അസോസിയേഷന്‍

കെസിഎ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിന്റെ ക്രിസ്തുമസ് -പുതുവത്സര ആഘോഷങ്ങള്‍ ഇന്ന്


പ്രവാസികള്‍ക്ക് ആഘോഷം എന്നും ഒരുമിക്കലിന്റെ സന്തോഷമാണ്. ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകളെ അയവിറക്കി കൊണ്ട് കുടുംബങ്ങള്‍ ഒത്തുകൂടി സന്തോഷം പങ്ക് വയ്ക്കുന്നു. മഞ്ഞു പെയ്തിറങ്ങുന്ന ജനുവരിയില്‍ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിന്റെ മടിത്തട്ടില്‍ ആഘോഷത്തിമിര്‍പ്പ്. കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഇന്ന് വൈകീട്ട് അഞ്ചര മുതല്‍ ട്രെന്റ് വെയില്‍ ജൂബിലി ഹാളില്‍ വച്ച് നടത്തപ്പെടുന്നു.

യുകെയിലെ പ്രമുഖ ഗാനമേള ഗ്രൂപ്പ് അവതരിപ്പിക്കുന്ന ഗാനമേള, ആഘോഷത്തിമിര്‍പ്പിനെ കോരിത്തരിപ്പിക്കുന്ന വിവിധയിനം കലാപരിപാടികള്‍ അരങ്ങേറുന്നതാണ്.


സ്നേഹവിരുന്നോട് കൂടിയ ഈ പരിപാടിയിലേക്ക് സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലെ മുഴുവന്‍ മലയാളികളെയും കെസിഎ സ്വാഗതം ചെയ്തു.

വേദി:

JUBILEE HALL

TRENTVALE

ST46PZ

കൂടുതല്‍ വിവരങ്ങള്‍ക്ക്:

പ്രസിഡന്റ് സോബിച്ചന്‍ കോശി: 07934667075

സെക്രട്ടറി ബിന്ദു സുരേഷ്: 07791068175

 • യുവാവിന് കൈത്താങ്ങായി ലണ്ടന്‍ യാക്കോബിറ്റ് ചര്‍ച്ച്
 • യുക്മ സ്റ്റാര്‍സിംഗര്‍ 3 - അഞ്ചാം എപ്പിസോഡില്‍ പാടുന്നത് ആനന്ദ്, രചന, ജിജോ
 • ആഷ്‌ഫോര്‍ഡുകാര്‍ 13-ാമത് ക്രിസ്തുമസ് പുതുവത്സര ആഘോഷമായ 'പിറവി' നെഞ്ചിലേറ്റി
 • ബെഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് & ന്യൂ ഇയര്‍ ആഘോഷം നാളെ
 • ഹീത്രു മലയാളി അസോസിയേഷന്റെ 'ഉദയം 2018 'മെഗാഷോ അവസാന ഒരുക്കങ്ങളിലേക്ക്
 • യുക്മ യൂത്ത് പ്രൊജക്റ്റിന് തുടക്കം; വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രഥമ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമിന് ആവേശോജ്വലമായ പരിസമാപ്തി
 • സുഗതകുമാരി ടീച്ചറിന്റെ കവിതകളിലൂടെ ഒരു സഞ്ചാരവും ഡോ : പുനത്തില്‍ കുഞ്ഞബ്ദുള്ള അനുസ്മരണവും ലണ്ടനില്‍
 • യുകെകെസിഎ ഹേവാര്‍ഡ്‌സ്ഹീത്ത് & ഹോര്‍ഷം യൂണിറ്റിന് നവനേതൃത്വം; സണ്ണി ലൂക്കാ പ്രസിഡന്റ്, രാജു ലൂക്കോസ് സെക്രട്ടറി
 • ഹരിയും കൃപയും ശോഭയും ഗായകരായെത്തുന്ന സ്റ്റാര്‍സിംഗര്‍ 3യുടെ പുതിയ എപ്പിസോഡ് വൈറലാകുന്നു
 • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങള്‍ വര്‍ണാഭമായി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway