വിദേശം

യാത്രയ്ക്കിടെ എത്തിഹാദ് എയര്‍വേസിലെ ടോയ്‌ലറ്റില്‍ കുഞ്ഞിന്റെ ജഡം, പ്രസവിച്ച ശേഷം അമ്മയുടെ ക്രൂരത


ജക്കാര്‍ത്ത: മികച്ച കസ്റ്റമര്‍ സര്‍വീസുകൊണ്ടു ഏറ്റവും സുരക്ഷിത വിമാനങ്ങളുടെ പട്ടികയില്‍പ്പെട്ട എത്തിഹാദ് എയര്‍വേസിനെ ഞെട്ടിച്ചു യാത്രക്കാരിയായ യുവതി വിമാനത്തില്‍ പ്രസവിച്ച കുഞ്ഞിനെ ടോയ്‌ലറ്റില്‍ഉപേക്ഷിച്ചു. അബുദാബിയില്‍ നിന്ന് ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തക്ക് പറന്ന എത്തിഹാദ് വിമാനത്തിലാണ് ലോകത്തെ തന്നെ നടുക്കിയ സംഭവ വികാസങ്ങള്‍ ഉണ്ടായത്. സ്വന്തം കുഞ്ഞിനെ യാത്രക്കാരി തന്നെ ടോയ്‌ലറ്റ് റ്റിഷ്യുവില്‍ പൊതിഞ്ഞു വിമാനത്തിന്റെ ടോയ്‌ലെറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് അനുമാനിക്കുന്നത്.

നവജാത ശിശുവിന്റെ ശവശരീരം വിമാനത്തിന്റെ ടോയ്‌ലെറ്റില്‍ നിന്നും ലഭിച്ചതിനെത്തുടര്‍ന്ന് കുട്ടിയുടെ മരണത്തിനു കാരണക്കാരിയെന്നു സംശയിക്കുന്ന യുവതിയായ അമ്മ വെസ്റ്റ് ജാവയിലെ സിയാന്‍ജുറില്‍ നിന്നുള്ള ഹനി എന്ന 37 കാരിയെ ഇന്തോനേഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്‌തു. അമ്മയുടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ ചോദ്യം ചെയ്യല്‍ ഉടനെയില്ല എന്ന് എയര്‍പോര്‍ട്ട് പോലീസ് വ്യക്തമാക്കി.വിമാനം പറന്നുയര്‍ന്നു നാലു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ യാത്രക്കാരിക്കു കടുത്ത രക്ത ശ്രാവം അനുഭവപ്പെടുകയായിരുന്നു. ഇതോടെ ഇവര്‍ പൈലറ്റിനോടു വിമാനം ബാങ്കോക്കിലേയ്ക്കു തിരിച്ചു വിടാന്‍ നിര്‍ബന്ധിച്ചു. ഇക്കോണമി ക്ലാസ് യാത്രക്കാരിയായ ഇവരെ ബിസിനസ് ക്ലാസില്‍ കിടത്തി ഓക്‌സിജന്‍ മാസ്‌ക് ധരിപ്പിച്ച് അടിയന്തര ചികിത്സ നല്‍കി. തുടര്‍ന്ന് വിമാനം ബാങ്കോക്കില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. ബാങ്കോക്കിലെ സുവര്‍ണഭൂമി അന്താരാഷ്ട്ര വിമാനത്തിവളത്തില്‍ ഇറങ്ങിയ ഉടന്‍ ഇവര്‍ക്കു വൈദ്യ സഹായം നല്‍കി.

അസുഖ ബാധിതയായ സ്ത്രീയെ ഇറക്കി മണിക്കൂറുകള്‍ക്കു ശേഷം വിമാനം ജക്കാര്‍ത്തയിലേയിലേയ്ക്കു പറക്കുകയും ചെയ്തു. പിന്നീട് ഈ സ്ത്രീ മറ്റൊരു വിമാനത്തിലാണു ജക്കാര്‍ത്തയിലേയ്ക്കു വന്നത്. യുവതി ആദ്യം സഞ്ചരിരിച്ച വിമാനം വൃത്തിയാക്കുന്നതിനിടയില്‍ ക്ലീനര്‍മാര്‍ വിമാനത്തിന്റെ ടോയ്‌ലറ്റ് ഡ്രോയറില്‍ പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞനിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് യുവതിയെ അറസ്റ്റ് ചെയ്തത്. അബുദാബിയില്‍ ഹൗസ്‌മെയ്ഡ് ആയി ജോലി നോക്കിരുന്ന ഹനി വിമാനത്തില്‍ വച്ചു രഹസ്യമായി പ്രസവിക്കുകയായിരുന്നു എന്നു പോലീസ് സംശയിക്കുന്നു. പ്രസവിച്ചു കുഞ്ഞിനെ ഉപേക്ഷിച്ചശേഷമാണ് രക്തസ്രാവം ഇവര്‍ ശ്രദ്ധയില്‍പ്പെടുത്തിയത്.

വിമാനത്തില്‍ വച്ച് ഒരു കുഞ്ഞു ജനിച്ചാല്‍ ആ കുഞ്ഞിന് ആജീവനാന്തം ഫ്രീ വിമാന യാത്രയും മറ്റും ലഭിക്കുന്നതാണ്. എന്നാല്‍ നിര്‍ഭാഗ്യവനായ ഈ കുട്ടിയെ അമ്മതന്നെ ടോയ്‌ലറ്റ് റ്റിഷ്യുവില്‍ പൊതിഞ്ഞു തള്ളി.

 • വീടിനുള്ളില്‍ മാതാപിതാക്കള്‍ വര്‍ഷങ്ങളോളം ചങ്ങലയ്ക്കിട്ട 13 മക്കളെ പോലീസ് രക്ഷപ്പെടുത്തി, ഞെട്ടിത്തരിച്ചു പ്രദേശവാസികള്‍
 • ബന്ധം പുറത്തു പറയാതിരിക്കാന്‍ പോണ്‍ താരത്തിന് ട്രംപ് കൊടുത്തത് 130,000 ഡോളര്‍ !
 • ഷെറിന്റെ മരണം; വെസ്ലിക്കെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം ചുമത്തി, സിനിക്കെതിരെയും ഗുരുതര കുറ്റങ്ങള്‍
 • ലൈംഗീക ചൂഷണം: 95കാരനായ സ്‌പൈഡര്‍മാന്‍ സ്രഷ്ടാവിനെ നഴ്‌സുമാര്‍ കൈയൊഴിഞ്ഞു
 • 2017 ല്‍ ഇന്ത്യന്‍ സൈന്യം വധിച്ചത് 138 പാക് സൈനികരെ
 • എച്ച് 1 ബി വിസക്കാര്‍ക്കുള്ള ഇളവ് അമേരിക്ക നീട്ടി; ഇന്ത്യക്കാര്‍ക്ക് ആശ്വാസം
 • മലയാളിയായ ഷെറിന്‍ മാനുവല്‍ ദക്ഷിണാഫ്രിക്കയില്‍ ഉന്നത വിജയം നേടി
 • ടൊറന്റോ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു തീപിടിച്ചു; യാത്രക്കാരെ രക്ഷപ്പെടുത്തി
 • പ്രതിശ്രുത വധൂവരന്മാര്‍ മിണ്ടിയതിന് അമ്മാവന്‍ ഇരുവരേയും വെടിവച്ചു കൊന്നു
 • കുഞ്ഞു ഷെറിനെ മലയാളി ദമ്പതികള്‍ ബോധപൂര്‍വ്വം കൊന്നതെന്ന് പോലീസ്; മൃതദേഹ പരിശോധനയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway