വിദേശം

ടൊറന്റോ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു തീപിടിച്ചു; യാത്രക്കാരെ രക്ഷപ്പെടുത്തിടൊറന്റോ: കാനഡയിലെ ടൊറന്റോയിലെ പിയേഴ്‌സണ്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മില്‍ കുട്ടിമുട്ടി തീ പടര്‍ന്നു. യാത്രക്കാരെ രക്ഷപ്പെടുത്തി . വെള്ളിയാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. മെക്‌സിക്കോയിലെ കാന്‍കൂണില്‍ നിന്ന് എത്തിയ വെസ്റ്റ്‌ജെറ്റ് വിമാനം ഗേറ്റിലെക്കെത്താന്‍ തുടങ്ങുമ്പോള്‍ പിന്നിലേക്ക് എടുക്കുകയായിരുന്ന സണ്‍വിംഗ് വിമാനം ഇടിക്കുകയും തീ പടരുകയുമായിരുന്നു. വെസ്റ്റ് ജെറ്റിന്റെ ആറ് ജീവനക്കാരും 168 യാത്രക്കാരെയും വഹിച്ചിരുന്ന WS2425 ബോയിങ്-737-800 വിമാനമാണ് അപകടത്തില്‍ പെട്ടത്. വെസ്റ്റ്‌ജെറ്റ് വിമാനത്തിന്റെ പൈലറ്റ് ഉടനടി അപായ സന്ദേശം നല്‍കുകയും കടുത്ത മഞ്ഞില്‍ യാത്രക്കാരെ എമര്‍ജന്‍സി വാതിലുകള്‍ തുറന്ന് പെട്ടെന്ന് പുറത്തെത്തിക്കുകയും ആയിരുന്നു.


ഒരു വിമാനത്തിന്റെ ചിറകില്‍ നിന്ന് തീ ഉയരുന്നതിന്റെയും യാത്രക്കാര്‍ ഭയന്ന് നിലവിളിക്കുന്നതിന്റെയും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. സണ്‍വിംഗ് വിമാനത്തില്‍ യാത്രക്കാരോ ജീവനക്കാരോ ഉണ്ടായിരുന്നില്ല. ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സര്‍വീസ് ജീവനക്കാര്‍ വിമാനം പുറത്തേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.


വെള്ളിയാഴ്ച വൈകിട്ട് 6.19നാണ് സംഭവമുണ്ടായതെന്ന്‌ന ഗ്രേറ്റര്‍ ടൊറന്റോ എയര്‍പോര്‍ട്ട് അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്നാല്‍ ചിലര്‍ക്ക് രക്ഷാ പ്രവര്‍ത്തനത്തിനിടെ നിസാര പരിക്കുകള്‍ പറ്റിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.


അത്യാഹിത, അടിയന്തര വിഭാഗങ്ങളുടെ സമയബന്ധിതമായ ഇടപെട്ടുവെന്നും യാത്രക്കാരെയെല്ലാം സുരക്ഷിതരായി പുറത്തെത്തിച്ചുവെന്നും ടൊറന്റോ വിമാനത്താവളം അധികൃതര്‍ വ്യക്തമാക്കി.


കാനഡയുടെ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബോര്‍ഡ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ടൊറന്റോ വിമാനത്താവളത്തില്‍ അഞ്ച് മാസത്തിനിടെയുണ്ടാവുന്ന രണ്ടാമത്തെ അപകടമാണിത്. ആഗസ്റ്റില്‍ ഒരു പൊളിഷ് പാസഞ്ചര്‍ ജെറ്റിന്റെ ചിറക് റണ്‍വേയില്‍ തട്ടി അപകടത്തില്‍ പെട്ടിരുന്നു. അന്നും ഭാഗ്യം കൊണ്ട് ജീവഹാനികളൊന്നും സംഭവിച്ചില്ല.

വീഡിയോ

 • വീടിനുള്ളില്‍ മാതാപിതാക്കള്‍ വര്‍ഷങ്ങളോളം ചങ്ങലയ്ക്കിട്ട 13 മക്കളെ പോലീസ് രക്ഷപ്പെടുത്തി, ഞെട്ടിത്തരിച്ചു പ്രദേശവാസികള്‍
 • ബന്ധം പുറത്തു പറയാതിരിക്കാന്‍ പോണ്‍ താരത്തിന് ട്രംപ് കൊടുത്തത് 130,000 ഡോളര്‍ !
 • ഷെറിന്റെ മരണം; വെസ്ലിക്കെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം ചുമത്തി, സിനിക്കെതിരെയും ഗുരുതര കുറ്റങ്ങള്‍
 • ലൈംഗീക ചൂഷണം: 95കാരനായ സ്‌പൈഡര്‍മാന്‍ സ്രഷ്ടാവിനെ നഴ്‌സുമാര്‍ കൈയൊഴിഞ്ഞു
 • 2017 ല്‍ ഇന്ത്യന്‍ സൈന്യം വധിച്ചത് 138 പാക് സൈനികരെ
 • എച്ച് 1 ബി വിസക്കാര്‍ക്കുള്ള ഇളവ് അമേരിക്ക നീട്ടി; ഇന്ത്യക്കാര്‍ക്ക് ആശ്വാസം
 • മലയാളിയായ ഷെറിന്‍ മാനുവല്‍ ദക്ഷിണാഫ്രിക്കയില്‍ ഉന്നത വിജയം നേടി
 • യാത്രയ്ക്കിടെ എത്തിഹാദ് എയര്‍വേസിലെ ടോയ്‌ലറ്റില്‍ കുഞ്ഞിന്റെ ജഡം, പ്രസവിച്ച ശേഷം അമ്മയുടെ ക്രൂരത
 • പ്രതിശ്രുത വധൂവരന്മാര്‍ മിണ്ടിയതിന് അമ്മാവന്‍ ഇരുവരേയും വെടിവച്ചു കൊന്നു
 • കുഞ്ഞു ഷെറിനെ മലയാളി ദമ്പതികള്‍ ബോധപൂര്‍വ്വം കൊന്നതെന്ന് പോലീസ്; മൃതദേഹ പരിശോധനയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway