വിദേശം

മലയാളിയായ ഷെറിന്‍ മാനുവല്‍ ദക്ഷിണാഫ്രിക്കയില്‍ ഉന്നത വിജയം നേടി

ദക്ഷിണാഫ്രിക്കയിലെ ഈ വര്‍ഷത്തെ സീനിയര്‍ സെക്കണ്ടറി പരീക്ഷയില്‍ ഈസേ്ററണ്‍ കേപ്പ് പ്രവിശ്യയില്‍പെട്ട ഈസ്റ്റ്ലണ്ടനില്‍ നിന്നു ഒന്നാം സ്ഥാനം മലയാളിയായ ഷെറിന്‍
മാനുവേലിനു ലഭിച്ചു. ഈസ്റ്റ്ലണ്ടനില്‍ വച്ചു നടന്ന വര്‍ണാഭമായ
ചടങ്ങില്‍ വച്ച് സ്കോളര്‍ഷിപ്‌ അവാര്‍ഡും ട്രോഫിയും പ്രിമിയറും
വിദ്യാഭ്യാസ വകുപ്പു മന്ത്രിയും ചേര്‍ന്നു സമ്മാനിച്ചു.
വൈദ്യശാസ്ത്രത്തില്‍ ഉന്നത വിദ്യാഭ്യാസത്തിനായി ഷെറിന്‍ ഉടന്‍ തന്നെ
യുണിവേര്‍സിറ്റി ഓഫ് കേപ്ടൌണില്‍ ചേരുകയാണ്.

ആറു വര്‍ഷം ദൈര്‍ഘ്യമേറിയ ഷെറിന്റെ വിദ്യാഭ്യാസ ചിലവുകള്‍ക്കുള്ള
സ്കോളര്‍ഷിപ്പ്‌ വിദ്യാഭ്യാസ വകുപ്പ് ഷെറിന് നല്‍കും.
ക്ലാരിങ്ങ്ടന്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയായ ഷെറിന്‍ , കാഞ്ഞിരപ്പള്ളി
പൊടിമറ്റം പാലയ്ക്കല്‍ കുടുംബാംഗമായ സുനില്‍ മാനുവേലിന്‍റെയും രാജി
മാനുവേലിന്റെയും മകളാണ്. മൂത്ത സഹോദരനായ ഷെയിന്‍ മാനുവല്‍
എഞ്ചിനീയറാണ്. സുനില്‍ മാനുവേലും, രാജി മാനുവേലും
ഈസ്റ്റ്ലണ്ടനിലുള്ള വിവിധ സീനിയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ ഹെഡ്
ഓഫ് ദി ഡിപ്പാര്‍ട്ട്മെന്‍റ് ആയും സീനിയര്‍ ടീച്ചറായും
പ്രവര്‍ത്തിക്കുന്നു.

  • വീടിനുള്ളില്‍ മാതാപിതാക്കള്‍ വര്‍ഷങ്ങളോളം ചങ്ങലയ്ക്കിട്ട 13 മക്കളെ പോലീസ് രക്ഷപ്പെടുത്തി, ഞെട്ടിത്തരിച്ചു പ്രദേശവാസികള്‍
  • ബന്ധം പുറത്തു പറയാതിരിക്കാന്‍ പോണ്‍ താരത്തിന് ട്രംപ് കൊടുത്തത് 130,000 ഡോളര്‍ !
  • ഷെറിന്റെ മരണം; വെസ്ലിക്കെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം ചുമത്തി, സിനിക്കെതിരെയും ഗുരുതര കുറ്റങ്ങള്‍
  • ലൈംഗീക ചൂഷണം: 95കാരനായ സ്‌പൈഡര്‍മാന്‍ സ്രഷ്ടാവിനെ നഴ്‌സുമാര്‍ കൈയൊഴിഞ്ഞു
  • 2017 ല്‍ ഇന്ത്യന്‍ സൈന്യം വധിച്ചത് 138 പാക് സൈനികരെ
  • എച്ച് 1 ബി വിസക്കാര്‍ക്കുള്ള ഇളവ് അമേരിക്ക നീട്ടി; ഇന്ത്യക്കാര്‍ക്ക് ആശ്വാസം
  • യാത്രയ്ക്കിടെ എത്തിഹാദ് എയര്‍വേസിലെ ടോയ്‌ലറ്റില്‍ കുഞ്ഞിന്റെ ജഡം, പ്രസവിച്ച ശേഷം അമ്മയുടെ ക്രൂരത
  • ടൊറന്റോ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു തീപിടിച്ചു; യാത്രക്കാരെ രക്ഷപ്പെടുത്തി
  • പ്രതിശ്രുത വധൂവരന്മാര്‍ മിണ്ടിയതിന് അമ്മാവന്‍ ഇരുവരേയും വെടിവച്ചു കൊന്നു
  • കുഞ്ഞു ഷെറിനെ മലയാളി ദമ്പതികള്‍ ബോധപൂര്‍വ്വം കൊന്നതെന്ന് പോലീസ്; മൃതദേഹ പരിശോധനയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway