സ്പിരിച്വല്‍

മാഞ്ചസ്റ്ററില്‍ അയ്യപ്പപൂജയും, മകരസംക്രാന്തി ഉത്സവവും 13 ന്

മാഞ്ചസ്റ്റര്‍ : ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ മാഞ്ചസ്റ്റര്‍ രാധാകൃഷ്ണ ക്ഷേത്രത്തില്‍ വിപുലമായ പരിപാടികളോടെ മകര സംക്രാന്തി ഉത്സവം ആഘോഷിക്കുന്നു. ജനുവരി 13 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് നെറ്റിപ്പട്ടം കെട്ടിയ മണികണ്ഡന്‍ എന്ന ഗജവീരനെ എഴുന്നള്ളിച്ച്, ചെണ്ടയുടേയും മറ്റ് വാദ്യമേളങ്ങളുടേയും അകമ്പടിയോടെ കൊടിമര പൂജ ആരംഭിക്കുന്നതോടെ ഉത്സവത്തിന് തുടക്കം കുറിക്കും. പൂജാരി പ്രസാദ് ഭട്ട് പൂജാ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം കൊടുക്കും. തുടര്‍ന്ന് ഭജന ആരംഭിക്കും. അയ്യപ്പസ്വാമിയുടെ വിഗ്രഹത്തില്‍ അഭിഷേകം, വിളക്ക് പൂജ, പുഷ്പാഞ്ജലിയും അര്‍ച്ചനയും, പടിപൂജ എന്നിങ്ങനെയാണ് ക്ഷേത്രത്തിലെ ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്.


പ്രശസ്ത കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് മുകേഷ് കണ്ണന്‍, സിനിമാരംഗത്ത് പ്രവര്‍ത്തിച്ചിട്ടുള്ള ഗണേഷ് കുംബ്ലെ, സന്ദീപ് പോപ്റ്റ്കര്‍ തുടങ്ങിയവര്‍ തബലയിലും, തുളസി ഹരിദാസ് ഹാര്‍മോണിയം, കലേഷ് ഭാസ്‌കരന്‍, തുളസി ഹരിദാസ് തുടങ്ങിയവര്‍ ഭജനക്ക് നേതൃത്വം കൊടുക്കും.


ഭക്ത ജനങ്ങള്‍ക്ക് അയ്യപ്പ ദര്‍ശനത്തിനും ക്ഷേത്രത്തിലെ മറ്റ് വഴിപാടുകള്‍ക്കും അവസരമുണ്ടായിരിക്കും. തുടര്‍ന്ന് അന്നദാനം ആരംഭിക്കും.

യു കെയിലുള്ള എല്ലാ അയ്യപ്പഭക്തന്‍മാരേയും ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റിക്ക് വേണ്ടി പ്രസിഡന്റ് ഗോപകുമാര്‍ സ്വാഗതം ചെയ്തു.


കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഗോപകുമാര്‍ O7932672467


ക്ഷേത്രത്തിന്റെ വിലാസം:

SRI RADHAKRISHNA TEMPLE,

BRUNSWICK ROAD,

WITHINGTON,

MANCHESTER,

M20 4QB.

 • ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമൂഹം അയ്യപ്പ പൂജയും, മകരവിളക്ക് മഹോത്സവവും ഭക്തിനിര്‍ഭരമായി ആഘോഷിച്ചു
 • വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും
 • കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും 20ന്
 • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി നയിക്കുന്ന നൈറ്റ് വിജില്‍ സൗത്താപ്ടണില്‍
 • ഇംഗ്ലണ്ടിലെ മണ്ഡലവിളക്കും മകരസംക്രമപൂജയും, അയ്യപ്പഭജനവും ഹേവാര്‍ഡ്‌സ് ഹീത്ത് ഹിന്ദുസമാജത്തിന്റെ നേതൃത്വത്തില്‍ 14ന്
 • ഫാ.സോജി ഓലിക്കലിനൊപ്പം ഫാ.നടുവത്താനിയും ബ്ര. സന്തോഷ് ടി യും- രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 13ന്
 • ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ ക്രിസ്തുമസ് ചാരിറ്റിക്ക് ലഭിച്ചത് 1570 പൗണ്ട്
 • മനോര്‍ പാര്‍ക്കിലെ സെന്റ് സ്റ്റീഫന്‍സ് പളളിയില്‍ ലൂര്‍ദ്ദ് മാതാവിന്റെ തിരുനാള്‍ ഫെബ്രുവരി 10 ന്
 • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി നയിക്കുന്ന കുടുംബനവീകരണ ധ്യാനം ഫെബ്രുവരിയില്‍ സൗത്താപ്ടണില്‍
 • എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം ന്യൂ കാസിലില്‍ പ്രൗഢഗംഭീരമായ ചടങ്ങുകളോടെ സമാപിച്ചു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway