അസോസിയേഷന്‍

യു ബി സി ഗ്ലാസ്‌ഗോയുടെ ഓള്‍ യു കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് പത്തിന്



സ്‌കോട്‌ലന്‍ഡില്‍ ബാഡ്മിന്റണ്‍ സീസണ് തുടക്കം കുറിച്ച്, യു കെ യിലെ മികച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളില്‍ ഓള്‍ യു കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് പത്തിന് രാവിലെ പത്തു മണി മുതല്‍ നടത്തപ്പെടുന്നതാണെന്നു ക്ലബ് ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ ടൂര്‍ണമെന്റുകള്‍ വന്‍ വിജയമായിരുന്നതിന്റെ പശ്ചാത്തലത്തില്‍ വളരെ വിപുലമായ രീതിയില്‍ ആണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റ് അണിയിച്ചൊരുക്കുന്നത്. സ്‌കോട്‌ലന്‍ഡിലെ പ്രധാന ബാഡ്മിന്റണ്‍ ഹോട് സ്‌പോട്ടുകള്‍ ആയ ഗ്ലാസ്‌ഗോ, എഡിന്‍ബറ, അബെര്‍ദീന്‍,ഫാല്‍കിര്‍ക് എന്നിവിടങ്ങളില്‍ നിന്നുമുള്ള നിരവധി ടീമുകളോടൊപ്പം യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള അനേകം ടീമുകളും ഈ ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നതിനായി എല്ലാ വര്‍ഷവും ഗ്ലാസ്‌ഗോയില്‍ എത്തി ചേരാറുണ്ട്.


യു ബി സി ഗ്ലാസ്‌ഗോയുടെ ഹോം ഗ്രൌണ്ടായ ഡന്കാന്‍ റിഗ് സ്‌പോര്‍ട്‌സ് സെന്ററില്‍ വച്ചായിരിക്കും മത്സരങ്ങള്‍ നടത്തപ്പെടുന്നത്. രാവിലെ 10 മണി മുതല്‍ വയ്കുന്നേരം 6 മണി വരെ ആയിരിക്കും മത്സരങ്ങള്‍ . വിജയികള്‍ക്ക് ആകര്‍ഷകമായ ക്യാഷ് പ്രൈസ് അടക്കം നിരവധി സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. മത്സരാര്‍ത്ഥികള്‍ മാര്‍ച്ച് ഒന്നിന് മുന്‍പായി പേര് രെജിസ്റ്റര്‍ ചെയ്യേണ്ടതാണ്. എല്ലാ വര്‍ഷവും യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ടീമുകള്‍ ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താല്പര്യം കാണിക്കുന്നതിനാല്‍ മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനായി ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 ടീമുകളെ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ എന്ന് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.

മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക .


ഷിബു ജേക്കബ് - 07886486775

ബിനു തോമസ് (മൂപ്പന്‍ ) - 07980968569

ഐവിന്‍ ജോസഫ് - 07581161773

  • യുവാവിന് കൈത്താങ്ങായി ലണ്ടന്‍ യാക്കോബിറ്റ് ചര്‍ച്ച്
  • യുക്മ സ്റ്റാര്‍സിംഗര്‍ 3 - അഞ്ചാം എപ്പിസോഡില്‍ പാടുന്നത് ആനന്ദ്, രചന, ജിജോ
  • ആഷ്‌ഫോര്‍ഡുകാര്‍ 13-ാമത് ക്രിസ്തുമസ് പുതുവത്സര ആഘോഷമായ 'പിറവി' നെഞ്ചിലേറ്റി
  • ബെഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് & ന്യൂ ഇയര്‍ ആഘോഷം നാളെ
  • ഹീത്രു മലയാളി അസോസിയേഷന്റെ 'ഉദയം 2018 'മെഗാഷോ അവസാന ഒരുക്കങ്ങളിലേക്ക്
  • യുക്മ യൂത്ത് പ്രൊജക്റ്റിന് തുടക്കം; വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രഥമ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമിന് ആവേശോജ്വലമായ പരിസമാപ്തി
  • സുഗതകുമാരി ടീച്ചറിന്റെ കവിതകളിലൂടെ ഒരു സഞ്ചാരവും ഡോ : പുനത്തില്‍ കുഞ്ഞബ്ദുള്ള അനുസ്മരണവും ലണ്ടനില്‍
  • യുകെകെസിഎ ഹേവാര്‍ഡ്‌സ്ഹീത്ത് & ഹോര്‍ഷം യൂണിറ്റിന് നവനേതൃത്വം; സണ്ണി ലൂക്കാ പ്രസിഡന്റ്, രാജു ലൂക്കോസ് സെക്രട്ടറി
  • ഹരിയും കൃപയും ശോഭയും ഗായകരായെത്തുന്ന സ്റ്റാര്‍സിംഗര്‍ 3യുടെ പുതിയ എപ്പിസോഡ് വൈറലാകുന്നു
  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങള്‍ വര്‍ണാഭമായി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway