയ തമാശകളില്‍ ഒന്നാണ് ഇത്. എനിക്ക് 29 കാരനായ മകനുണ്ടെന്ന് ഞാന്‍ ഇപ്പോഴാണ് അറിയുന്നത്. പലതരം ആരാധന കണ്ടിട്ടുണ്ട്. ഇങ്ങനെ ഒരെണ്ണത്തെക്കുറിച്ചറിയുന്നത് ഇത് ആദ്യം. 1988ല്‍ ലണ്ടനില്‍ ഐവിഎഫ് ചികില്‍സയിലൂടെയാണ് ജനിച്ചതെന്ന് പറയുന്നു. ഞാന്‍ അന്ന് സ്‌കൂളില്‍ പഠിക്കുകയാണ്. 15 തികഞ്ഞിട്ടില്ല.' ചിരിയോടെ ഐശ്വര്യ പറയുന്നു.ഇത്തരം അവകാശ വാദങ്ങളുമായി വരുന്നവരുടെ ഉദ്ദേശം വേറെയാണ്. ഇത്തരം വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രമോട്ട് ചെയ്യുന്നതാണ്. ഇതൊക്കെ ശ്രദ്ധിക്കപ്പെടാന്‍ കാരണം, പബ്ലിസിറ്റിക്ക് വരുമ്പോള്‍ പലവട്ടം ആലോചിക്കണം. ഏതായാലും സംഗീത് കുമാര്‍ വിചാരിച്ചത് നടന്നു.-ആഷ് പറയുന്നു.

 • 'ഉഴവൂരിനെപ്പോലെയുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ല'; ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച് മാണി സി കാപ്പന്‍
 • സഹോദരന് നീതി തേടി എല്ലും തോലുമായ ശ്രീജിത്ത് പഴയ മിസ്റ്റര്‍ തിരുവനന്തപുരം!
 • ഇന്ത്യന്‍ പാസ്പോര്‍ട്ട് ഇനി തിരിച്ചറിയില്‍ രേഖയല്ല; അവസാന പേജ് യാത്രാ വിവരമായിരിക്കില്ല
 • പൊണ്ണത്തടി കുറയ്ക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് അമിത് ഷായുടെ സ്റ്റഡി ക്ലാസ്
 • മരണത്തിലും ഒന്നിച്ചുണ്ടാവണം: ദയാവധത്തിന് രാഷ്ട്രപതിയുടെ കനിവ് തേടി വൃദ്ധ ദമ്പതികള്‍
 • 'ഓഖി'യിലെ ഹെലിക്കോപ്ടര്‍ കണക്കുമായി പിണറായിയെ പരിഹസിച്ച് ജേക്കബ് തോമസ്‌
 • വാടക കുടിശ്ശിക പെരുകി; മല്ലിക ഷെരാവത്തിനെ പാരീസിലെ ഫ്‌ളാറ്റില്‍ നിന്നും ഇറക്കിവിടും
 • അബുദാബി ഡ്യൂട്ടി ഫ്രീ നറുെക്കടുപ്പില്‍ ഒന്നാം സമ്മാനം മലയാളിക്ക്; കിട്ടിയത് 20.7 കോടി
 • വിമാന യാത്രക്കിടെ അടുത്ത സീറ്റിലെ യുവതിയെ കടന്നു പിടിച്ചു; ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍
 • കാലിത്തീറ്റ കുംഭകോണ കേസ്: ലാലുവിന്റെ അനുയായികള്‍ ഭീഷണിപ്പെടുത്തി- ജഡ്ജി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway